ഈ മാസം 18നു ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായുള്ള പടയൊരുക്കം ഉഷാറാക്കി ടീം ഇന്ത്യ. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സന്നാഹ മത്സരങ്ങൾ ലഭിക്കില്ല എന്നതിനാൽ ഇന്ത്യന്‍ സംഘം രണ്ടായി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുകയാണ് ചെയ്തത്. ഇന്ത്യൻ താരങ്ങൾ പരിശീലന മത്സരം കളിക്കുന്നതിൻ്റെ ചിത്രങ്ങൾ ബിസിസിഐയാണ് പുറത്തുവിട്ടത്. എന്നാല്‍ മല്‍സരത്തിലെ സ്‌കോര്‍, ഓരോ താരങ്ങളുടേയും പ്രകടനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. നേരത്തെ ഫൈനൽ മത്സരം നടക്കുന്ന വേദിയായ സതാംപ്ടണിലെത്തി ക്വാറന്റീന്‍ പൂര്‍ത്തിയായ ശേഷം ഇന്ത്യൻ താരങ്ങൾ പരിശീലനം ആരംഭിച്ചിരുന്നു. തുടക്കത്തില്‍ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞു പരിശീലനം നടത്തിയ താരങ്ങൾ പിന്നീട് ഒരുമിച്ച് പരിശീലനത്തിലേര്‍പ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ നേരത്തെ ബിസിസിഐ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതിനുപുറമേ ടീമിലെ താരങ്ങളും അവരുടെ സ്വന്തം സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പരിശീലനത്തിന്റെ ദൃശ്യങ്ങളും മറ്റും പങ്കുവെച്ചിരുന്നു. ഫൈനലിനു മുമ്പ് ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ സംഘത്തിനു സന്നാഹ മല്‍സരങ്ങൾ കളിക്കാനുള്ള അവസരം ലഭിക്കില്ല. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായും പിച്ചുമായും പൊരുത്തപ്പെടുന്നതിനു വേണ്ടിയാണ് ടീം രണ്ട് സംഘമായി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടിയത്. മത്സരത്തിൽ ഉപയോഗിക്കുന്ന ഡ്യൂക്‌സ് ബോളുകളുമായി പൊരുത്തപ്പെടാനും സ്വിംഗ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചുകളിൽ എങ്ങനെ കളിക്കണമെന്നും മനസ്സിലക്കാൻ ഇതു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ സഹായിക്കും.
India in a training session
അതേസമയം, ന്യൂസിലാന്‍ഡ് ടീമിനെ സംബന്ധിച്ച് ഇത്തരം പ്രശ്‌നങ്ങളില്ല. കാരണം ന്യൂസിലൻഡിലേയും ഇംഗ്ലണ്ടിലേയും സാഹചര്യങ്ങൾ ഏറെക്കുറെ സമാനമാണ്. ഇതിന് പുറമെ അവർ ഇന്ത്യയേക്കാള്‍ വളരെ മുമ്പ് തന്നെ ഇംഗ്ലണ്ടിൽ എത്തിയിരുന്നു. ഫൈനലിനു മുമ്പ് ഇംഗ്ലണ്ടുമായി രണ്ടു ടെസ്റ്റുകളുടെ പരമ്പരയും കളിച്ചതിന് ശേഷമാകും അവർ ഫൈനലിന് ഇറങ്ങുക. ഇത് അവർക്ക് തീർച്ചയായും മുൻതൂക്കം നൽകുമെന്നാണ് കരുതുന്നത്. Also read- ലങ്കന്‍ പര്യടനം: നടരാജനും ശ്രേയസ് അയ്യരും ടീമിലില്ലാത്തത് എന്തുകൊണ്ട്? കാരണങ്ങളിതാ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലെ ലോർഡ്സിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. രണ്ടാം ടെസ്റ്റ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. പരുക്ക് കാരണം ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ഈ ടെസ്റ്റില്‍ നിന്നും പിന്‍മാറിയിരുന്നു. ഫൈനലില്‍ ടീമിനെ നയിക്കാന്‍ അദ്ദേഹം മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ന്യൂസിലാന്‍ഡ്. അവരുടെ ടീമിൽ കളിക്കുന്ന താരങ്ങൾ എല്ലാവരും ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട് എന്നത് അവർക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. ഈ രണ്ട് മത്സര പരമ്പര കളിച്ചിട്ടാണ് ഫൈനലിൽ ഇറങ്ങുന്നതിനാൽ ഫൈനലിലേക്കുള്ള ടീമിൽ ആരൊക്കെ കളിപ്പിക്കണം എന്നതിൽ ന്യൂസിലൻഡ് മാനേജ്മെൻ്റിന് വലിയ തലവേദന ഉണ്ടാകില്ല. ഇംഗ്ലണ്ടുമായുള്ള പരമ്പരയിൽ മികച്ച പ്രകടനം നടത്തുന്നവരെ ഫൈനലിലും കളിപ്പിക്കുക എന്നതാകും അവർ ലക്ഷ്യമിടുന്നത്. Also read- Euro Cup |യൂറോ കപ്പ് : ഇന്ന് മൂന്ന് പോരാട്ടങ്ങൾ; ബെൽജിയവും വെയ്ൽസും കളത്തിൽ എന്നാൽ ഫൈനലില്‍ ഇന്ത്യ ഏതു തരത്തിലുള്ള ടീം കോമ്പിനേഷനായിരിക്കും പരീക്ഷിക്കുകയെന്നു വ്യക്തമല്ല. പിച്ചും കാലാവസ്ഥയും കൂടി പരിഗണിച്ചായിരിക്കും പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുന്നത്. മൂടിക്കെട്ടിയ കാലാവസ്ഥയാണെങ്കില്‍ നാലു പേസര്‍മാരെ ഇന്ത്യ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. നാലാം പേസറായി മുഹമ്മദ് സിറാജ് ടീമിലെത്തുമെന്നാണ് സൂചനകള്‍. തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഒരു അധിക സ്പിന്നർ ടീമിൽ ഉൾപ്പെടുത്തിയാകും ഇന്ത്യ ഇറങ്ങുക. ബാറ്റിംഗിലും ഇന്ത്യക്ക് കാര്യങ്ങൾ തീരുമാനിക്കാനുണ്ട്. രോഹിത് ശർമക്കൊപ്പം ആരെയാണ് കളിപ്പിക്കുക എന്നത് പരിശീലകനായ രവി ശാസ്ത്രിക്കും സംഘത്തിനും തലവേദന സൃഷ്ടിക്കുന്നുണ്ട്. യുവതാരം ശുഭ്മാൻ ഗില്ലിന് തന്നെയാകും നറുക്ക് വീഴുക എന്നതാണ് എല്ലാവരും കരുതുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ കഴിഞ്ഞ കുറച്ച് പരമ്പരകളിലായി ഫൊമിലല്ല എന്നതാണ് ഗില്ലിനൊപ്പം ഓപ്പണിംഗ് സ്ഥാനത്തേക്ക് മത്സരിക്കുന്ന രാഹുലിനും മയാങ്ക് അഗർവാളിനും തിരിച്ചടിയാകുന്നത്. Summary WTC Final 2021 | India hits intensive training as they play intra squad matches ahead of the final
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.