നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • India Vs Pakistan, T20 World Cup| 'ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം രാജ്യ താൽപര്യത്തിന് വിരുദ്ധം': ബാബാ രാംദേവ്

    India Vs Pakistan, T20 World Cup| 'ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം രാജ്യ താൽപര്യത്തിന് വിരുദ്ധം': ബാബാ രാംദേവ്

    ‘ഭീകരവാദത്തിന്റെ കളിയും ക്രിക്കറ്റ് കളിയും ഒരേ സമയം നടത്താനാകില്ല’- അദ്ദേഹം അഭിപ്രായപ്പെട്ടു.

    T20 World Cup: India vs Pakistan (Reuters)

    T20 World Cup: India vs Pakistan (Reuters)

    • Share this:
      ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിൽ (T20 World Cup) ഇന്ത്യ- പാകിക്കിസ്ഥാൻ പോരാട്ടം ഇന്നു രാത്രി നടക്കാനിരിക്കെ, മത്സരത്തിനെതിരെ വിമർശനവുമായി യോഗാ ഗുരു ബാബാ രാംദേവ് (Baba Ramdev). ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ (India vs Pakistan) പോരാട്ടം രാജ്യ താൽപര്യത്തിനും അതുവഴി രാഷ്ട്രധർമത്തിനും എതിരാണെന്ന് ബാബാ രാംദേവ് അഭിപ്രായപ്പെട്ടു. ‘ഭീകരവാദത്തിന്റെ കളിയും ക്രിക്കറ്റ് കളിയും ഒരേ സമയം നടത്താനാകില്ല’- അദ്ദേഹം അഭിപ്രായപ്പെട്ടു.

      ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൂപ്പർ 12 പോരാട്ടങ്ങൾക്കാണ് ഇതോടെ തുടക്കമാകുന്നത്. ഇന്ന് രാത്രി 7.30 മുതലാണ് മത്സരം. മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം മറ്റേതൊരു പോരാട്ടത്തേയും പോലെ തന്നെയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമും ആവർത്തിച്ചിരുന്നു. അതിനിടെയാണ് മത്സരത്തിനെതിരെ ബാബാ രാംദേവിന്റെ വിമർശനം.

      Also Read- India vs Pakistan, T20 World Cup 2021: ഇന്ത്യ- പാകിസ്ഥാൻ മത്സരം ഇന്ന്; ആരാധകർ കാത്തിരിക്കുന്ന അഞ്ച് പോരാട്ടങ്ങൾ

      നാഗ്പുർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇന്ത്യ- പാകിസ്ഥാൻ മത്സരം രാജ്യതാൽപര്യത്തിന് തന്നെ വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടത്. നിയന്ത്രണ രേഖയിലെ പ്രശ്നങ്ങൾക്കിടെ ലോകകപ്പിൽ ഇന്ത്യ- പാകിസ്ഥാൻ മത്സരവുമായി മുന്നോട്ടു പോകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

      Also Read- T20 World Cup Virat Kohli| കൗതുകകരം!; ടി20 ലോകകപ്പിൽ വിരാട് കോഹ്ലി ഇന്ത്യയെ നയിക്കുന്നത് ആദ്യമായും അവസാനമായും

      ''ഇത്തരം സാഹചര്യത്തിൽ ക്രിക്കറ്റ് മത്സരത്തിന് മുതിരുന്നത് രാഷ്ട്രധർമത്തിന് എതിരാണെന്നാണ് എന്റെ അഭിപ്രായം. അത്തരമൊരു മത്സരം തീർച്ചയായും രാജ്യതാൽപര്യത്തോടു ചേർന്നു പോകുന്നതല്ല. ക്രിക്കറ്റ് കളിയും ഭീകരവാദത്തിന്റെ കളിയും ഒരേസമയം മുന്നോട്ടു കൊണ്ടുപോകാനാകില്ല''- ബാബാ രാംദേവ് പ്രതികരിച്ചു.

      Also Read- ICC T20 World Cup | കോഹ്ലിക്കുവേണ്ടി കപ്പടിക്കുമോ? യുവനിരയുടെ കരുത്തിൽ ടീം ഇന്ത്യ

      English Summary: Yoga guru Baba Ramdev on Saturday said the India-Pakistan T20 World Cup match scheduled for Sunday is against the national interest and “Rashtradharma" as the “game of cricket and the game of terror cannot be played at the same time". Speaking to reporters at the Nagpur airport, Ramdev said the addiction of drugs in Bollywood is very dangerous for the younger generation of India.
      Published by:Rajesh V
      First published:
      )}