ന്യൂഡല്‍ഹി: ഇന്ത്യ ഓസീസ് ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെ ഡല്‍ഹി ഫിറോസ്ഷാ കോട്ലയില് നടക്കും. ഇരുടീമുകളും രണ്ടു മത്സരങ്ങള്‍ വീതം ജയിച്ചതിനാല്‍ പരമ്പരയിലെ വിജയിയെ നിര്‍ണയിക്കുന്ന മത്സരമാണ് നടക്കാനിരിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങള്‍ ഇന്ത്യ ജയിച്ചപ്പോള്‍ ശക്തമായി തിരിച്ചു വന്ന ഓസീസ് രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ സ്വന്തമാക്കുകയായിരുന്നു.
അവസാന മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശ്വാസമേകുന്നതാണ് ദ്വിരാഷ്ട്ര പരമ്പരകളിലെ ഇന്ത്യന്‍ റെക്കോര്‍ഡുകള്‍. ദ്വിരാഷ്ട്ര പരമ്പരകളുകളുടെ ചരിത്രത്തില്‍ ഇതുവരെ 2- 0 ത്തിന്റെ ലീഡ് നേടിയതിനുശേഷം ഇന്ത്യ പരമ്പര കൈവിട്ടിട്ടില്ലെന്നതാണ് ഇതിലെ പ്രധാന കാര്യം. 2-0 ത്തിന് മുന്നിലെത്തിയ ടൂര്‍ണമെന്റുകളില്‍ തലകുനിക്കേണ്ട അവസ്ഥ ഇന്ത്യക്ക് ഉണ്ടായിട്ടില്ല.
Also Read: ഡല്‍ഹിയില്‍ ഗംഭീര്‍ പുത്തന്‍ ഇന്നിങ്സിനൊരുങ്ങുന്നു ? ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്
2015 െല ഏകദിന ലോകകപ്പിനുശേഷം ഇന്ത്യ കളിച്ച എട്ട് ദ്വിരാഷ്ട്ര പരമ്പരകളില്‍ ആറിലും നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് തന്നെയായിരുന്നു ജയം. ഇതില്‍ 2015- 2016 ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയിലും കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലുമായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്.
ഫിറോസ്ഷാ യിലെ മൈതാനവും എന്നും ഇന്ത്യക്കൊപ്പമാണ് നിന്നിട്ടുള്ളത്. ഇവിടെ കളിച്ച 19 മത്സരങ്ങളില്‍ 12 ലും നീലപ്പടയ്ക്ക് തന്നെയായിരുന്നു ജയം. ഓസീസിനെതിരെ ഇവിടെ കളിച്ച നാലു മത്സരങ്ങളില്‍ മൂന്നിലും ഇന്ത്യ ജയിച്ചിട്ടുണ്ട്. 2000 ത്തിനു മുന്നേയായിരുന്നു ഓസീസിനോട് ഫിറോസ് ഷാ കോട്ലയിലെ പിച്ചില്‍ ഇന്ത്യക്ക്് തോല്‍വി വഴങ്ങേണ്ടി വന്നത്.
ഇതിനുപുറമെ മത്സരം നടക്കുന്ന ഫിറോസ്ഷാ കോട്ലയിലും ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. ഫിറോസ്ഷാ കോട്ലയില് കളിച്ച 19 കളികളില്‍ 12 ഉം ഇന്ത്യ ജയിച്ചിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരെ ഇവിടെ കളിച്ച നാലു കളികളില്‍ മൂന്നിലും ഇന്ത്യ ജയിച്ചു. 1998ലായിരുന്നു ഡല്‍ഹിയില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ ഒരേയൊരു തോല്‍വി.
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്കും ഡല്‍ഹിയില്‍ നാളെ മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള അവസരമുണ്ട്. മത്സരത്തില്‍ 99 റണ്‍സ് നേടിയാല്‍ ഫിറോസ്ഷാ കോട്ലയില് ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന ബഹുമതി വിരാടിന് സ്വന്തമാകും. സച്ചിന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാകും വിരാട് ഇവിടെ മറികടക്കുക.
കാത്ത് മറ്റ1രു വ്യക്തിഗത റെക്കോര്‍ഡ് കൂടി ഫിറോസ്ഷാ കോട്ലയിലുണ്ട്. 99 റണ്‍സ് കൂടി നേടിയാല്‍ ഈ ഗ്രൗണ്ടില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റ്സ്മാന് എന്ന സച്ചിന്റെ(300) റെക്കോര്‍ഡ് കോലിക്ക് മറികടക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.