നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ഒരു ദിനം ബാക്കി ഇന്ത്യക്ക് ജയിക്കാന്‍ 6 വിക്കറ്റ്

    ഒരു ദിനം ബാക്കി ഇന്ത്യക്ക് ജയിക്കാന്‍ 6 വിക്കറ്റ്

    • Last Updated :
    • Share this:
      അഡ്‌ലെയ്ഡ്: ഇന്ത്യാ- ഓസീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ഒരു ദിനം ശേഷിക്കെ ഇരു ടീമുകളും വിജയപ്രതീക്ഷയിലാണുള്ളത്. ഇന്ത്യയുടെ രണ്ടാമിന്നിങ്ങ്‌സ് 307 റണ്ണില്‍ അവസാനിച്ചതോടെ 323 റണ്‍സ് വിജയലക്ഷ്യത്തിലേക്ക ബാറ്റേന്തിയ ഓസീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 104 എന്ന നിലയിലാണ്. ഒരു ദിവസം ആറ് വിക്കറ്റും ശേഷിക്കെ ആതിഥേയര്‍ക്ക് ജയിക്കാന്‍ ഇനി 219 റണ്‍സ് വേണം.

      ബാറ്റിങ്ങ് ദുഷ്‌കരമായ പിച്ചില്‍ ഓസീസ് താരങ്ങള്‍ക്ക് അത് കഴിയുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. 31 റണ്‍സുമായി ഷോണ്‍ മാര്‍ഷും 11 റണ്‍സോടെ ട്രാവിസ് ഹെഡുമാണ് ക്രീസില്‍ ഇന്ത്യക്കായി മുഷമ്മ് ഷമിയും ആര്‍ അശ്വേിനും രണ്ട് വീതം വിക്കറ്റ് വീഴത്തി. നാളെ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നേടി മത്സരം കൈപ്പിടിയിലൊതുക്കാനാരും ഇന്ത്യ ശ്രമിക്കുക.

      Also Read: ഓസീസിന്റെ മുന്‍നിര തകര്‍ന്നു

      നേരത്തെ നഥാന്‍ ലിയോണിന്റെ ആറു വിക്കറ്റ് പ്രകടനമാണ് മികച്ച സ്‌കോറിലേക്ക് പോവുകയായിരുന്ന ഇന്ത്യയെ ചുരുട്ടിക്കെട്ടിയത്. 285 ന് ആറ് എന്ന നിലയില്‍ നിന്നാണ് ഇന്ത്യ 307 റണ്‍സില്‍ ഓള്‍ഔട്ടായത്. ഇന്ത്യന്‍ നിരയില്‍ 71 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയും 70 റണ്‍സെടുത്ത ഉപനായകന്‍ അജിങ്ക്യാ രഹാനെയുമാണ് ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ ടീമിനെ സഹായിച്ചത്. ഇരുവര്‍ക്കും പുറമെ രോഹിത് ശര്‍മ (1), ഋഷഭ് പന്ത് (28), അശ്വിന്‍ (5), ഇശാന്ത് ശര്‍മ (0), ഷമി(0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്.

      നേരത്തെ ആദ്യ ഇന്നിങ്ങ്സില്‍ 15 റണ്‍സിന്റെ ലീഡായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്ങ്സില്‍ മികച്ച സ്‌കോര്‍ നേടി വിജയം നേടുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഇന്നലെ തുടക്കത്തില്‍ തന്നെ മുരളി വിജയിയെ നഷ്ടമായിരുന്നു. 18 റണ്‍സാണ് ഓപ്പണര്‍ സ്വന്തമാക്കിയത്. മറുഭാഗത്ത് മികച്ച രീതിയില്‍ തുടങ്ങിയ കെഎല്‍ രാഹുല്‍ 44 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു.

      Dont Miss: കണ്ണൂരില്‍ 83 വര്‍ഷം മുന്‍പേ ആഴ്ചയിലൊരിക്കല്‍ വിമാനം പറന്നിറങ്ങിയിട്ടുണ്ടെന്ന് എത്രപേര്‍ക്കറിയാം?

      പിന്നീട് ഒത്തുചേര്‍ന്ന പൂജാരയും നായകന്‍ കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റവെ 34 റണ്‍സെടുത്ത കോഹ്ലി നഥാന്‍ ലിയോണിന്റെ പന്തില്‍ ആരോണ്‍ ഫിഞ്ചിന് ക്യാച്ച് നല്‍കി മടങ്ങി. നാലാം ദിനത്തില്‍ ആദ്യ ഇന്നിങ്ങ്സിലെ സെഞ്ച്വറി നേട്ടക്കാരന്‍ പൂജാരയെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഒമ്പത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു പൂജാരയുടെ ഇന്നിങ്സ്.

      First published:
      )}