നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'സച്ചിനെ ഓർത്തെങ്കിലും 2011 ലോകകപ്പ് ഫൈനലിലെ ഒത്തുകളി അന്വേഷിക്കുക' ആവശ്യവുമായി ലങ്കയുടെ മുൻതാരം

  'സച്ചിനെ ഓർത്തെങ്കിലും 2011 ലോകകപ്പ് ഫൈനലിലെ ഒത്തുകളി അന്വേഷിക്കുക' ആവശ്യവുമായി ലങ്കയുടെ മുൻതാരം

  ആരോപണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ഐസിസിയോടും ബിസിസിഐയോടും ലങ്കൻ ക്രിക്കറ്റ് ബോർഡിനോടും താരം ആവശ്യപ്പെട്ടു...

  yuvraj singh and sachin tendulkar

  yuvraj singh and sachin tendulkar

  • Share this:
   കൊളംബോ: സ്വന്തം നാട്ടിൽ ഇന്ത്യ നേടിയ ലോകകപ്പിനുമേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് ഒത്തുകളി ആരോപണം ചർച്ചയാകുന്നു. സച്ചിൻ ടെൻഡുൽക്കറിനെ ഓർത്തെങ്കിലും ഇതേക്കുറിച്ച് അന്വേഷിക്കാൻ ഇന്ത്യ തയ്യാറാകണമെന്നാണ് ലങ്കൻ മുൻതാരവും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായ അരവിന്ദ ഡിസിൽവ ആവശ്യപ്പെടുന്നത്. ആരോപണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ഐസിസിയോടും ബിസിസിഐയോടും ലങ്കൻ ക്രിക്കറ്റ് ബോർഡിനോടും ഡിസിൽവ ആവശ്യപ്പെട്ടു.

   ടീമിൽ നാലു മാറ്റങ്ങൾ വരുത്തിയതാണ് ഒത്തുകളി ആരോപണം ഉന്നയിക്കുന്നവർ സംശയത്തോടെ ചൂണ്ടിക്കാട്ടുന്നത്. ചമര സിൽവ, അജന്ത മെൻഡിസ്, രംഗണ ഹെറാത്ത് എന്നിവരെയാണ് മാറ്റിയത്. ഇതുകൂടാതെ എയ്ഞ്ചലോ മാത്യൂസ് പരിക്ക് മൂലവും പുറത്തായി. ഇവർക്കുപകരം ചമര കപുഗദേര, സൂരജ രൺദിവ്, നുവാൻ കുലശേഖര, തിസാര പെരേര എന്നിവരെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. ടീം തെരഞ്ഞെടുപ്പ് സെലക്ടർമാർ മാത്രമല്ല തീരുമാനിക്കുന്നതെന്ന് ഡിസിൽവ പറഞ്ഞു. ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ, പരിശീലകൻ, മാനേജർ, ബോർഡ് സെക്രട്ടറി എന്നിവരും ടീം തെരഞ്ഞെടുപ്പിൽ സന്നിഹിതരായിരിക്കുമെന്ന് ഡിസിൽവ പറയുന്നു.
   TRENDING:COVID 19 | യോഗ പരിശീലിക്കുന്നവർക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവെന്ന് കേന്ദ്ര ആയുഷ് മന്ത്രി [NEWS]India China Border Standoff | ചൈന പ്രകോപനമുണ്ടായാലുടൻ തിരിച്ചടിക്കും; സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി ഇന്ത്യ [NEWS]നടി നയൻതാരയ്ക്ക് കോവിഡ് 19 ബാധിച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് റിപ്പോർട്ട് [PHOTOS]
   ശ്രീലങ്കയുടെ മുൻ കായികമന്ത്രിയായിരുന്ന മഹിന്ദാനന്ദ അലുത്ഗാമഗെയാണ് കഴിഞ്ഞ ദിവസം ഒത്തുകളി ആരോപണം ഉന്നയിച്ചത്. മുൻ നായകൻ അർജുന രണതുംഗെയും ഒത്തുകളി നടന്നതായി സംശയം പ്രകടിപ്പിച്ചിരുന്നു. അന്ന് ഫൈനൽ നടന്ന മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ കമന്‍റേറ്ററായി രണതുംഗെ ഉണ്ടായിരുന്നു.

   സംഭവത്തിൽ ശ്രീലങ്കൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആതിഥേയരായിരുന്ന ഇന്ത്യയോട് ശ്രീലങ്ക ഒത്തുകളിച്ച് തോറ്റതാണെന്ന ആരോപണത്തെക്കറിച്ചാണ് അന്വേഷിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതി അറിയിച്ചുകൊണ്ട് റിപ്പോർട്ട് നൽകാൻ ലങ്കൻ കായികമന്ത്രി ദലസ് അലഹപ്പെരുമ ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി അന്ന് ടീമിലുണ്ടായിരുന്ന മുഴുവൻ താരങ്ങളെയും പരിശീലകർ ഉൾപ്പടെയുള്ളവരെയും ചോദ്യം ചെയ്യുമെന്നാണ് സൂചന.
   First published: