ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 174 റൺസ് വിജയലക്ഷ്യം. മഴ മൂലം 17 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയുടെ വിജയലക്ഷ്യം നിർണയിച്ചത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 9 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് എടുത്തു. ഏഴ് റൺസെടുത്ത രോഹിത് ശർമയുടെയും 13 റൺസെടുത്ത ലോകേഷ് രാഹുലിന്റെയും വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 32 പന്തിൽ 61 റൺസുമായി ശിഖർ ധിവാനും 2 റൺസുമായി കോലിയുമാണ് ക്രീസിൽ.
ഇവരെ ബൗളിങ്ങ് ജോഡിയായി കിട്ടിയത് എന്റെ ഭാഗ്യമാണ്; ഇന്ത്യന്‍ താരങ്ങളെ പുകഴ്ത്തി വിരാട്
മഴ വില്ലനായെത്തിയ മത്സരത്തിൽ മാക്സ്‌വെൽ, ക്രിസ് ലിൻ, സ്റ്റോയിനിസ് എന്നിവരുടെ ബാറ്റിംഗ് വെടിക്കെട്ടാണ് ഓസീസിന് മികച്ചസ്കോർ (158/4) സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
ഓസീസിനെതിരായ ആദ്യ ടി 20; പന്ത്രണ്ട് അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു
ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മോശം തുടക്കമായിരുന്നു ഓസ്ട്രേലിയയുടേത്. 12 പന്തിൽ 7 റൺസെടുത്ത് ഓപ്പണർ ഡാർസി ഷോർട്ട് നിരാശപ്പെടുത്തിയപ്പോൾ ഓസീസ് സ്കോർ ഇഴഞ്ഞു. ഷോർട്ടിനെ പുറത്താക്കി ഖലീൽ അഹമ്മദ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകിയെങ്കിലും പിന്നാലെ വന്ന ക്രിസ് ലിൻ 20 പന്തിൽ 37 റൺസുമായി വെടിക്കെട്ടിന് തിരികൊളുത്തി. ഒരു ഫോറും നാല് സിക്സറുകളും അടങ്ങുന്നതായിരുന്നു ലിന്നിന്റെ ഇന്നിംഗ്സ്.
നായകൻ ആരോൺ ഫിഞ്ച് 27 റൺസെടുത്ത് പുറത്തായി. ഫിഞ്ചിന്റേയും ലിന്നിന്റേയും വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ മാക്സ്‌വെല്ലും, സ്റ്റോയിനിസും ചേർന്ന് ബാറ്റിംഗ് വെടിക്കെട്ട് തുടങ്ങി. ഇരുവരും ആഞ്ഞടിച്ചതോടെ ഓസീസ് സ്കോർ കുതിച്ചുകയറി. ഓസീസ് 16.1 ഓവറിൽ 153/3 എന്ന നിലയിൽ നിൽക്കേ മഴ കളി തടസപ്പെടുത്തി. പിന്നീട് മത്സരം 17 ഓവറാക്കി ചുരുക്കുകയായിരുന്നു. മാക്സ്‌വെൽ 24 പന്തിൽ 4 സിക്സറടക്കം 46 റൺസെടുത്തപ്പോൾ, സ്റ്റോയിനിസ് 19 പന്തിൽ 33 റൺസെടുത്ത് പുറത്താകാതെ നിന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket australia, India tour of Australia, Indian cricket, ഇന്ത്യൻ ക്രിക്കറ്റ്, ഓസ്ട്രേലിയൻ പര്യടനം, ശിഖർ ധവാൻ