ബ്രിസ്ബെയ്ന്‍: ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിംഗിനയച്ചു. പേസും ബൗണ്‍സുമുള്ള പിച്ചില്‍ സ്കോര്‍ പിന്തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ടോസിനുശേഷം കോലി പറഞ്ഞു. ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെയാണ് അന്തിമ ഇലവനില്‍ നിന്ന് ഇന്ത്യ ഒഴിവാക്കി. ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ 4.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസെടുത്തു. ഓപ്പണർ ഷോർട്ടിന്റെ വിക്കറ്റ് ഖലീൽ അഹമ്മദ് സ്വന്തമാക്കി.
ഇന്ത്യക്ക് പാകിസ്താനെതിരെ ജയം; പക്ഷേ കളിക്കളത്തിലല്ല
ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ടീമില്‍ ഓസീസും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. നേഥന്‍ കോള്‍ട്ടര്‍നൈലിനു പകരം സ്പിന്നര്‍ ആദം സാംപ ഓസീസ് ടീമിലെത്തി. വിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ വിശ്രമത്തിന് ശേഷമാണ് കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തുന്നത്.
ഇവരെ ബൗളിങ്ങ് ജോഡിയായി കിട്ടിയത് എന്റെ ഭാഗ്യമാണ്; ഇന്ത്യന്‍ താരങ്ങളെ പുകഴ്ത്തി വിരാട്
ഇന്ത്യന്‍ നിരയില്‍ പേസര്‍മാരായി ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂമ്രയും ഖലീല്‍ അഹമ്മദും കളിക്കുന്നു. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും ക്രുനാൽ പാണ്ഡ്യയുമാണുള്ളത്. രോഹിത്തും ധവാനും ഓപ്പണര്‍മാരാകുമ്പോള്‍ വണ്‍ഡൗണായി കോലിയിറങ്ങും. കെ എല്‍ രാഹുലും റിഷഭ് പന്തും ദിനേശ് കാര്‍ത്തിക്കും മധ്യനിരക്ക് കരുത്ത് പകരും.
നായകന്‍ ആരോൺ ഫിഞ്ച്, ഗ്ലെന്‍ മാക്സ്‌വെല്‍, ക്രിസ് ലിന്‍ എന്നിവര്‍ക്കൊപ്പം ബിഗ് ബാഷിലും ഐപിഎല്ലിലും മികവ് തെളിയിച്ചിട്ടുള്ളവരും ഓസ്ട്രേലിയൻ ടീമിലുണ്ട്. പാകിസ്താനോടും ദക്ഷിണാഫ്രിക്കയോടും തോറ്റ ശേഷം ഇന്ത്യക്ക് മുന്നിലെത്തുന്ന കംഗാരുക്കൾക്ക് ഇന്ത്യയുമായുള്ള പോരാട്ടം കടുപ്പമേറിയതാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket australia, India, India tour of Australia, ഇന്ത്യ, ഓസ്ട്രേലിയ, ഓസ്ട്രേലിയൻ പര്യടനം