ഇന്ത്യ ന്യൂസിലൻഡിൽ വർഷാവസാനം നടത്താനിരുന്ന പര്യടനം മാറ്റിവെച്ചു. അടുത്ത വര്‍ഷത്തേക്ക് നീട്ടിവച്ചു. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡാണ് പര്യടനം ഇപ്പോള്‍ വേണ്ടെന്ന് തീരുമാനിച്ചത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് കിവി ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ തീരുമാനം. കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള ക്വാറന്റൈന്‍ ചട്ടങ്ങള്‍ കാരണം ക്രിക്കറ്റ് കലണ്ടറിലെ മത്സരങ്ങളുടെ സമയക്രമം പാലിക്കാനാവാത്ത സാഹചര്യത്തിലാണ് നടപടി.
2023 ലോകകപ്പിനുള്ള സൂപ്പര്‍ ലീഗ് യോഗ്യതയുമായി ബന്ധപ്പെട്ട് മൂന്ന് ഏകദിന മത്സരങ്ങള്‍ കളിക്കാനാണ് ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡില്‍ സന്ദര്‍ശനം നടത്താനിരുന്നത്. ഇന്ത്യന്‍ ടീം പര്യടനം നടത്തില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് തീരുമാനിച്ചിരുന്ന പോരാട്ടങ്ങള്‍ അടുത്ത വര്‍ഷം നടത്തുമെന്നുമാണ് കിവി ബോര്‍ഡ് എടുത്തിയിരിക്കുന്ന തീരുമാനം എന്നും അവര്‍ ഒദ്യോഗികമായി വിശദീകരിച്ചിട്ടുണ്ട്.
അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം നടക്കുമെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് വക്താവ് സ്ഥിരീകരിച്ചു. അതേസമയം ന്യൂസിലന്‍ഡിന്റെ നവംബറിലെ ഇന്ത്യന്‍ പര്യടനം മാറ്റമില്ലാതെ നടക്കും. രണ്ട് ടെസ്റ്റുകളും മൂന്ന് ടി 20കളുമാണ് പര്യടനത്തിലുള്ളത്.
പുതിയ ഫിക്‌സ്ചറുകള്‍ പ്രകാരം ന്യൂസിലന്‍ഡ് നെതര്‍ലന്‍ഡ്‌സ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളുമായുള്ള മത്സരത്തിന് മാത്രമാകും ടി20 ലോകകപ്പിന് ശേഷം ആതിഥേയത്വം വഹിക്കുക. ഇതിൽ ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ പരമ്പരയിലെ ടെസ്റ്റുകൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന വനിതാ ലോകകപ്പിനും ന്യൂസീലന്‍ഡ് വേദിയാവും. നിലവില്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്താനിൽ പര്യടനം നടത്തുകയാണ്.
PAK vs NZ | ഔട്ടായാല്‍ മിണ്ടാതെ പൊക്കോണം! പാക്- കിവീസ് പരമ്പരയില്‍ ഡിആര്‍എസ് ഉണ്ടാകില്ല, കാരണം ഇതാ
18 വര്‍ഷത്തിന് ശേഷം ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലെത്തിയിരിക്കുകയാണ്. സെപ്തംബര്‍ 17 മുതല്‍ തുടങ്ങുന്ന മൂന്നു മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും അഞ്ച് ടി20 യും കളിക്കാനാണ് സന്ദര്‍ശനം. സെപ്തംബര്‍ 17, 19, 21 ദിവസങ്ങളില്‍ റാവല്‍പിണ്ടിയിലാണ് ഏകദിന മത്സരം. ലാഹോറിലാണ് ടി 20 മത്സരം നടക്കുക.
പരമ്പരയില്‍ ഡി ആര്‍ എസ് (ഡിസിഷന്‍ റിവ്യു സിസ്റ്റം) ഉണ്ടായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഡി ആര്‍ എസ് സിസ്റ്റം ഓപ്പറേറ്റര്‍മാരെ ബിസിസിഐ, കൂട്ടത്തോടെ ഐപിഎല്ലിനായി കൊണ്ടു വന്നതിനാലാണിത്. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടു മിക്ക ഡി ആര്‍ എസ് ഓപ്പറേറ്റര്‍മാരും ഐപിഎല്ലിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ബിസിസിഐയുമായി കരാറിലെത്തിക്കഴിഞ്ഞതായും ഇത് മൂലം ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടക്കാനിരിക്കുന്ന പരിമിത ഓവര്‍ പരമ്പരയില്‍ ഡി ആര്‍ എസ് സംവിധാനം ഉപയോഗപ്പെടുത്താന്‍ പാകിസ്ഥാന് കഴിഞ്ഞേക്കില്ലെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
2003 ല്‍ നടന്ന ഏകദിന പരമ്പരയില്‍ പാക്കിസ്ഥാന്‍ 5-0 ന് വിജയിച്ച ശേഷം ആദ്യമായാണ് ന്യൂസിലാന്‍ഡ് ഇവിടെ കളിക്കാനെത്തുന്നത്. ഡിസിഷന്‍ റിവ്യൂ സൗകര്യമില്ലാത്തതിനാല്‍ (ഡി ആര്‍ എസ്) പാകിസ്ഥാന്‍- ന്യൂസിലാന്‍ഡ് ഏകദിന പരമ്പര ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗ് ഫിക്സച്ചറിന് പുറത്താണ്. ഉഭയക്ഷി മത്സരമായി പരമ്പര നടത്താന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ന്യൂസിലാന്‍ഡ് ക്രിക്കറ്റ് അധികൃതരും ധാരണയിലെത്തുകയായിരുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, India vs New Zealand, Indian cricket team, Kane williamson, Virat kohli