ICC World Cup 2019: 'ബൗളിങ്ങ് നിര ഉണരേണം' കറക്കി വീഴ്ത്തി അഫ്ഗാന്‍; ഇന്ത്യക്കെതിരെ 225 റണ്‍സ് വിജയ ലക്ഷ്യം

ഇന്ത്യക്കായി വിരാട് കോഹ്‌ലിയും കേദാര്‍ ജാദവും അര്‍ധ സെഞ്ച്വറി നേടി

news18
Updated: June 22, 2019, 6:31 PM IST
ICC World Cup 2019: 'ബൗളിങ്ങ് നിര ഉണരേണം' കറക്കി വീഴ്ത്തി അഫ്ഗാന്‍; ഇന്ത്യക്കെതിരെ 225 റണ്‍സ് വിജയ ലക്ഷ്യം
dhoni wicket
  • News18
  • Last Updated: June 22, 2019, 6:31 PM IST
  • Share this:
സതാംപ്ടണ്‍: ലോകകപ്പിലെ അഞ്ചാം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഫ്ഗാനു മുന്നില്‍ 225 റണ്‍സ് വിജയലക്ഷ്യം കുറിച്ചു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 224 റണ്‍സെടുത്തത്. ബാറ്റിങ്ങ് തെരഞ്ഞെടുത്ത നായകന്റെ തീരുമാനത്തെ ശരിവയ്ക്കുന്ന കളി പുറത്തെടുക്കാന്‍ നായകനൊഴികെ മറ്റു മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിയാതെ വന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. കൃത്യമായ ഇടവേളകളില്‍ അഫ്ഗാന്‍ സ്പിന്നര്‍മാര്‍ വിക്കറ്റെടുത്തപ്പോള്‍ ഇന്ത്യന്‍ ടോട്ടല്‍ 200 കടക്കുമോയെന്ന സംശയവും ഒരുഘട്ടത്തില്‍ ഉണര്‍ന്നിരുന്നുന്നു.

നായകന്‍ വിരാട് കോഹ്‌ലി (67) അവസാന നിമിഷം പിടിച്ചുനിന്ന കേദാര്‍ ജാദവ് (52), രാഹുല്‍ (30), വിജയ് ശങ്കര്‍ (29), എംഎസ് ധോണി (28) എന്നിവരാണ് ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. മത്സരത്തില്‍ ഒരിക്കല്‍പ്പോലും അഫ്ഗാന് മേല്‍ ഇന്ത്യക്ക് മേല്‍ക്കൈ നേടാന്‍ കഴിഞ്ഞിരുന്നില്ല.

Also Read: ന്യൂസിലന്‍ഡിനെതിരെ ടോസ് നേടിയ വിന്‍ഡീസ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു

അഫ്ഗാനിസ്ഥാനായി മൊഹമ്മദ് നബിയും നൈബും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുജീബ് ഉര്‍ റഹ്മാന്‍, റഹ്മത്ത് ഷാ, റാഷിദ് ഖാന്‍, അഫ്താബ് അലം, എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി. ജസ്പ്രീത് ബൂമ്രയും മുഹമ്മദ് ഷമിയും അടങ്ങുന്ന പേസ് നിരയും കുല്‍ദീപും ചാഹലും അടങ്ങുന്ന സ്പിന്‍ നിരയും മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ ഇന്ത്യക്ക് ലോകകപ്പിലെ ആദ്യ തോല്‍വിയാകും ഏറ്റുവാങ്ങേണ്ടി വരിക.

പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിനിടെ പേശീവലിവിനെത്തുടര്‍ന്ന് പിന്മാറിയ ഭൂവനേശ്വര്‍ കുമാറിന് പകരം ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ അഫ്ഗാനെതിരെ മത്സരത്തിനിറങ്ങിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് അഫ്ഗാന്‍ ഇന്ത്യയെ നേരിടുന്നത്. അഫ്താബ് അലമും ഹസ്രത്തുള്ള സസായിയുമാണ് അഫ്ഗാന്‍ നിരയില്‍ മടങ്ങിയെത്തിയത്.

First published: June 22, 2019, 6:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading