• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജയം കേരളത്തിന് സമർപ്പിച്ച് കോഹ്ലി; ഇംഗ്ലണ്ടിനെ തകർത്തത് 203 റൺസിന്


Updated: August 22, 2018, 5:35 PM IST
ജയം കേരളത്തിന് സമർപ്പിച്ച് കോഹ്ലി; ഇംഗ്ലണ്ടിനെ തകർത്തത് 203 റൺസിന്

Updated: August 22, 2018, 5:35 PM IST
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 203 റൺസിന്റെ ജയം. വിജയം കേരളത്തിലെ ദുരിതബാധിതർക്ക് സമ്മാനിക്കുന്നതായി മത്സരശേഷം  ഇന്ത്യൻ ക്യാപ്ടൻ വിരാട് കോഹ്ലി പറഞ്ഞു. ' ഈ വിജയം കേരളത്തിലെ പ്രളയബാധിതർക്ക് സമർപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്. അവർ ഏറ്റവും ദുഷ്കരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതാണ് അവർക്കായി ഞങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ കാര്യം'- കോഹ്ലി പറഞ്ഞത് കൈയടിക‌ളോടെയാണ് സ്റ്റേഡ‍ിയം ഏറ്റുവാങ്ങിയത്.

521 റൺസ് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 317 റൺസിന് എല്ലാവരും പുറത്തായി. അഞ്ചുവിക്കറ്റുകൾ നേടിയ ജസ്പ്രീത് ബുംമ്രയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ജോസ് ബട്‍ലര്‍ ഇംഗ്ലണ്ടിനായി സെഞ്ചുറി തികച്ചു. 176 പന്തിൽ 106 റൺസെടുത്താണ് ബട്‍ലർ പുറത്തായത്.

അലിസ്റ്റർ കുക്ക് (17), കീറ്റൻ ജെന്നിങ്സ് (13), ജോ റൂട്ട് (13), ഒലി പോപ് (16), ജോണി ബെയർ സ്റ്റോ (പൂജ്യം), ക്രിസ് വോക്സ് (നാല്), ബെൻസ്റ്റോക്സ് (62), സ്റ്റ്യുവർട്ട് ബ്രോഡ് (20), ജെയിംസ് ആൻഡേഴ്സൺ (11) എന്നിങ്ങനെയാണ് ഇംഗ്ലീഷ് താരങ്ങളുടെ സ്കോറുകൾ. ഇന്ത്യയ്ക്കു വേണ്ടി ഇഷാന്ത് ശർമ രണ്ടു വിക്കറ്റുകളും മുഹമ്മദ് ഷാമി, ഹാര്‍ദിക് പാണ്ഡ്യ, ആർ.അശ്വിൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ജോസ് ബട്‍ലർ, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ക്രിസ് വോക്സ്, സ്റ്റ്യുവർട്ട് ബ്രോഡ് തുടങ്ങിയവരുടെ വിക്കറ്റുകളാണ് ബുംമ്ര സ്വന്തമാക്കിയത്. മികച്ച കൂട്ടുകെട്ടുമായി മുന്നേറിയ ബട്‍ലര്‍–ബെൻസ്റ്റോക് സഖ്യത്തെ തകർത്തതും ബുംമ്രയുടെ പ്രകടനമായിരുന്നു.

521 റൺസ് വിജലക്ഷ്യമാണ് ഇന്ത്യ ഇംഗ്ലണ്ടിനു മുന്നിൽ ഉയര്‍ത്തിയത്. വിക്കറ്റ് നഷ്ടപ്പെടാതെ 23 റൺസെന്ന നിലയിൽ ബുധനാഴ്ച കളിതുടങ്ങിയ ഇംഗ്ലണ്ടിനു തുടക്കത്തിൽ തന്നെ പിഴച്ചു. സ്കോർ 27ൽ എത്തിയപ്പോൾ കീറ്റൻ ജെന്നിങ്സ് പുറത്തായി. ഇഷാന്ത് ശർമയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ക്യാച്ചെടുത്ത് ജെന്നിങ്സിനെ പുറത്താക്കി. അലിസ്റ്റർ കുക്കിനെ ഇഷാന്തിന്റെ പന്തിൽ ലോകേഷ് രാഹുൽ ക്യാച്ചെടുത്ത് മടക്കി. ക്യാപ്റ്റൻ ജോറൂട്ടിനെ ബുംമ്ര പുറത്താക്കി. മുഹമ്മദ് ഷാമിയുടെ പന്തില്‍ വിരാട് കോഹ്‍ലിക്കു ക്യാച്ച് നൽകി ഒലി പോപ് പുറത്തായി. എന്നാൽ ബട്‍ലർ– ബെൻ സ്റ്റോക്സ് കൂട്ടുകെട്ട് ഇംഗ്ലീഷ് ബാറ്റിങ്ങിനെ കരകയറ്റുകയായിരുന്നു.
Loading...
സ്കോർ 231 ൽ നിൽക്കെ ഈ കൂട്ടുകെട്ട് ബുംമ്ര തകർത്തു. ജോസ് ബട്‍ലർ എൽബിഡബ്ല്യു ആയി പുറത്ത്. തൊട്ടുപിന്നാലെ ജോണി ബെയർസ്റ്റോയും പുറത്തായി. ബെന്‍സ്റ്റോക്സിനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കിയതോടെ ഇന്ത്യയുടെ വഴി കൂടുതൽ എളുപ്പമായി. നാല് റൺസ് മാത്രമെടുത്ത ക്രിസ് വോക്സ് ഋഷഭ് പന്തിൽ ക്യാച്ച് നൽകി മടങ്ങി. 62 റൺസെടുത്ത ബെൻ സ്റ്റോക്സിനെ പാണ്ഡ്യയുടെ പന്തിൽ ലോകേഷ് രാഹുൽ ക്യാച്ചെടുത്തു പുറത്താക്കി. 20 റൺസ് മാത്രമെടുത്ത് സ്റ്റ്യുവർട്ട് ബ്രോഡും മടങ്ങി. അഞ്ചാം ദിവസം ആൻഡേഴ്സനെ അശ്വിന്റെ പന്തിൽ രഹാനെ ക്യാച്ചെടുത്ത് പുറത്താക്കി.

ജയത്തോടുകൂടി അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പര 2–1 എന്ന നിലയിലായി. ആദ്യ രണ്ട് മത്സരങ്ങളിലും ജയം ഇംഗ്ലണ്ടിനായിരുന്നു.
First published: August 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍