ഇന്ത്യ- ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന്. മാർച്ചിനുശേഷം ഇതാദ്യമായാണ്
വിരാട് കോഹ്ലിയുടെ നീലപ്പട രാജ്യാന്തര മത്സരത്തിനിറങ്ങുന്നത്. പരിക്കേറ്റ
രോഹിത് ശർമ ഇല്ലാതെയാണ് സിഡ്നിയിൽ ഇന്ത്യ ഇറങ്ങുക. ഐപിഎലിലൂടെ നേടിയ മത്സരപരിചയം വൈറ്റ് ബോളിൽ ഇന്ത്യൻ താരങ്ങളെ തുണയ്ക്കുമോ എന്നു കണ്ടറിയണം.
Also Read-
വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റിലെ മികച്ച താരമോ? ആരോൺ ഫിഞ്ച് പറയുന്നത് ഇതാണ്!
ഓസീസ് പേസർമാരെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ എങ്ങനെ വിജയകരമായി നേരിടുകയെന്നതാണ് നിർണായകമാവുക. ഓസ്ട്രേലിയ കോവിഡ് കാലത്ത് ഇംഗ്ലണ്ടുമായി രണ്ട് ഏകദിന മത്സരങ്ങൾ കളിച്ചിരുന്നു. ആരോൺ ഫിഞ്ച് നയിക്കുന്ന ഓസീസ് ടീമിൽ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, മാർക്കസ് സ്റ്റോയ്നിസ്, മാർനസ് ലബുഷെയ്ൻ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക് തുടങ്ങിയവരെല്ലാമുണ്ട്.
ഇന്ത്യ- ഓസ്ട്രേലിയ ആദ്യ ഏകദിനം തത്സമയ സംപ്രേഷണത്തെ കുറിച്ച് അറിയാം
മത്സരം നടക്കുന്നത് എവിടെ?
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യ- ഓസ്ട്രേലിയ ആദ്യ ഏകദിനം നടക്കുന്നത്.
ഇന്ത്യൻ സമയം എത്ര മണിക്കാണ് മത്സരം തുടങ്ങുന്നത്?
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ഏകദിനം ഇന്ത്യൻ സമയം ഇന്നു (നവംബർ 27) രാവിലെ 9.10 മുതൽ. (ഓസ്ട്രേലിയയിൽ പകൽ- രാത്രി മത്സരമാണ്).
മത്സരം ലൈവായി എവിടെ കാണാനാകും?
സോണി ടെൻ ചാനലുകളിൽ മത്സരം ലൈവായി കാണാം (സോണി സിക്സ്, സോണി ടെൻ1, സോണി ടെൻ 3)
ഓൺലൈനായോ മൊബൈലിലോ എങ്ങനെ മത്സരം ലൈവായി കാണാനാകും?
സോണിയുടെ വീഡിയോ ജനറൽ ഡിമാൻഡ് പ്ലാറ്റ്ഫോമായ സോണി ലൈവിൽ (Sony Liv) മത്സരം ഓൺലൈനായി കാണാം. ഇതുകൂടാതെ ലൈവ് അപ്ഡേറ്റുകളും ലൈവ് സ്കോർബോർഡും തത്സമയ വിവരങ്ങളും
News18.com- CricketNextൽ കാണാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.