HOME » NEWS » Sports » INDIA SETS A TARGET OF 317 RUNS FOR TEAM ENGLAND TO CHASE IN THE INDIA VS ENGLAND MATCH 1 MM INT

India Vs England | ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ഏകദിനം: ഇംഗ്ലണ്ടിന് 317 റൺസിൻ്റെ വിജയലക്ഷ്യം

ധവാന് സെഞ്ചുറി നഷ്ടം, അരങ്ങേറ്റ മത്സരത്തിൽ അർധസെഞ്ചുറി നേടി ക്രുനാൽ

News18 Malayalam | news18-malayalam
Updated: March 23, 2021, 7:30 PM IST
India Vs England | ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ഏകദിനം: ഇംഗ്ലണ്ടിന് 317 റൺസിൻ്റെ വിജയലക്ഷ്യം
India Vs England
  • Share this:
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ 317 റണ്‍സ് നേടി ഇന്ത്യ. ക്രുനാല്‍ പാണ്ഡ്യയും കെ.എല്‍. രാഹുലും ചേർന്ന് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് നേടിയ 57 പന്തിലെ 112 റൺസാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. ഇരുവരും പുറത്താകാതെ നിന്നു. ഇന്ത്യക്ക് അഞ്ച് വിക്കറ്റുകൾ നഷ്‌ടമായി.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. വളരെ പതിഞ്ഞ തുടക്കമായിരുന്നു ഇന്ത്യയുടേത്. 90 പന്തുകളിൽ നിന്നുമാണ് രോഹിത്തും ധവാനും ഒന്നാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടിച്ചേർത്തത്. 28 റണ്‍സ് നേടിയ രോഹിത്തിന്റെ വിക്കറ്റ് ബെന്‍ സ്റ്റോക്സ് സ്വന്തമാക്കി.

T20യിൽ ഫോം കണ്ടെത്താൻ വിഷമിച്ച ധവാനെ അല്ലായിരുന്നു ഇന്ന് ക്രീസിൽ കണ്ടത്. ഏകദിനത്തിലേക്ക് വന്നപ്പോൾ തൻ്റെ ട്രേഡ്മാർക്ക് ഷോട്ടുകളുമായി കളം നിറഞ്ഞു നിന്ന ധവാൻ അനായാസമായാണ് ഇംഗ്ലണ്ട് നോളർമാരെ നേരിട്ടത്. രണ്ടാം വിക്കറ്റില്‍ ഒത്ത് ചേർന്ന കോഹ്‍ലി-ധവാൻ സഖ്യം 105 റണ്‍സ് നേടി റൺ നിരക്ക് മെച്ചപ്പെടുത്തിയെങ്കിലും 56 റണ്‍സ് നേടിയ കോഹ്‍ലിയെ പുറത്താക്കി മാർക് വുഡ് ഇംഗ്ലണ്ടിന് വലിയ ബ്രേക്ക്ത്രൂ നല്‍കി.



അധികം വൈകാതെ ശ്രേയസ്സ് അയ്യരുടെയും ധവാന്റെയും വിക്കറ്റുകള്‍ യഥാക്രമം മാര്‍ക്ക് വുഡും സ്റ്റോക്സും വീഴ്ത്തിയപ്പോള്‍ ഇന്ത്യ 197/4 എന്ന നിലയിലേക്ക് വീണു. 98 റൺസ് നേടിയാണ് ധവാന്‍ പുറത്തായത്. അർഹിച്ച സെഞ്ചുറിക്ക് രണ്ടു റൺസ് അകലെ താരത്തിന് തൻ്റെ വിക്കറ്റ് നഷ്‌ടമായി.

അതിനു ശേഷം വന്ന ഹാര്‍ദ്ദിക് പാണ്ഡ്യ പക്ഷേ പെട്ടെന്ന് മടങ്ങി. പാണ്ട്യയുടെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഇന്ത്യ 205/5 എന്ന നിലയിലായിരുന്നു. പിന്നീട് കെഎല്‍ രാഹുല്‍ – ക്രുനാല്‍ പാണ്ഡ്യ കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ പുറത്താകാതെ നേടിയ 112 റണ്‍സാണ് ഇന്ത്യയെ 317 റണ്‍സിലേക്ക് എത്തിച്ചത്. 26 പന്തില്‍ നിന്നാണ് ക്രുനാല്‍ പാണ്ഡ്യ തന്റെ അരങ്ങേറ്റ മത്സരത്തിലെ അർധസെഞ്ചുറി നേടിയത്.

വൈകാതെ രാഹുലും തന്റെ അർധസെഞ്ചുറി പൂർത്തിയാക്കി. T20യിൽ റൺ കണ്ടെത്താനാവാതെ വിഷമിച്ച താരത്തിന് കുറച്ചെങ്കിലും ആശ്വാസം പകരുന്നതാവും ഈ പ്രകടനം. ഇന്ത്യൻ നിരയിൽ നാല് പേരാണ് ഇന്ന് അർധസെഞ്ചുറി നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ട് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ഒമ്പത് റൺസ് എടുത്തിരുന്നു.

Summary:  India set a target of 317 for England in the first ODI. While Dhawan missed century by two runs, Krunal Pandya scored 50 runs in his debut. Krunal Pandya-KL Rahul duo drummed up a commendable 112 runs in 57 balls to make India cross the 300 runs mark. India lost five wickets. England had scored nine runs without losing any wickets in the first two overs
Published by: user_57
First published: March 23, 2021, 7:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories