HOME /NEWS /Sports / INDvsENG|ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് ഇന്ത്യ സന്നാഹ മത്സരം കളിക്കും; ബിസിസിഐ നടത്തിയ അഭ്യർത്ഥന ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അംഗീകരിച്ചു

INDvsENG|ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് ഇന്ത്യ സന്നാഹ മത്സരം കളിക്കും; ബിസിസിഐ നടത്തിയ അഭ്യർത്ഥന ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അംഗീകരിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ത്രിദിന സന്നാഹ മത്സരത്തിനാണ് ഇന്ത്യ ഒരുങ്ങുന്നത്.  ഈ മാസം 20 മുതൽ 22 വരെയാണ് ഈ മത്സരം നടക്കുക.

  • Share this:

    ഇംഗ്ലണ്ടിനെതിരെ അടുത്ത മാസമാരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി സന്നാഹ മത്സരം കളിക്കാൻ തയ്യാറെടുത്ത് ഇന്ത്യ. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സന്നാഹ മത്സരം ഉപകരിക്കുമെന്നതിനാൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും ബിസിസിഐ നടത്തിയ അഭ്യർത്ഥനയെ തുടര്‍ന്നാണ് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) സന്നാഹമല്‍സരം ഒരുക്കുന്നത്. ത്രിദിന സന്നാഹ മത്സരത്തിനാണ് ഇന്ത്യ ഒരുങ്ങുന്നത്.  ഈ മാസം 20 മുതൽ 22 വരെയാണ് ഈ മത്സരം നടക്കുക. എന്നാൽ ഇന്ത്യയുടെ എതിരാളികൾ ആരാണ് എന്ന കാര്യത്തിൽ ഇസിബി വൈകാതെ തീരുമാനമെടുക്കും എന്നാണു അറിയാൻ കഴിഞ്ഞത്. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നേ രണ്ട് സംഘങ്ങളായി തിരിഞ്ഞുള്ള മത്സരങ്ങൾ കളിക്കാനായിരുന്നു ഇന്ത്യ തീരുമാനിച്ചിരുന്നത്. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മത്സരപരിചയമില്ലാതെ കളിക്കാനിറങ്ങിയത് തിരിച്ചടിയായ അനുഭവം മുന്നിൽ ഉള്ളത് കൊണ്ട് സന്നാഹ മത്സരം കളിക്കാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഇതിനെ തുടർന്നാണ് ബിസിസിഐ ഇസിബിയോട് അഭ്യർത്ഥന നടത്തിയത്.

    നേരത്തേ ന്യൂസിലാന്‍ഡിനെതിരെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു മുൻപ് മത്സര പരിചയമില്ലാതെ ഇറങ്ങിയത് വാൻ തിരിച്ചടിയാവുകയും കിവീസ് ടീമിനെതിരെ ഫൈനലിൽ എട്ട് വിക്കറ്റിന് തോൽക്കുകയും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നഷ്ടമാവുകയും ചെയ്തിരുന്നു. ന്യൂസിലാന്‍ഡാവട്ടെ ഫൈനലിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ രണ്ട് മത്സര ടെസ്റ്റ് പരമ്പര കളിച്ചിരുന്നു.

    ഫൈനലിനു ശേഷം നടത്തിയ വിര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു മുമ്പ് ഒരു സന്നാഹമല്‍സരങ്ങള്‍ ടീമിനു ആവശ്യമാണെമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി അഭിപ്രായപ്പെട്ടിരുന്നു. പരമ്പരയ്ക്ക് മുന്നോടിയായി ഫസ്റ്റ് മത്സരങ്ങൾ വേണമെന്നും എന്നാൽ അത് ഇതുവരെ അനുവദിച്ച് കിട്ടിയിട്ടില്ല എന്നും അതിന്റെ കാരണത്തെ എന്താണെന്ന് അറിയില്ല എന്നുമാണ് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞത്.

    അതേസമയം, ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്നേ ഇന്ത്യക്ക് മുന്നിൽ പരുക്ക് വില്ലനാവുകയാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ പറ്റിയ പരുക്കാണ് താരത്തിന് പരമ്പര നഷ്ട്ടമാകാൻ ഇടയാക്കുന്നത്. ചുരുങ്ങിയത് എട്ടാഴ്ചയെങ്കിലും ഗില്ലിനു വിശ്രമം വേണ്ടി വന്നേക്കുമെന്നാണ് സൂചന.ഗില്ലിന് കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 20 അംഗ ടീമിലുള്ള മായങ്ക് അഗര്‍വാളോ കെ എല്‍ രാഹുലോ ആകും ടെസ്റ്റില്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറാവുക. രോഹിത്തിനൊപ്പം ഓപ്പണറായി തിളങ്ങിയിട്ടുള്ള മായങ്കിന് ഗില്ലിന്റെ വരവോടെയാണ് ടീമിലെ സ്ഥാനം നഷ്ടമായത്. ഈയിടെ നടന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മായങ്ക് മധ്യനിരയില്‍ ബാറ്റ് ചെയ്തിരുന്നു.

    ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി വിശ്രമത്തിലാണ് ഇന്ത്യന്‍ ടീം ഇപ്പോള്‍. അടുത്ത മാസം 14 മുതലാണ് ഇന്ത്യയുടെ പരിശീലന ക്യാംപ് ഡര്‍ഹാമില്‍ തുടങ്ങുക. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയുടെ ക്ഷീണം മറികടക്കാന്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയം കൂടിയേ തീരൂ. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയും. രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അവരുടെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര പട്ടൗഡി ട്രോഫി എന്നാണ് അറിയപ്പെടുന്നത്. 2007ന് ശേഷം ഇന്ത്യക്ക് ഇത് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് ഇന്ത്യക്ക് പരമ്പര നേടിതന്നത്. 2018ലാണ് ഇത് അവസാനമായി നടന്നത്. ജോസ് ബട്ട്‌ലറുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ട് ടീം വിരാട് കോഹ്ലിയെയും കൂട്ടരെയും 4-1ന് തകര്‍ത്ത് വിട്ടിരുന്നു.

    Summary

    India to play practice match before playing test series against England as ECB approves BCCI's request.

    First published:

    Tags: BCCI, ICC< ECB, India Vs England, India Vs England Test series, Indian cricket team, World Test Championship