HOME » NEWS » Sports » INDIA S ROHIT SHARMA SHIKHAR DHAWAN DUO SURPASS AUSSIE LEGEND DUO ADAM GILCHRIST MATHEW HAYDEN IN MOST CENTURY STANDS INT NAV

ഗിൽക്രിസ്റ്റ് - ഹെയ്ഡൻ കൂട്ടുകെട്ടിനെ മറികടന്ന് രോഹിത് - ധവാൻ സഖ്യം; കൂടുതൽ സെഞ്ചുറി കൂട്ടുകെട്ട് നേടിയവരിൽ രണ്ടാം സ്ഥാനത്ത്

17ാം തവണയാണ് രോഹിത്- ധവാന്‍ സഖ്യം ഇന്ത്യക്കു വേണ്ടി സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ജോടികളായ ആദം ഗില്‍ക്രിസ്റ്റ്- മാത്യു ഹെയ്ഡന്‍ എന്നിവരെ പിന്തള്ളിയാണ് രോഹിത്- ധവാന്‍ സഖ്യം ഈ നേട്ടത്തിൽ എത്തിയത്.

News18 Malayalam | news18-malayalam
Updated: March 28, 2021, 5:05 PM IST
ഗിൽക്രിസ്റ്റ് - ഹെയ്ഡൻ കൂട്ടുകെട്ടിനെ മറികടന്ന് രോഹിത് - ധവാൻ സഖ്യം; കൂടുതൽ സെഞ്ചുറി കൂട്ടുകെട്ട് നേടിയവരിൽ രണ്ടാം സ്ഥാനത്ത്
rohit sharma- shikhar dhawan
  • Share this:
ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയ ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമയും ശിഖർ ധവാനും ഉടമകളായിരിക്കുന്നത് വലിയ ഒരു നേട്ടത്തിനാണ്. ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ചുറി കൂട്ടുകെട്ടുകളുണ്ടാക്കിയ ലോകത്തിലെ രണ്ടാമത്തെ ഓപ്പണിങ് കൂട്ടുകെട്ടായി മാറിയിരിക്കുകയാണ് ഇവർ. 17ാം തവണയാണ് രോഹിത്- ധവാന്‍ സഖ്യം ഇന്ത്യക്കു വേണ്ടി സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ജോടികളായ ആദം ഗില്‍ക്രിസ്റ്റ്- മാത്യു ഹെയ്ഡന്‍ എന്നിവരെ പിന്തള്ളിയാണ് രോഹിത്- ധവാന്‍ സഖ്യം ഈ നേട്ടത്തിൽ എത്തിയത്.

ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിനു മുമ്പ് ഗില്ലി-ഹെയ്ഡന്‍ സഖ്യത്തോടൊപ്പം രണ്ടാംസ്ഥാനം പങ്കിടുകയായിരുന്നു ഇന്ത്യന്‍ ജോടി. എന്നാല്‍ ഈ മല്‍സരത്തില്‍ ഓപ്പണിങ് വിക്കറ്റില്‍ 103 റണ്‍സെടുത്തതോടെ രോഹിത്- ധവാന്‍ സഖ്യം രണ്ടാംസ്ഥാനത്തേക്കുയരുകയായിരുന്നു.

Also Read- 'കോവിഡ് ബാധിക്കുന്നവര്‍ ലോകത്തിനു മുന്നില്‍ പരസ്യമാക്കുന്നതെന്തിന്'; മുന്‍ ഇംഗ്ലണ്ട് താരത്തിന്റെ ചോദ്യം വിവാദത്തില്‍

ഇനി ഇന്ത്യയുടെ തന്നെ മുന്‍ ഇതിഹാസ ജോടികളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍- സൗരവ് ഗാംഗുലി സഖ്യമാണ് രോഹിത്- ധവാന്‍ ജോടിക്കു മുന്നിലുള്ളത്. 21 തവണയാണ് ഇവര്‍ ഏകദിനത്തില്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയിട്ടുള്ളത്. ഇവർക്കൊപ്പം എത്താൻ രോഹിത്- ധവാന്‍ ജോടിക്കു ഇനി വേണ്ടത് നാലു സെഞ്ച്വറി കൂട്ടുകെട്ടുകള്‍ മാത്രം.

ഏകദിനത്തിലെ ഏറ്റവുമധികം സെഞ്ചുറി കൂട്ടുകെട്ടുകളുണ്ടാക്കിയ ഓപ്പണിങ് ജോടികളുടെ ലിസ്‌റ്റെടുത്താല്‍ ആദ്യ നാലിൽ രണ്ടും ഇന്ത്യന്‍ സഖ്യങ്ങളാണെന്നത് ഇന്ത്യക്കും ഇന്ത്യക്കാർക്കും അഭിമാനിക്കാന്‍ തക്കവണ്ണം ഉള്ള ഒരു നേട്ടമാണ്. 15 സെഞ്ചുറി കൂട്ടുകെട്ടുകളുമായി വെസ്റ്റ് ഇന്‍ഡീസിന്റെ ജോര്‍ഡന്‍ ഗ്രീനിഡ്ജ്- ഡെസ്മണ്ട് ഹെയ്ന്‍സ് സഖ്യമാണ് ലിസ്റ്റില്‍ നാലാംസ്ഥാനത്ത്.

അതേസമയം, ഏകദിനത്തില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കിയ സഖ്യമെന്ന നേട്ടവും രോഹിത്-ധവാന്‍ ജോടിയെ തേടിയെത്തി. ഈ നേട്ടം കൈവരിച്ച ലോക ക്രിക്കറ്റിലെ ഏഴാമത്തെയും ഇന്ത്യയുടെ രണ്ടാമത്തെയും സഖ്യമാണിത്. 8227 റണ്‍സോടെ സച്ചിന്‍- ഗാംഗുലി ജോടിയാണ് ഈ ലിസ്റ്റിലും ഒന്നാമതുള്ളത്. ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ- കുമാര്‍ സംഗക്കാര (5992), തിലകരത്‌നെ ദിൽശൻ- കുമാര്‍ സംഗക്കാര (5475), മര്‍വന്‍ അട്ടപ്പട്ടു- സനത് ജയസൂര്യ (5462) എന്നിവരാണ് രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളില്‍. ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ്- മാത്യു ഹെയ്ഡന്‍ സഖ്യം (5409) അഞ്ചാമതും, വിന്‍ഡീസിന്റെ ഡെസ്മണ്ട് ഹെയ്ന്‍സ്- ജോര്‍ഡന്‍ ഗ്രീനിഡ്ജ് (5206) സഖ്യം ആറാമതും നില്‍ക്കുന്നു.

ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാം ഏകദിനത്തില്‍ രോഹിത് പുറത്തായതോടെയാണ് ഓപ്പണിങ് സഖ്യം വേര്‍പിരിഞ്ഞത്. സ്പിന്നര്‍ ആദില്‍ റഷീദിന്റെ ഗൂഗ്ലിയില്‍ രോഹിത് ബൗള്‍ഡാവുകയായിരുന്നു. 37 പന്തിൽ ആറു ബൗണ്ടറികളോടെ 37 റണ്‍സെടുത്താണ് ഹിറ്റ്മാന്‍ മടങ്ങിയത്.

News Summary: India's Rohit - Dhawan duo surpass Aussie legend duo Adam Gilchrist- Mathew Hayden in most century stands; the two registered their 17th century stand during the 3rd ODI against England.
Published by: Rajesh V
First published: March 28, 2021, 5:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories