• HOME
  • »
  • NEWS
  • »
  • sports
  • »
  • India Vs South Africa T20I | ബോളർമാർ ആഞ്ഞടിച്ചു; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 107 റൺസ് വിജയലക്ഷ്യം

India Vs South Africa T20I | ബോളർമാർ ആഞ്ഞടിച്ചു; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 107 റൺസ് വിജയലക്ഷ്യം

മൂന്നു വിക്കറ്റെടുത്ത ആർഷ്ദീപ് സിങും രണ്ടു വിക്കറ്റെടുത്ത ദീപക് ചഹാറും ആഞ്ഞടിച്ചതോടെ ദക്ഷിണാഫ്രിക്ക ഒരവസരത്തിൽ ഒമ്പതിന് അഞ്ച് എന്ന നിലയിലായിരുന്നു

  • Share this:
തിരുവനന്തപുരം: ഇന്ത്യൻ പേസർമാർ ആഞ്ഞടിച്ചതോടെ ദക്ഷിണാഫ്രിക്കൻ മുൻനിര ബാറ്റിങ് തകർന്നടിഞ്ഞു. ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 107 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ടിന് 106 റൺസിന് പുറത്തായി. മൂന്നു വിക്കറ്റെടുത്ത ആർഷ്ദീപ് സിങും രണ്ടു വിക്കറ്റെടുത്ത ദീപക് ചഹാറും ആഞ്ഞടിച്ചതോടെ ദക്ഷിണാഫ്രിക്ക ഒരവസരത്തിൽ ഒമ്പതിന് അഞ്ച് എന്ന നിലയിലായിരുന്നു. ക്വിന്‍റൻ ഡികോക്ക്(ഒന്ന്), ടെംബ ബവുമ(പൂജ്യം), റിലെ റൂസോ(പൂജ്യം), ഡേവിഡ് മില്ലർ(പൂജ്യം), ട്രിസ്റ്റൻ സ്റ്റബ്സ്(പൂജ്യം) എന്നീ വമ്പൻമാർ അതിവേഗം കൂടാരം കയറിയത് സന്ദർശകർക്ക് കനത്ത തിരിച്ചടിയായി.

41 റൺസെടുത്ത കേശവ് മഹാരാജിന്‍റെയും 25 റൺസെടുത്ത എയ്ഡൻ മർക്രമിന്‍റെയും 24 റൺസെടുത്ത വെയ്ൻ പാർനെലിന്‍റെയും പോരാട്ടമാണ് ദക്ഷിണാഫ്രിക്കൻ സ്കോർ 100 കടത്തിയത്. 35 പന്ത് നേരിട്ട മഹാരാജ് അഞ്ച് ഫോറും രണ്ടു സിക്സറും ഉൾപ്പടെയാണ് 41 റൺസെടുത്തത്.

Also Read- കാര്യവട്ടത്തെ കളിയും കാര്യവും; ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരിനെക്കുറിച്ച് 10 കാര്യങ്ങൾ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ റിഷഭ് പന്തിനെയും ദിനേശ് കാർത്തിക്കിനെയും ഉൾപ്പെടുത്തി. പരിശീലനത്തിനിടെ പുറംവേദന അനുഭവപ്പെട്ട ജസ്പ്രീത് ബുംറ ഇന്നത്തെ മത്സരം കളിക്കുന്നില്ല. ബുംറ, ടീം ഡോക്ടറുടെ നിരീക്ഷണത്തിലാണ്.

ടീം

ഇന്ത്യ: 1 രോഹിത് ശർമ (ക്യാപ്റ്റൻ), 2 കെ എൽ രാഹുൽ, 3 വിരാട് കോഹ്‌ലി, 4 സൂര്യകുമാർ യാദവ്, 5 ഋഷഭ് പന്ത് (വിക്കറ്റ്), 6 ദിനേശ് കാർത്തിക്, 7 അക്സർ പട്ടേൽ, 8 ഹർഷൽ പട്ടേൽ, 9 ആർ അശ്വിൻ 10 ദീപക് ചാഹർ, 11 അർഷ്ദീപ് സിംഗ്

ദക്ഷിണാഫ്രിക്ക: 1 ക്വിന്റൺ ഡി കോക്ക് (വി.കെ.), 2 ടെംബ ബാവുമ (ക്യാപ്റ്റൻ), 3 റിലീ റോസോ, 4 എയ്ഡൻ മർക്രം, 5 ട്രിസ്റ്റൻ സ്റ്റബ്സ്, 6 ഡേവിഡ് മില്ലർ, 7 വെയ്ൻ പാർനെൽ, 8 കാഗിസോ റബാഡ, 9 കേശവ് മഹാരാജ്, 10 ആൻറിച്ച് നോർട്ട് 11 തബ്രായിസ് ഷംസി
Published by:Anuraj GR
First published: