• HOME
  • »
  • NEWS
  • »
  • sports
  • »
  • ടി20 ലോകകപ്പ്; കോഹ്ലിക്ക് വീണ്ടും അർദ്ധസെഞ്ച്വറി; ഇന്ത്യയ്ക്കെതിരെ നെതർലൻഡ്സിന് 180 റൺസ് വിജയലക്ഷ്യം

ടി20 ലോകകപ്പ്; കോഹ്ലിക്ക് വീണ്ടും അർദ്ധസെഞ്ച്വറി; ഇന്ത്യയ്ക്കെതിരെ നെതർലൻഡ്സിന് 180 റൺസ് വിജയലക്ഷ്യം

കോഹ്ലി-സൂര്യകുമാർ യാദവ് സഖ്യം മൂന്നാം വിക്കറ്റിൽ പുറത്താകാതെ 95 റൺസെടുത്തു

  • Share this:
സിഡ്നി: ടി20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. ഇന്ത്യയ്ക്കുവേണ്ടി വിരാട് കോഹ്ലി, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ് എന്നിവർ അർദ്ധസെഞ്ച്വറി നേടി. പാകിസ്ഥാനെതിരെ കളിച്ച ടീമിൽ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്.

ടോസ് നേടിയ നായകൻ രോഹിത് ശർമ്മ ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാൽ കെ എൽ രാഹുൽ ഒരിക്കൽകൂടി പരാജയപ്പെട്ടു. ഒമ്പത് റൺസെടുത്ത രാഹുലിനെ വാൻ മീകേരൻ വിക്കറ്റിന് മുന്നിൽ കുടുക്കി. തുടർന്ന് ക്രീസിൽ ഒത്തുചേർന്ന രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. പതിഞ്ഞ താളത്തിൽ തുടങ്ങി കത്തിക്കയറുകയായിരുന്നു ഇരുവരും.

39 പന്തിൽ 53 റൺസെടുത്ത രോഹിതിനെ ക്ലാസൻ പുറത്താക്കി. നാല് ഫോറും മൂന്ന് സിക്സറും ഉൾപ്പെടുന്നതായിരുന്നു രോഹിത് ശർമ്മയുടെ ഇന്നിംഗ്സ്. രോഹിതും കോഹ്ലിയും ചേർന്ന് രണ്ടാം വിക്കറ്റിൽ, 73 റൺസാണ് കൂട്ടിച്ചേർത്തത്. വിരാട് കോഹ്ലി 44 പന്തിൽ പുറത്താകാതെ 62 റൺസെടുത്തു.

Also Read- ഇന്ത്യയുടെ വനിതാ-പുരുഷ ക്രിക്കറ്റ് താരങ്ങൾക്ക് ഇനി മുതൽ ഒരേ പ്രതിഫലം; ചരിത്രപരമായ പ്രഖ്യാപനവുമായി ജയ് ഷാ

തുടർന്ന് ക്രീസിലെത്തിയ സൂര്യകുമാർ യാദവ് തകർത്തടിച്ചതോടെയാണ് ഇന്ത്യ സാമാന്യം ഭേദപ്പെട്ട് സ്കോറിലേക്ക് എത്തിയത്. സൂര്യകുമാർ യാദവ് 25 പന്തിൽ 51 റൺസ് നേടി. കോഹ്ലി-സൂര്യകുമാർ യാദവ് സഖ്യം മൂന്നാം വിക്കറ്റിൽ പുറത്താകാതെ 95 റൺസെടുത്തു.
Published by:Anuraj GR
First published: