നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • India Vs England 3rd ODI| നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിന് 330 റൺസ് വിജയലക്ഷ്യം; ധവാനും പന്തിനും ഹാർദിക്കിനും അർധ സെഞ്ചുറി

    India Vs England 3rd ODI| നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിന് 330 റൺസ് വിജയലക്ഷ്യം; ധവാനും പന്തിനും ഹാർദിക്കിനും അർധ സെഞ്ചുറി

    മധ്യ ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായില്ലായിരുന്നുവെങ്കിൽ ഇന്ത്യൻ സ്കോർ ഒരു പക്ഷേ 400 കടക്കുമായിരുന്നു.

    India Vs England 3rd ODI

    India Vs England 3rd ODI

    • Share this:
      ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ 330 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. തുടർച്ചയായ മൂന്നാം ഏകദിനത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.2 ഓവറിൽ 329 റൺസിന് ഓൾഔട്ടായി. ശിഖർ ധവാൻ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. മധ്യ ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായില്ലായിരുന്നുവെങ്കിൽ ഇന്ത്യൻ സ്കോർ ഒരു പക്ഷേ 400 കടക്കുമായിരുന്നു.

      ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശർമയും ശിഖർ ധവാനും തകർപ്പൻ തുടക്കമാണ് നൽകിയത്. ആദ്യ രണ്ട് ഏകദിനങ്ങളിൽ നിന്ന് വ്യത്യസ്തമായി തുടക്കം മുതലേ അടിച്ചു തകർത്താണ് സഖ്യം മുന്നേറിയത്. 14.4 ഓവറിൽ 103 റൺസ് ചേർത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 37 പന്തിൽ നാല് ഫോറുകളടക്കം 37 റൺസെടുത്ത രോഹിത്തിനെ പുറത്താക്കി ആദിൽ റഷീദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ ധവാനെയും റഷീദ് മടക്കി. 56 പന്തിൽ 10 ഫോറുകൾ സഹിതം 67 റൺസെടുത്താണ് ധവാൻ മടങ്ങിയത്.

      Also Read- ഗിൽക്രിസ്റ്റ് - ഹെയ്ഡൻ കൂട്ടുകെട്ടിനെ മറികടന്ന് രോഹിത് - ധവാൻ സഖ്യം

      പിന്നാലെയെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് പക്ഷേ ഏഴു റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. വൈകാതെ കെ.എൽ രാഹുലിന്റെ (7) വിക്കറ്റും നഷ്ടമായ ഇന്ത്യ നാലിന് നിലയിലായി. ടോപ് ഗിയറിൽ കുതിച്ച ഇന്ത്യൻ ടീമിൻ്റെ ഇന്നിങ്സിന് പൊടുന്നനെ ബ്രേക് നൽകി ഇംഗ്ലണ്ട് ടീം. കളിയുടെ കടിഞ്ഞാൺ ഇംഗ്ലണ്ടിൻ്റെ കയ്യിലേക്ക് എന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടു വന്നത് അവരുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ആണ്. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഋഷഭ് പന്ത് - ഹാർദിക് പാണ്ഡ്യ സഖ്യം ഇന്ത്യയെ 250 കടത്തി. അഞ്ചാം വിക്കറ്റിൽ 99 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്.
      62 പന്തിൽ നിന്ന് നാലു സിക്സും അഞ്ചു ഫോറുമടക്കം 78 റൺസെടുത്ത പന്തിനെ പുറത്താക്കി സാം കറനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

      ഹാർദിക് 44 പന്തിൽ നിന്ന് നാലു സിക്സും അഞ്ചു ഫോറുമടക്കം 64 റൺസെടുത്ത് പുറത്തായി. ഇരുവരും പുറത്തായ ശേഷം ഇന്ത്യയുടെ സ്‌കോറിങ് റേറ്റ് കുത്തനെ താഴ്ന്നു. പതിയെ പതിയെ താളം കണ്ടെത്തിയ ഇന്ത്യ പിന്നീട് ശാർദുൽ ഠാക്കുറിൻ്റെയും ക്രുനാൽ പാണ്ഡ്യയുടെയും ഇന്നിങ്സുകളുടെ ബലത്തിൽ ആണ് 329 എന്ന സ്കോറിൽ എത്തിയത്. ഠാക്കൂർ 21 പന്തിൽ നിന്ന് 30 റൺസെടുത്തു. ക്രുനാൽ പാണ്ഡ്യ 25 റൺസെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദിൽ റഷീദ് രണ്ടു വിക്കറ്റെടുത്തു.

      നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും നിർണാക മത്സരത്തിന് ഇറങ്ങിയത്. ഇന്ത്യ കുൽദീപ് യാദവിനെ ഒഴിവാക്കി പകരം പേസർ ടി.നടരാജനെ ഉൾപ്പെടുത്തി. ഇംഗ്ലണ്ട് നിരയിൽ ടോം കറന് പകരം മാർക്ക് വുഡ് തിരിച്ചെത്തി.

      English Summary: India posts a total of 330 before England in the decider match of the ODI series. Dhawan, Pant and Hardik shines with half centuries.
      Published by:Rajesh V
      First published:
      )}