ഇന്ത്യ- ഓസീസ് ടി20: ഒന്നാം അങ്കം നാളെ; ഇന്ത്യയുടെ സാധ്യത ഇലവന്‍

news18
Updated: February 23, 2019, 8:13 PM IST
ഇന്ത്യ- ഓസീസ് ടി20: ഒന്നാം അങ്കം നാളെ; ഇന്ത്യയുടെ സാധ്യത ഇലവന്‍
indian cricket team
  • News18
  • Last Updated: February 23, 2019, 8:13 PM IST
  • Share this:
വിശാഖപട്ടണം: ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ വിശാഖപട്ടണത്ത് നടക്കും. ഓസീസ് മണ്ണില്‍ ടി20 പരമ്പര സമനിലയില്‍ അവസാനിപ്പിക്കേണ്ടി വന്ന നാട്ടില്‍ നടക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യവുമായാകും കളത്തിലറങ്ങുക. നാളെരാത്രി ഏഴു മണിക്കാണ് മത്സരം ആരംഭിക്കുക.

ഇംഗ്ലണ്ട് ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിക്കണോ വേണ്ടയോയെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഇന്ത്യ കങ്കാരുക്കള്‍ക്കെതിരെ ഏറ്റുമട്ടുന്നത്. കെഎല്‍ രാഹുലും ടീമിലെത്തിയതോടെ കോഹ്‌ലിയും സംഘവും നാളത്തെ മത്സരത്തില്‍ റണ്‍മഴ പെയ്യിക്കുമെന്നാണ് കരുതപ്പെടുന്നത്. കുല്‍ദീപ് യാദവ് ടീമിലില്ലാത്തത് മാത്രമാണ് ഓസീസ് സംഘത്തിന് ആശ്വാസമേകുന്ന ഘടകം.

Also Read: ബാറ്റിങ്ങില്‍ വിസ്മയം തീര്‍ത്ത് ഒഡീഷയിലെ നാലുവയസുകാരി; വൈറല്‍ വീഡിയോ പങ്കുവെച്ച് ഇംഗ്ലീഷ് താരം

 

ഇന്ത്യന്‍ ടീമില്‍ രാഹുല്‍ മടങ്ങിയെത്തിയെങ്കിലും ശിഖര്‍ ധവാനും രോഹിത്ത് ശര്‍മയും തന്നെയാകും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്നാമനായി കെഎല്‍ രാഹുല്‍ ടീമിലെത്തും. നാലാ നമ്പറിലാകും നായകന്‍ കോഹ്‌ലി കളത്തിലറങ്ങുക. പിന്നാലെ പന്ത്, എംഎസ് ധോണി, വിജയ് ശങ്കര്‍ എന്നിവരും കളത്തിലെത്തും.

ന്യൂസിലന്‍ഡ് പരമ്പരയില്‍ വിജയ് ശങ്കര്‍ മൂന്നാമനായാണ് കളത്തിലറങ്ങിയതെങ്കിലും ഇത്തവണ ടോപ്പ് ഓര്‍ഡറില്‍ യുവതാരത്തിന് അവസരം ലഭിക്കാന്‍ ഇടയില്ല. ഏഴാം നമ്പറില്‍ ക്രുണാല്‍ പാണ്ഡ്യ തന്നെയാകും കളത്തിലെത്തുക. ഫാസ്റ്റ് ബൗളിങ് ഡിപ്പാര്‍ട്‌മെന്റില്‍ ഉമേഷ് യാദവും ജസ്പ്രീത് ബൂംറയും അക്രമം നയിക്കുമ്പോള്‍ ക്രൂണാലിനൊപ്പം സ്പിന്‍ ഡിപ്പാര്‍ട്‌മെന്റിനെ നയിക്കാന്‍ ചാഹലും കളത്തിലിറങ്ങും.

First published: February 23, 2019, 8:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading