ലങ്കയ്ക്കെതിരായ മൂന്നാം ട്വന്‍റി 20യിൽ ഇന്ത്യയ്ക്ക് ജയം; പരമ്പര സ്വന്തമാക്കി

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് 15.5 ഓവറിൽ 123 റൺസ് മാത്രം സ്വന്തമാക്കാനാണ് കഴിഞ്ഞത്.

News18 Malayalam | news18
Updated: January 10, 2020, 11:28 PM IST
ലങ്കയ്ക്കെതിരായ മൂന്നാം ട്വന്‍റി 20യിൽ ഇന്ത്യയ്ക്ക് ജയം; പരമ്പര സ്വന്തമാക്കി
News 18
  • News18
  • Last Updated: January 10, 2020, 11:28 PM IST
  • Share this:
പുണെ: മൂന്നാമത്തെ ട്വന്‍റി 20യിൽ വിജയം സ്വന്തമാക്കിയതോടെ ശ്രീലങ്കയ്ക്ക് എതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കി. അവസാന മത്സരത്തിൽ 78 റൺസിന്‍റെ അനായാസ വിജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റിങ്ങിന് ഇറങ്ങി. നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 201 റൺസ് നേടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് 15.5 ഓവറിൽ 123 റൺസ് മാത്രം സ്വന്തമാക്കാനാണ് കഴിഞ്ഞത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2 - 0ന് പരമ്പര സ്വന്തമാക്കി.

സഞ്ജു! ദാ വന്നു ദേ പോയി; ആദ്യ പന്ത് സിക്സർ ; രണ്ടാം പന്തിൽ ഔട്ട്

മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ഗുവഹാത്തിയില്‍ നിശ്ചയിച്ചിരുന്ന ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇൻഡോറിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്കായിരുന്നു വിജയം. ഇന്നത്തെ മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെ പരമ്പര ഇന്ത്യ നേടി.

രണ്ടാം ട്വന്റി20 ജയിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. മലയാളിതാരം സഞ്ജു സാംസണ്‍ നേരിട്ട ആദ്യ പന്തു സിക്‌സര്‍ പറത്തിയെങ്കിലും തൊട്ടടുത്ത പന്തില്‍ പുറത്തായി.
Published by: Joys Joy
First published: January 10, 2020, 11:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading