• HOME
  • »
  • NEWS
  • »
  • sports
  • »
  • ഫ്രാൻസിനെ പിന്തള്ളി; വനിതകളുടെ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ഇന്ത്യയിൽ

ഫ്രാൻസിനെ പിന്തള്ളി; വനിതകളുടെ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ഇന്ത്യയിൽ

2017ൽ അണ്ടർ 17 ആൺകുട്ടികളുടെ ലോകകപ്പ് ഇന്ത്യയിലാണ് നടന്നത്

  • Last Updated :
  • Share this:
    വനിതകളുടെ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന് ഇന്ത്യ വേദിയാകും. 2020ൽ നടക്കുന്ന ടൂർണമെന്റിന്റെ വേദിയായി ഫിഫ ഇന്ത്യയെ പ്രഖ്യാപിച്ചു. ഫ്രാൻസായിരുന്നു വേദിക്കായി രംഗത്തുണ്ടായിരുന്ന മറ്റൊരു രാജ്യം. ഇന്ന് ചേർന്ന ഫിഫ കൗൺസിൽ യോഗം ഇന്ത്യയെ തെരഞ്ഞെടുക്കുകയായിരുന്നു. 2008ലാണ് വനിതകളുടെ അണ്ടർ 17 ലോകകപ്പിന് ഫിഫ തുടക്കം കുറിക്കുന്നത്. ഇത് വരെ ആറ് ലോകകപ്പ് നടന്നു. കഴിഞ്ഞ വർഷം ഉറുഗ്വേയിൽ നടന്ന ടൂർണമെന്റിൽ സ്പെയിനാണ് ചാംപ്യൻമാരായത്.

    ഇതുവരെ ടൂർണമെന്റിൽ ഇന്ത്യക്ക് യോഗ്യത നേടാനായിട്ടില്ലെങ്കിലും ആതിഥേയരെന്ന നിലയിൽ അടുത്ത പതിപ്പിലേക്ക് നേരിട്ട് പ്രവേശനം കിട്ടും. ഇത് രണ്ടാം തവണയാണ് ഇന്ത്യ ഫിഫ ലോകകപ്പിന് വേദിയാകുന്നത്. 2017ൽ അണ്ടർ 17 ആൺകുട്ടികളുടെ ലോകകപ്പും ഇന്ത്യയിൽ വച്ചാണ് നടന്നത്. ഇതിന് പിന്നാലെയാണ് വനിത ലോകക്പ്പ് വേദിക്കായി ഇന്ത്യ ശ്രമം തുടങ്ങിയത്. ഈ വർഷമാദ്യം കേന്ദ്ര സർക്കാരും പച്ചക്കൊടി വീശിയതോടെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടപടികൾ വേഗത്തിലാക്കുകയായിരുന്നു.
    First published: