HOME » NEWS » Sports » INDIA SET A TOTAL OF 337 FOR ENGLAND RAHUL SCORES HIS FIFTH INTERNATIONAL ODI TON INT NAV

India Vs England 2nd ODI|  സെഞ്ചുറിയുമായി രാഹുൽ; തകർത്തടിച്ച് പന്തും കോഹ്ലിയും;  ഇംഗ്ലണ്ടിന് 337 റൺസിൻ്റെ വിജയലക്ഷ്യം

40 പന്തിൽ നിന്ന് 78 റൺസാണ് റിഷഭ് പന്ത് അടിച്ചെടുത്തത്.

News18 Malayalam | news18-malayalam
Updated: March 26, 2021, 6:10 PM IST
India Vs England 2nd ODI|  സെഞ്ചുറിയുമായി രാഹുൽ; തകർത്തടിച്ച് പന്തും കോഹ്ലിയും;  ഇംഗ്ലണ്ടിന് 337 റൺസിൻ്റെ വിജയലക്ഷ്യം
കെ എൽ രാഹുൽ
  • Share this:
പൂനെ: ഇന്ത്യൻ ബാറ്റ്സ്മാൻമാർ തകർത്തടിച്ച മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ സ്കോർ നേടി ഇന്ത്യ. നിശ്ചിത 50 ഓവറിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 336 റൺസെടുത്തു. കരിയറിലെ തൻ്റെ അഞ്ചാം സെഞ്ചുറിയുമായി കെ എൽ രാഹുൽ , 62ആം അർധസെഞ്ചുറിയുമായി വിരാട് കോഹ്‌ലി, രണ്ടാമത്തെ അർധസെഞ്ചുറിയുമായി ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. 16 പന്തിൽ നിന്ന് 35 റൺസുമായി ഹാർദിക് പാണ്ഡ്യയും ബാറ്റിംഗ് വെടിക്കെട്ടിൽ പങ്ക് ചേർന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ സ്കോർ ഒമ്പതിലെത്തിയപ്പോൾ തന്നെ ഇന്ത്യക്ക് ശിഖർ ധവാൻ്റെ വിക്കറ്റ് നഷ്ടമായി. കഴിഞ്ഞ മത്സരത്തിൽ രണ്ട് റണ്ണിന് സെഞ്ചുറി നഷ്ടമായ താരം ഈ മത്സരത്തിൽ വെറും നാല് റൺസെടുത്താണ് പുറത്തായത്. റീസ് ടോപപ്ലേക്കായിരുന്നു വിക്കറ്റ്. നന്നായി തുടങ്ങിയ രോഹിത്തിനെ സാം കറനാണ് പുറത്താക്കിയത്. 25 പന്തിൽ നിന്ന് അഞ്ചു ഫോറുകളടക്കം 25 റൺസെടുത്താണ് രോഹിത് മടങ്ങിയത്.

Also Read- മൂന്നാം നമ്പറിലെ 'കിംഗ്'; ഇഷ്ട പോസിഷനിൽ 10,000 റൺസ് സ്വന്തമാക്കി വിരാട് കോഹ്‌ലി

37 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ രണ്ടു പേരെയും നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റിൽ ഒന്നിച്ച കോഹ്‌ലി - രാഹുൽ സഖ്യമാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 121 റൺസിൻ്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് വേർപിരിഞ്ഞത്. കരുതലോടെ തുടങ്ങിയ കോഹ്‌ലിയും രാഹുലും പതുക്കെ ഇന്ത്യയെ കളിയിലേക്ക് തിരിച്ച് കൊണ്ടുവന്നു. പിന്നീട് ഗീയർ മാറ്റിയ ഇരുവരും ഇന്ത്യയുടെ സ്കോർ അതിവേഗം ചലിപ്പിച്ചു. 66 റൺസെടുത്ത കോഹ്‌ലി റഷീദിൻ്റെ പന്തിൽ ബട്ട്‌ലർ പിടിച്ച് പുറത്താവുകയായിരുന്നു.

Also Read- India Vs England 2nd ODI | പന്തില്‍ തുപ്പല്‍ പുരട്ടി; ബെന്‍ സ്റ്റോക്‌സിന് താക്കീത് നല്‍കി

പിന്നീട് വന്ന പന്തും തുടക്കം മുതലേ ആക്രമിച്ചു കളിക്കുകയായിരുന്നു. പന്ത് വന്നതിന് ശേഷം ഇന്ത്യൻ സ്കോർ കുതിച്ചുയരുകയായിരുന്നു. പന്ത് ആക്രമിച്ചു കളിക്കാൻ തുടങ്ങിയതോടെ രാഹുലും തൻ്റെ കളി മാറ്റി. ഇരുവരും ചേർന്ന് ഇംഗ്ലണ്ട് ബൗളർമാരെ തലങ്ങും വിലങ്ങും പറത്തി. 28 പന്തുകളിൽ നിന്നുമാണ് പന്ത് തൻ്റെ അർധസെഞ്ചുറി പൂർത്തിയാക്കിയത്. ഇടയ്ക്ക് രണ്ട് തവണ പുറത്താക്കിയെങ്കിലും ഡി ആർ എസിൻ്റെ സഹായത്തോടെ താരം പിടിച്ച് നിന്നു. പന്തും രാഹുലും ചേർന്ന് ഇന്ത്യക്ക് മറ്റൊരു സെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്.

108 റൺസെടുത്താണ് രാഹുൽ പുറത്തായത്. ടോം കറനാണ് വിക്കറ്റ്. രാഹുൽ പോയ ശേഷം വന്ന പാണ്ഡ്യ സിക്സ് അടിച്ചാണ് തുടങ്ങിയത്. പിന്നീട് ഇരുവരും ഇംഗ്ലണ്ട് ബൗളർമാരെ നിലം തൊടീച്ചില്ല. ഇന്ത്യ 39 ഓവറിൽ ആണ് 200 കടന്നതെങ്കിൽ 300 എത്താൻ ഇന്ത്യക്ക് വെറും 47 പന്തുകളെ വേണ്ടി വന്നുള്ളൂ. സ്കോർ ഉയർത്താൻ ശ്രമിക്കുന്നതിനിടെ പന്ത് ജേസൺ റോയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. താരം 40 പന്തിൽ നിന്ന് 78 റൺസാണ് നേടിയത്. 7സിക്സും നാല് ഫോറുകളും അടങ്ങുന്നതായിരുന്നു പന്തിൻ്റെ ഇന്നിംഗ്സ്. പന്ത് പോയ ശേഷം ക്രുനാൽ പാണ്ഡ്യയെ കൂട്ടുപിടിച്ച് ഇന്ത്യൻ സ്കോർ ഉയർത്തിയ ഹാർദിക് അവസാനത്തെ ഓവറിൽ വമ്പനടിക്ക് ശ്രമിച്ചു പുറത്തായി. ക്രുനാൽ ഒമ്പത് പന്തിൽ 12 റൺസ് നേടി പുറത്താകാതെ നിന്നു.

ഈ മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

English Summary: Indian batters cracking performances firepowers India. India set a total of 337 for England. Rahul scores his fifth International ODI ton
Published by: Rajesh V
First published: March 26, 2021, 6:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories