India vs New Zealand | ഇന്ത്യ 242 റൺസിന് പുറത്ത്; കെയ്ൽ ജാമിസണ് അഞ്ച് വിക്കറ്റ്

ക്യാപ്റ്റൻ വിരാട് കോലി ഒരിക്കൽ കൂടി നിരാശപ്പെടുത്തി.

News18 Malayalam | news18-malayalam
Updated: February 29, 2020, 1:41 PM IST
India vs New Zealand | ഇന്ത്യ 242 റൺസിന് പുറത്ത്; കെയ്ൽ ജാമിസണ് അഞ്ച് വിക്കറ്റ്
News18 Malayalam
  • Share this:
അരങ്ങേറ്റ ടെസ്റ്റിലെ ഉജ്ജ്വല പ്രകടനത്തിന് പിന്നാലെ രണ്ടാം ടെസ്റ്റിലും തിളങ്ങി ന്യൂസിലാൻഡ് ബൗളർ കെയ്ൽ ജാമിസൺ.  അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയ ജാമിസണിന്റെ മികവിൽ ക്രൈസ്റ്റ് ചർച്ചിലെ രണ്ടാം ടെസ്റ്റിലെ ആദ്യ ദിനത്തിൽ ഇന്ത്യ 242 റൺസിന് പുറത്തായി. ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒന്നാംദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ ആതിഥേയർ 63 റൺസെടുത്തിട്ടുണ്ട്. 29 റൺസുമായി ടോം ബ്ലൻ‍ഡല്ലും 27 റൺസുമായി ടോം ലാഥവുമാണ് ക്രീസിൽ.

മികച്ച ഓൾ റൗണ്ടറാണ് താനെന്ന് വെല്ലിംഗ്ടണിലെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ കെയ്ൽ ജാമിസൺ തെളിയിച്ചിരുന്നു. ന്യൂസിലാൻഡ് പത്ത് വിക്കറ്റിന് ജയിച്ച മത്സരത്തിൽ നാലു വിക്കറ്റും 44 റൺസും ജാമിസൺ നേടിയിരുന്നു.

Also Read- വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് നാലാം ജയം; ലങ്കയെ 7 വിക്കറ്റിന് തകർത്തു; രാധാ യാദവും ഷഫാലി വർമയും തിളങ്ങി

ക്രൈസ്റ്റ് ചർച്ചിൽ ഇന്ന് 45 റൺസ് വിട്ടുകൊടുത്ത് ഇന്ത്യയുടെ അഞ്ച് വിക്കറ്റാണ് ജാമിസണ്‍ സ്വന്തമാക്കിയത്. ഓപ്പണർ പൃഥ്വി ഷാ, ചേതേശ്വർ പൂജാര, ഹനുമാ വിഹാരി എന്നിവർ അർധ സെഞ്ചുറി നേടി. ഷാ മിന്നും ഫോമിലായിരുന്നു.  ഏകദിന ശൈലിയിൽ ബാറ്റ് വീശിയ പൃഥ്വി ഷാ 64 പന്തില്‍ 54 റൺസെടുത്തു. എന്നാൽ പുജാരയും വിഹാരിയും ക്ഷമയോടെ കളിച്ചു. പുജാര 140 പന്തിൽ 54 റൺസെടുത്തു. വിഹാരി 70 പന്തിൽ 55 റൺസെടുത്തു. മികച്ച സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും വാലറ്റം അതിവേഗം കൂടാരം കയറിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

ക്യാപ്റ്റൻ വിരാട് കോലി ഒരിക്കൽ കൂടി നിരാശപ്പെടുത്തി. അവസാന ആറ് വിക്കറ്റുകൾ 48 റൺസെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് നഷ്ടമായത്. ഇതിൽ 26 റണ്‍സും അവസാന വിക്കറ്റിൽ മുഹമ്മദ് ഷമി- ജസ്പ്രീത് ബുംറ സഖ്യം അവസാന വിക്കറ്റിൽ നേടിയതാണ്.

India score

First published: February 29, 2020, 1:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading