നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ധവാനും ഭുവനേശ്വറിനും പിന്നാലെ മറ്റൊരു ഇന്ത്യൻ താരത്തിന് കൂടി പരുക്ക് ?

  ധവാനും ഭുവനേശ്വറിനും പിന്നാലെ മറ്റൊരു ഇന്ത്യൻ താരത്തിന് കൂടി പരുക്ക് ?

  ബുധനാഴ്ച പരിശീലനത്തിനിടെയാണ് ബുംറയുടെ യോർക്കർ കൊണ്ടാണ് താരത്തിന്റെ കാലിന് പരുക്കേറ്റത്

  • News18
  • Last Updated :
  • Share this:
   സൗതാംപ്ടൺ: ശിഖർ ധവാനും ഭുവനേശ്വർ കുമാറിനും പിന്നാലെ ഇന്ത്യൻ നിരയിൽ മറ്റൊരു താരത്തിന് കൂടി പരുക്കേറ്റു. ഓൾ റൗണ്ടർ വിജയ് ശങ്കറിനാണ് ഇന്ത്യൻ നിരയിൽ പുതുതായി പരുക്കേറ്റത്. ബുധനാഴ്ച പരിശീലനത്തിനിടെ ജസ്പ്രീത് ബുംറയുടെ യോർക്കർ പതിച്ച് വിജയ് ശങ്കറിന്റെ കാല്‍വിരലിനു പരുക്കേറ്റെന്നാണു വിവരം. പരുക്കു പറ്റിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് വിവരം. എന്നാൽ വ്യാഴാഴ്ച വിജയ് ശങ്കർ പരിശീലനത്തിന് എത്തിയില്ല.

   പരിശീലനത്തിനിടെ വിജയ് ശങ്കറിനു പരുക്ക് പറ്റിയെങ്കിലും വൈകിട്ടോടെ വേദന കുറഞ്ഞതായും വിവരമുണ്ട്. വ്യാഴാഴ്ച പരുക്കുപറ്റി ചെറിയ മുടന്തുമായാണ് വിജയ് ശങ്കർ നടന്നത്. പിന്നീട് ജോഗിങ്ങിന് ശ്രമിച്ചെങ്കിലും അതും പെട്ടെന്നു തന്നെ നിർത്തുകയായിരുന്നു. മറ്റു താരങ്ങൾ ഫീൽഡിങ്, നെറ്റ്സ് പ്രാക്ടീസുകളിൽ ഏർപ്പെട്ടപ്പോൾ ചെറിയ വ്യായാമങ്ങൾ മാത്രമാണ് വിജയ് ശങ്കർ ചെയ്തത്. നാലാം നമ്പർ ബാറ്റ്സ്മാനായും ബൗളറായും ഉപയോഗിക്കാവുന്ന വിജയ് ശങ്കറിന്റെ പരുക്ക് ഗുരുതരമാണെങ്കിൽ ടൂർണമെന്റില്‍‌ ഇന്ത്യയുടെ നില പരുങ്ങലിലാകും.

   പാകിസ്ഥാനെതിരായ മത്സരത്തിൽ പേശിവലിവ് അനുഭവപ്പെട്ട ഭുവനേശ്വറിന് മൂന്നു മത്സരങ്ങൾ നഷ്ടമാകും. ഇരുവരും ഫിസിയോ പാട്രിക് ഫർഹാർട്ടിന്റെ നിരീക്ഷണത്തിലാണ്. ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ വിജയ് ശങ്കർ കളിക്കുമെന്നാണ് വിവരം. ഇല്ലെങ്കിൽ ദിനേശ് കാർത്തിക്കിനോ രവീന്ദ്രജഡേജക്കോ ഋഷഭ് പന്തിനോ അവസരം നൽകും.

   First published:
   )}