നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • മുപ്പത് വര്‍ഷത്തിന് ശേഷം വീണ്ടുമൊരു '9 വിക്കറ്റ് ജയം'; ശാസ്ത്രിക്കിത് മധുര പ്രതികാരം

  മുപ്പത് വര്‍ഷത്തിന് ശേഷം വീണ്ടുമൊരു '9 വിക്കറ്റ് ജയം'; ശാസ്ത്രിക്കിത് മധുര പ്രതികാരം

  • Last Updated :
  • Share this:
   തിരുവനന്തപുരം: കാലം സാക്ഷി, 1998 ജനുവരി 25 ന് തിരുവനന്തപുരത്ത് ഒമ്പത് വിക്കറ്റിന്റെ പരാജയവുമായി ഇന്ത്യന്‍ നായകന്‍ രവി ശാസ്ത്രി തലകുനിച്ച് മടങ്ങിയപ്പോള്‍ അദ്ധേഹവും കരുതിയട്ടുണ്ടാകില്ല ഇതുപോലെയൊരു പകരം വിട്ടല്‍. മുപ്പത് വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷം കാര്യവട്ടത്ത് വീണ്ടുമൊരു ഏകദിന മത്സരത്തിന് വേദിയൊരുങ്ങിയപ്പോള്‍ പഴയ എതിരാളികളുടെ പിന്മുറക്കാര്‍ തന്നെയാണ് ഇന്ത്യന്‍ സംഘത്തെ നേരിടാനെത്തിയത്.

   അന്ന് വിവി റിച്ചാര്‍ഡ്‌സിന്റെ കീബിയന്‍ പടയോട് ഒമ്പത് വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയ രവി ശാസ്ത്രി ഇന്ത്യന്‍ നായകനായി വീണ്ടും തിരുവനന്തപുരത്തെത്തി. കോഹ്‌ലിയും കൂട്ടരും ശാസ്ത്രിയുടെ തന്ത്രങ്ങളുമായി കളത്തിലുമിറങ്ങി. അന്ന് ടോസ് ജയിച്ച കരീബിയന്‍ നായകന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോള്‍ ഇന്ന് ടോസ് നേടിയ ഹോള്‍ഡര്‍ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. പിന്നീടങ്ങോട്ട് ശാസ്ത്രിയുടെ കുട്ടികള്‍ കളം നിറഞ്ഞ് കളിച്ചു. ഒരു റണ്‍സിന് ഒരു വിക്കറ്റ്, രണ്ട് റണ്‍സിന് രണ്ട് വിക്കറ്റ്. ഒടുവില്‍ 104 ന് വിന്‍ഡീസ് കൂടാരം കയറി.

   പരമ്പരയുടെ താരമായി കോഹ്‌ലി; കളിയിലെ താരം ജഡേജ

   മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ ധവാനെ നഷ്ടമായെങ്കിലും കോഹ്‌ലിയും രോഹിത്തും ഒമ്പത് വിക്കറ്റിന്റെ ജയവുമായി പരമ്പര സ്വന്തമാക്കി. അന്ന് റിച്ചാര്‍ഡ്‌സ് ഇന്ത്യയെ ഫീല്‍ഡിനയച്ചപ്പോള്‍ കൃഷ്ണമാചാരി ശ്രീകാന്തിന്റെ സെഞ്ച്വറിയുടെയും അമര്‍നാഥിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെയും പിന്‍ബലത്തില്‍ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു.

   ശ്രീകാന്ത് 106 പന്തുകളില്‍ നിന്ന് 10 ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 101 റണ്‍സായിരുന്നു നേടിയിരുന്നത്. അമര്‍നാഥ് 87 പന്തുകളില്‍ നിന്ന് 56 റണ്‍സും അസ്ഹറുദ്ദീന്‍ 33 പന്തുകളില്‍ നിന്ന് 36 റണ്‍സും നേടി. 45 ഓവറായി ചുരുക്കിയിരുന്ന മത്സരത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സായിരുന്നു ഇന്ത്യ കുറിച്ചത്.

   ഇന്ത്യ നേടിയത് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജയം; രോഹിത്ത് കോഹ്‌ലി കൂട്ടുകെട്ടും റെക്കോര്‍ഡ് ബുക്കില്‍

   എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ഓപ്പണര്‍മാര്‍ തുടക്കത്തില്‍ തന്നെ ഇന്ത്യയെ ചിത്രത്തില്‍ നിന്നും മായ്ച്ച് കളയുകയായിരുന്നു. 164 റണ്‍സായിരുന്നു ഓപ്പണര്‍മാര്‍ ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. 84 റണ്‍സെടുത്ത ഗ്രീനിഡ്ജായിരുന്നു മത്സരത്തില്‍ പുറത്തായ ഏക വെസ്റ്റ് ഇന്‍ഡീസ് താരം. ഇന്ന് തുടക്കത്തില്‍ ധവാനെ നഷ്ടമായ ഇന്ത്യ വിന്‍ഡീസിന് പിന്നീട് ഒരവസരവും നല്‍കാതെ ഒമ്പത് വിക്കറ്റ് ജയം നേടിയപ്പോള്‍ തല ഉയര്‍ത്തി നിന്നത് പരിശീലകന്‍ ശാസ്ത്രി തന്നെയാണ്. അതും അന്നത്തെക്കാള്‍ മികച്ച ജയത്തോടെ

   1988 ലെ പരമ്പരയിലെയും അവസാന മത്സരമായിരുന്നു തിരുവനന്തപുരത്തേത്. അന്ന പരമ്പര് 6-1 ന് വിന്‍ീസ് സ്വന്തമാക്കിയപ്പോള്‍ ഇന്ത്യ ഇന്ന് 3-1 ന്റെ ജയവുമായും തിളങ്ങി.

   First published:
   )}