• HOME
  • »
  • NEWS
  • »
  • sports
  • »
  • Nikhat Zareen |സ്വര്‍ണം ഇടിച്ചുവീഴ്ത്തി നിഖാത്ത് സരീന്‍; വനിതകളുടെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണം

Nikhat Zareen |സ്വര്‍ണം ഇടിച്ചുവീഴ്ത്തി നിഖാത്ത് സരീന്‍; വനിതകളുടെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണം

ഫൈനലില്‍ തായ്‌ലന്‍ഡിന്റെ ജിറ്റ്‌പോങ്ങിനെതിരേ നേടിയ ആധികാരിക ജയത്തോടെയാണ് നിഖാത്ത് സരീന്റെ സ്വര്‍ണ നേട്ടം.

  • Share this:
    ഇസ്താംബുള്‍: തുര്‍ക്കിയില്‍ നടക്കുന്ന വനിതകളുടെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നിഖാത്ത് സരീന് സ്വര്‍ണം. ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം വിഭാഗത്തിലാണ് സരീന്റെ സ്വര്‍ണനേട്ടം. ഫൈനലില്‍ തായ്‌ലന്‍ഡിന്റെ ജിറ്റ്‌പോങ് ജിറ്റാമാസിനെയാണു സരീന്‍ തോല്‍പിച്ചത്.

    വനിതാ ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് സരീന്‍. ജൂനിയര്‍ വിഭാഗത്തിലെ മുന്‍ ലോകചാമ്പ്യന്‍ കൂടിയാണ് സരീന്‍.

    വ്യാഴാഴ്ച നടന്ന ഫൈനലില്‍ തായ്‌ലന്‍ഡിന്റെ ജിറ്റ്‌പോങ്ങിനെതിരേ നേടിയ ആധികാരിക ജയത്തോടെയാണ് (5-0), (30-27, 29-28, 29-28, 30-27, 29-28) നിഖാത്ത് സരീന്റെ സ്വര്‍ണ നേട്ടം. വിധികര്‍ത്താക്കളെല്ലാം ഏകകണ്‌ഠേന നിഖാത്ത് സരീനെ വിജയിയായി തിരഞ്ഞെടുക്കുകയായിരുന്നു.


    മേരി കോം, സരിത ദേവി, ജെന്നി ആര്‍.എല്‍, ലേഖ കെ.സി എന്നിവര്‍ക്ക് ശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിതാ ബോക്‌സറാണ് സരീന്‍.

    ബുധനാഴ്ച നടന്ന സെമി പോരാട്ടത്തില്‍ ബ്രസീലിന്റെ കരോലിന്‍ ഡെ അല്‍മേഡയെ കീഴടക്കിയാണ് സരീന്‍ ഫൈനല്‍ പോരാട്ടത്തിലേക്കു കടന്നത്. സെമിയിലും ആധികാരികമായിട്ടായിരുന്നു സരീന്റെ മുന്നേറ്റം (5-0).
    Published by:Sarath Mohanan
    First published: