മാഞ്ചസ്റ്റര്‍: ലോകകപ്പിന്റെ തുടക്കത്തിലെ ഫോം കൈമോശം വന്ന ന്യുസീലന്‍ഡ് കഷ്ടിച്ചാണ് സെമി ഫൈനലിലേക്ക് കടന്നത്. എങ്കിലും ഇന്ത്യക്കെതിരെ ലോകകപ്പില്‍ മികച്ച റെക്കോഡുള്ളവരാണ് കിവീസ്. തുടര്‍ച്ചയായ രണ്ടാം വട്ടവും ഫൈനലിലെത്താന്‍ ന്യുസീലന്ഡിനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍
തുടര്‍ ജയങ്ങളുമായി ലോകകപ്പിന് തുടക്കമിട്ട ന്യുസീലന്‍ഡ് രണ്ടാം ഘട്ടത്തില്‍ കളി മറക്കുന്ന കാഴ്ചയാണ് കണ്ടത്. 17 ദിവസം മുമ്പാണ് അവര്‍ ലോകകപ്പില്‍ അവസാനമായി ഒരു മത്സരം ജയിക്കുന്നത്. നെറ്റ് റണ്‍ റേറ്റിന്റെ മികവില്‍ സെമി ബര്‍ത്ത് കിട്ടിയെന്ന് മാത്രം. അതൊക്കെക്കൊണ്ടുതന്നെയാകും ഏതിരാളികള്‍ ന്യുസീലന്‍ഡ് ആണെന്നറിഞ്ഞപ്പോള്‍ ഇന്ത്യന്‍ ആരാകധകര്‍ ആശ്വസിച്ചതും. പക്ഷെ മറ്റൊരു തരത്തില്‍ നോക്കിയാല്‍ അമിത പ്രതീക്ഷകളില്ലാത്തത് വില്യംസണും സംഘത്തിനും ഗുണമാണ്. സമ്മര്‍ദമില്ലാതെ കളിക്കാം. ഇന്ത്യക്കെതിരെ ലോകകപ്പിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മുന്‍തൂക്കവുമുണ്ട് കിവീസിന്.
Also Read: ലോകകപ്പിനിടെ പുട്ടുകച്ചവടം; അറിയാത്ത സ്ത്രീയുടെ ഇൻബോക്സിൽ മെസേജ് അയച്ച് ഇന്ത്യൻ താരം
ശക്തമായ ബൗളിംഗ് നിരയാണ് കിവികളുടെ കരുത്ത്. ടൂര്‍ണമന്റില്‍ രണ്ട് തവണ മാത്രമേ എതിരാളികള്‍ക്ക് 250ന് മുകളില്‍ സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. മാഞ്ചസ്റ്ററിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ട്രെന്റ് ബോള്‍ട്ടിന് അപകടം വിതക്കാനാകുമെന്നതിന് സന്നാഹമത്സരം തന്നെ തെളിവ്. രോഹിത്തിനെ ഇതിന് മുമ്പ് 4 വട്ടം പുറത്താക്കിയിട്ടുള്ള ബോള്‍ട്ടിന് കൂട്ടായി 145 കിലോമീറ്റര്‍ വേഗത്തിന് മുകളില്‍ പന്തെറിയുന്ന ലോക്കി ഫെര്ഗൂസന് തിരിച്ചെത്തുകയും ചെയ്യും.
ടീം സൗത്തിയാകും പുറത്ത് പോവുക. ബാറ്റിങ്ങില്‍ പക്ഷെ ഉത്തരവാദിത്തമെല്ലാം വില്യംസന്റെ ചുമലില്‍ തന്നെ. കുല്‍ദീപിനും ചഹലിനുമെതിരെ വില്യംസണും മോശം റെക്കോര്‍ഡാണ്. ഒന്നരമാസം മുമ്പ് വരെ മിന്നും ഫോമിലായിരുന്ന റോസ് ടെയ്ലര് ലോകപ്പില്‍ നേടിയത് രണ്ട് അര്‍ധ സെഞ്ച്വറി മാത്രം. ഗ്രാന്‍ഡ്ഹോം, നീഷാം, സാന്റ്നര്‍ എന്നിങ്ങനെ ഓള്‍റൗണ്ടര്‍മാരുണ്ട് കിവികള്‍ക്ക് കരുത്തേകാന്‍.
ഇതുവരെ കളിച്ച എഴു ലോകകപ്പ് സെമി പോരാട്ടങ്ങളില്‍ ആറിലും തോല്‍വിയായിരുന്നു ന്യൂസീലന്‍ഡിനെ കാത്തിരുന്നത്. കഴിഞ്ഞ തവണ പക്ഷെ ഡിവില്ലിയേഴ്സിനെയും സ്റ്റെയ്നെയുമൊക്കെ കരയിച്ച കിവീസ് കലാശപ്പോരാട്ടത്തിലേക്ക് മുന്നേറിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.