• HOME
  • »
  • NEWS
  • »
  • sports
  • »
  • India vs Australia | മൂന്നാം ടി20യിൽ ഓസീസിനെ വീഴ്ത്താൻ 187 റൺസ് വേണം

India vs Australia | മൂന്നാം ടി20യിൽ ഓസീസിനെ വീഴ്ത്താൻ 187 റൺസ് വേണം

കെ.എൽ രാഹുൽ റൺസൊന്നുമെടുക്കാതെ പുറത്തായി. ശിഖർ ധവാൻ 28 റൺസെടുത്ത് പുറത്തായി.

വിരാട് കോഹ്ലി

വിരാട് കോഹ്ലി

  • Share this:
    India vs Australia | ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പര തൂത്തുവാരാൻ കോഹ്ലിപ്പട. ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 187 റൺസ് വിജയലക്ഷ്യം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 8.5 ഓവറിൽ രണ്ടിന് 74 റൺസ് എന്ന നിലയിലാണ് ഇന്ത്യ. കെ.എൽ രാഹുൽ റൺസൊന്നുമെടുക്കാതെ പുറത്തായി. ശിഖർ ധവാൻ 28 റൺസെടുത്ത് പുറത്തായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ അഞ്ചിന് 186 റൺസെടുത്തു. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കി കഴിഞ്ഞു.

    അർദ്ധസെഞ്ച്വറി നേടിയ മാത്യു വാഡെയുടെ(80) തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയയ്ക്കു മികച്ച സ്കോർ സമ്മാനിച്ചത്. ഗ്ലെൻ മാക്സ് വെൽ 54 റൺസെടുത്തു പുറത്തായി. നായകൻ ആരോൺ ഫിഞ്ച് റൺസൊന്നുമെടുക്കാതെ പുറത്തായപ്പോൾ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ സ്റ്റീവൻ സ്മിത്ത് 24 റൺസെടുത്ത് പവലിയനിലേക്കു മടങ്ങി. ഇന്ത്യയ്ക്കുവേണ്ടി വാഷിങ്ടൺ സുന്ദർ രണ്ടു വിക്കറ്റ് വീഴ്ത്തി. മലയാളി താരം സഞ്ജു വി സാംസൺ ഇന്നത്തെ മത്സരത്തിൽ കളിക്കുന്നുണ്ട്.

    രണ്ടാം മത്സരം ജയിച്ച സിഡ്നി വീണ്ടും വിജയം സമ്മാനിക്കുമെങ്കിൽ ഇന്ത്യയ്ക്ക് ഇന്ന് പരമ്പര തൂത്തുവാരാം. ബാറ്റിങ്ങിലെയും ബൌളിങിലെയും കരുത്തരായ രോഹിത് ശർമ, ബുംറ എന്നിവരില്ലാതെ പരമ്പര ജയിച്ചതിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാം. ഇവർക്കു പുറമെ ജഡേജ പരിക്കേറ്റ് പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായേക്കും.

    ശിഖർ ധവാൻ, വിരാട് കോഹ്ലി എന്നിവരുടെ മികച്ച ഫോം ഇന്ത്യയ്ക്ക് പ്രതീക്ഷയേകുന്നു. ഒപ്പം അവസാന ഓവറുകളിൽ ആഞ്ഞടിക്കുന്ന ഹർദ്ദിക് പാണ്ഡ്യയും ഇന്ത്യയുടെ മാച്ച് വിന്നറാണ്. രണ്ടാം ടി20യിൽ ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത് പാണ്ഡ്യയുടെ മികച്ച ഇന്നിംഗ്സായിരുന്നു. തമിഴ്നാട് ബൌളർ ടി നടരാജനും ഇന്ത്യൻ നിരയിൽ പ്രതീക്ഷയർപ്പിക്കാവുന്ന താരമാണ്. ആദ്യ രണ്ടു മത്സരങ്ങളിൽ വൻ സ്കോർ കണ്ടെത്താൻ സാധിക്കാതിരുന്ന സഞ്ജു ഇത്തവണ തിളങ്ങുമോയെന്നാണ് മലയാളി ആരാധകർ ഉറ്റുനോക്കുന്നത്.
    Published by:Anuraj GR
    First published: