നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World cup 2019: 'കപ്പടിക്കണോ, എന്നാല്‍ ഇന്ന് ജയിക്കണം' വെറുതെ പറയുന്നതല്ല, തെളിവുകളിതാ

  ICC World cup 2019: 'കപ്പടിക്കണോ, എന്നാല്‍ ഇന്ന് ജയിക്കണം' വെറുതെ പറയുന്നതല്ല, തെളിവുകളിതാ

  ലോകകപ്പ് ഉയര്‍ത്താന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന രണ്ട് ടീമുകള്‍ തമ്മിലുള്ള കൗതുകകരമായ ഒരു സാമ്യത

  kohli-finch

  kohli-finch

  • News18
  • Last Updated :
  • Share this:
   ഓവല്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും ഓസീസും വീണ്ടും നേര്‍ക്കുനേര്‍ വന്നിരിക്കുകയാണ്. കടലാസിലെ കണക്കുകള്‍ ഇന്ത്യക്ക് അനുകൂലമല്ലെങ്കിലും ഇന്ന് ജയിച്ചാല്‍ ഇരു ടീമുകള്‍ക്കും അത് നല്‍കുന്ന ആത്മവിസ്വാസം ചെറുതാകില്ല. അതിന് കാരണം ഇന്ത്യ ലോകകപ്പ് നേടിയ ടൂര്‍ണമെന്റിലൊക്കെ ഓസീസിനെ തകര്‍ത്തിട്ടുണ്ട് എന്നതാണ്. മറുവശത്തും ഓസീസും അങ്ങിനെ തന്നെ പ്രത്യേകിച്ച് കഴിഞ്ഞ അഞ്ചു പതിപ്പിലെ നാലിലും.

   1999 മുതലുള്ള അഞ്ച് ലോകപ്പുകളില്‍ നാലിലും ഇന്ത്യ ഓസീസ് പോരാട്ടം വിജയികളെ നിര്‍ണയിച്ചെന്നാണ് ക്രിക്കറ്റ് ലോകത്തെ സംസാരം. 1999 ല്‍ ഓസീസ് ഇന്ത്യയെ തകര്‍ത്ത ടൂര്‍ണമെന്റില്‍ കിരീടം കങ്കാരുക്കള്‍ക്കായിരുന്നു. 2003 ലെ ലോകകപ്പിലും അങ്ങിനെ തന്നെ. അന്ന് റിക്കി പോണ്ടിങ്ങും സംഘവും ഫൈനലിലാണ് ഗാംഗുലിയുടെ ടീമിനെ തകര്‍ത്തത്.

   Also Read: 'ഹിറ്റ്മാന്‍ റോക്‌സ്' ഓസീസിനെതിരെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി രോഹിത്

   പിന്നീട് 2011 ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ തകര്‍ത്താണ് ഇന്ത്യ മുന്നേറിയത് അന്ന് ധോണിയും സംഘവും ലോകകപ്പില്‍ മുത്തമിട്ടിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഓസീസ് ന്യൂസിലന്‍ഡിനെ തകര്‍ത്താണ് ലോകകിരീടം ഉയര്‍ത്തിയത്. കിവികളോടുള്ള കലാശപോരാട്ടത്തിന് അവര്‍ യോഗ്യത നേടിയതാകട്ടെ സെമിയില്‍ ഇന്ത്യയെ തകര്‍ത്തും

   ലോകകപ്പ് ഉയര്‍ത്താന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന രണ്ട് ടീമുകള്‍ തമ്മില്‍ കൗതുകകരമായ ഒരു സാമ്യത നിലനില്‍ക്കെ ഇന്നത്തെ പോരാട്ടത്തെയും ക്രിക്കറ്റ് ലോകം പ്രതീക്ഷകളോടെയാണ് കാണുന്നത്.
   First published:
   )}