നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഓസീസിന്റെ മുന്‍നിര തകര്‍ന്നു

  ഓസീസിന്റെ മുന്‍നിര തകര്‍ന്നു

  • Last Updated :
  • Share this:
   അഡ്‌ലെയ്ഡ്: ഇന്ത്യാ- ഓസീസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. 323 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസിന് 60 റണ്ണെടുക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 72 ന് മൂന്ന് എന്ന നിലയിലാണ് ആതിഥേയര്‍.

   16 റണ്ണുമായി ഷോണ്‍ മാര്‍ഷും എട്ട് റണ്ണുമായി പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പുമാണ് ക്രീസില്‍. ആരോണ്‍ ഫിഞ്ച് (11), മാര്‍കസ് ഹാരിസ് (26), ഖവാജ (8) എന്നിവരെയാണ് ഓസീസിന് നഷ്ടമായത്. അശ്വിന്‍ രണ്ടുവിക്കറ്റുകള്‍ നേടിയപ്പോള്‍ ശേഷിക്കുന്ന ഒരെണ്ണം ഷമിയും സ്വന്തമാക്കി.

   Also Read: കണ്ണൂരില്‍ 83 വര്‍ഷം മുന്‍പേ ആഴ്ചയിലൊരിക്കല്‍ വിമാനം പറന്നിറങ്ങിയിട്ടുണ്ടെന്ന് എത്രപേര്‍ക്കറിയാം?

   നേരത്തെ ഇന്ത്യയുടെ രണ്ടാമിന്നിങ്ങ്‌സ് 307 ല്‍ അവസാനിച്ചതോടെയാണ് ആതിഥേയര്‍ക്ക് മുന്നില്‍ 323 ന്റെ വിജയലക്ഷ്യം കുറിക്കപ്പെട്ടത്. നഥാന്‍ ലിയോണിന്റെ ആറു വിക്കറ്റ് പ്രകടനമാണ് മികച്ച സ്‌കോറിലേക്ക് പോവുകയായിരുന്ന ഇന്ത്യയെ ചുരുട്ടിക്കെട്ടിയത്.

   285 ന് ആറ് എന്ന നിലയില്‍ നിന്നാണ് ഇന്ത്യ 307 റണ്‍സില്‍ ഓള്‍ഔട്ടായത്. ഇന്ത്യന്‍ നിരയില്‍ 71 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയും 70 റണ്‍സെടുത്ത ഉപനായകന്‍ അജിങ്ക്യാ രഹാനെയുമാണ് ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ ടീമിനെ സഹായിച്ചത്. ഇരുവര്‍ക്കും പുറമെ രോഹിത് ശര്‍മ (1), ഋഷഭ് പന്ത് (28), അശ്വിന്‍ (5), ഇശാന്ത് ശര്‍മ (0), ഷമി(0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്.

   Dont Miss:  ഓസീസിന് 323 റണ്‍സ് വിജയ ലക്ഷ്യം

   നേരത്തെ ആദ്യ ഇന്നിങ്ങ്സില്‍ 15 റണ്‍സിന്റെ ലീഡായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്ങ്സില്‍ മികച്ച സ്‌കോര്‍ നേടി വിജയം നേടുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഇന്നലെ തുടക്കത്തില്‍ തന്നെ മുരളി വിജയിയെ നഷ്ടമായിരുന്നു. 18 റണ്‍സാണ് ഓപ്പണര്‍ സ്വന്തമാക്കിയത്. മറുഭാഗത്ത് മികച്ച രീതിയില്‍ തുടങ്ങിയ കെഎല്‍ രാഹുല്‍ 44 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു.

   പിന്നീട് ഒത്തുചേര്‍ന്ന പൂജാരയും നായകന്‍ കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റവെ 34 റണ്‍സെടുത്ത കോഹ്ലി നഥാന്‍ ലിയോണിന്റെ പന്തില്‍ ആരോണ്‍ ഫിഞ്ചിന് ക്യാച്ച് നല്‍കി മടങ്ങി. നാലാം ദിനത്തില്‍ ആദ്യ ഇന്നിങ്ങ്സിലെ സെഞ്ച്വറി നേട്ടക്കാരന്‍ പൂജാരയെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഒമ്പത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു പൂജാരയുടെ ഇന്നിങ്സ്.

   First published:
   )}