നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Tokyo Olympics | ഒളിംപിക്സിൽ ഇന്ത്യയുടെ ഇന്നത്തെ മത്സരങ്ങൾ; സമയക്രമം ഇങ്ങനെ

    Tokyo Olympics | ഒളിംപിക്സിൽ ഇന്ത്യയുടെ ഇന്നത്തെ മത്സരങ്ങൾ; സമയക്രമം ഇങ്ങനെ

    ഒളിംപിക്സിൽ ഇന്ത്യയെ സംബന്ധിച്ച് ഇന്ന് ഏറെ നിർണായകമായ ദിവസമാണ്. ഒട്ടേറെ ഇനങ്ങളിൽ ഇന്ന് ഇന്ത്യൻ താരങ്ങൾ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മത്സരിക്കുന്നുണ്ട്.

    sindhu

    sindhu

    • Share this:
      India Schedule at Tokyo Olympics, July 25: Event Timings, Broadcast and Streaming Details: ഭാരദ്വേഹനത്തിൽ വെള്ളി മെഡൽ നേടിയ മീര ചാനു ഭായിയിലുടെ ഒളിംപിക്സിന്‍റെ ആദ്യ ദിനം ഇന്ത്യയ്ക്ക് തിളക്കമുള്ളതായിരുന്നു. വനിതകളുടെ 49 കിലോ ഭാരോദ്വഹനത്തിലാണ് മീരാ ഭായ് ചാനു വെള്ളി മെഡൽ നേടിയത്. ഒളിംപിക്സ് മുന്നോട്ടു പോകുമ്പോൾ കൂടുതൽ മെഡലുകൾ നേടുമെന്ന പ്രതീക്ഷയിലാണ് രാജ്യം. മൊത്തം 115 ഇന്ത്യൻ അത്‌ലറ്റുകൾ ഒളിംപിക്സിൽ മത്സരിക്കുന്നുണ്ട്. ഇതിൽ 63 പുരുഷന്മാരും 52 സ്ത്രീകളും ഉൾപ്പെടുന്നു.

      ഒളിംപിക്സിൽ ഇന്ത്യയെ സംബന്ധിച്ച് ഇന്ന് ഏറെ നിർണായകമായ ദിവസമാണ്. ഒട്ടേറെ ഇനങ്ങളിൽ ഇന്ന് ഇന്ത്യൻ താരങ്ങൾ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മത്സരിക്കുന്നുണ്ട്.

      ഒളിംപിക്സ് മത്സരങ്ങൾ എവിടെ കാണാനാകും?

      ടോക്കിയോ ഒളിമ്പിക്സ് 2020 ന്റെ പ്രക്ഷേപണ അവകാശം സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സിനാണ്. കായിക പ്രേമികൾക്ക് സോണി ടെൻ 1, സോണി ടെൻ 2 ചാനലുകളിൽ ഒളിംപിക്സ് മത്സരങ്ങൾ തത്സമയം കാണാൻ കഴിയും. കൂടാതെ ദൂരദർശനും ഇന്ത്യയുടെ മത്സരങ്ങൾ പ്രക്ഷേപണം ചെയ്യും.

      ടോക്കിയോ ഒളിമ്പിക്സ് 2020 എങ്ങനെ ഓൺലൈനിൽ തത്സമയം കാണാനാകും?

      ഒളിംപിക്സ് മത്സരങ്ങൾ ഓൺലൈനിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് സോണി Sony LIV ആപ്ലിക്കേഷനിലൂടെയും വെബ്‌സൈറ്റിലൂടെയും തത്സമയം കാണാം.

      ജൂലൈ 25 ഞായറാഴ്ച ഇന്ത്യയുടെ മത്സരങ്ങൾ:

      ബാഡ്മിന്റൺ:

      വനിതാ സിംഗിൾസ് ഗ്രൂപ്പ് ഘട്ടം: പി. വി. സിന്ധു vs പോളികാർപോവ ക്സെനിയ, 7:10 AM IST

      ബോക്സിംഗ്:

      വനിതാ ഫ്ലൈ പ്രാഥമിക റൌണ്ട് 32: മേരി കോം vs ഹെർണാണ്ടസ് ഗാർസിയ മിഗുവലിന, 1: 30 PM IST

      പുരുഷന്മാരുടെ ലൈറ്റ് പ്രാഥമിക റൌണ്ട് 32: കൌശിക് മനീഷ് vs മക്കോർമാക് ലൂക്ക്, 3:06 PM IST

      ഹോക്കി:

      പുരുഷന്മാർ പൂൾ എ: ഇന്ത്യ vs ഓസ്‌ട്രേലിയ, 3:00 PM IST ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു

      ടെന്നീസ്:

      വനിതാ ഡബിൾസ് റൌ ണ്ട് 1: സാനിയ മിർസ, അങ്കിത റെയ്‌ന vs നാദിയ കിച്ചെനോക്, ല്യൂഡ്‌മൈല കിച്ചെനോക്ക് രാവിലെ 7:30 IST

      നീന്തൽ:

      സ്ത്രീകളുടെ 100 മീറ്റർ ബാക്ക്‌സ്‌ട്രോക്ക്: മനാ പട്ടേൽ, 3:32 PM IST

      റോയിംഗ്:

      പുരുഷന്മാർ: അർജുൻ ലാൽ ജാട്ട്, അരവിന്ദ് സിംഗ് 6:40 AM IST

      ഷൂട്ടിംഗ്:

      വനിതകൾ 10 മീറ്റർ എയർ പിസ്റ്റൾ യോഗ്യതാ റൌണ്ട്: യശസ്വിനി സിംഗ് ദേസ്വാൾ, 5:30 AM IST

      പുരുഷന്മാരുടെ സ്കീറ്റ് യോഗ്യതാ റൌണ്ട്: മൈരാജ് അഹമ്മദ് ഖാൻ, 6:30 AM IST

      ടേബിൾ ടെന്നീസ്:

      വനിതാ സിംഗിൾസ്: മാനിക ബാത്ര vs മാർഗരിറ്റ പെസോട്‌സ്ക, 11:15 AM IST

      പുരുഷന്മാരുടെ സിംഗിൾസ്: സത്യൻ ജ്ഞാനശേഖരൻ vs ലാം സിയു-ഹാംഗ്, 1:30 PM IST

      സെയിലിങ്:

      ലേസർ റേസ് 1: വി. ശരവണൻ, 11:05 AM IST

      Summary- India Schedule at Tokyo Olympics today July 25 Timings Broadcast and Streaming Details
      Published by:Anuraj GR
      First published:
      )}