• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇന്ത്യ 250ന് പുറത്ത്; ഓസ്ട്രേലിയക്ക് രണ്ട് വിക്കറ്റ് നഷ്ടം


Updated: December 7, 2018, 7:36 AM IST
ഇന്ത്യ 250ന് പുറത്ത്; ഓസ്ട്രേലിയക്ക് രണ്ട് വിക്കറ്റ് നഷ്ടം
Australia's Marcus Harris bats during the first cricket test between Australia and India in Adelaide, Australia,Friday, Dec. 7, 2018. (AP Photo/James Elsby)

Updated: December 7, 2018, 7:36 AM IST
അഡ്ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 250ന് എല്ലാവരും പുറത്തായി. രണ്ടാം ദിവസത്തെ ആദ്യ പന്തില്‍ തന്നെ മുഹമ്മദ് ഷമി (6) ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡിന് വിക്കറ്റ് നല്‍കി മടങ്ങി. ഓസീസിന് വേണ്ടി ഹേസല്‍വുഡ് മൂന്ന് വിക്കറ്റും പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍ എന്നിവ രണ്ട് വിക്കറ്റ് വീതവും നേടി. മറുപടി ബാറ്റിങ് ആരംഭിച്ച ഓസീസിന് രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ റണ്‍സെടുക്കും മുന്‍പെ ഇശാന്ത് ശര്‍മ മടക്കിയയച്ചു. മാർക്കസ് ഹാരിസിനെ അശ്വിൻ പുറത്താക്കി. 25 ഓവർ പിന്നിടുമ്പോള്‍ ഓസീസ് 47ന് രണ്ട് എന്ന നിലയിലാണ്.

ചേതേശ്വര്‍ പൂജാരയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യയുടെ മുഖം രക്ഷിച്ചത്. മൂന്നാമനായി ഇറങ്ങി 231 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് പൂജാര 16ാം ടെസ്റ്റ് സെഞ്ചുറി തികച്ചത്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 56 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടപ്പെടുത്തിയിരുന്നു. രണ്ട് റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ ലോകേഷ് രാഹുലിനെ രണ്ടാം ഓവറിലെ അവസാന പന്തില്‍ പേസര്‍ ജോഷ് ഹെയ്സല്‍വുഡ് ഫിഞ്ചിന്റെ കൈകളിലെത്തിച്ചു. സഹ ഓപ്പണര്‍ മുരളി വിജയി 11 റണ്‍സുമായി ഏഴാം ഓവറില്‍ സ്റ്റാര്‍ക്കിന് കീഴടങ്ങി. നാലാമനായെത്തിയ നായകന്‍ വിരാട് കോലിയെ മൂന്ന് റണ്‍സില്‍ നില്‍ക്കേ ഖവാജയുടെ പറക്കും ക്യാച്ചില്‍ കമ്മിണ്‍സ് ഡ്രസിംഗ് റൂമിലേക്ക് മടക്കി. രഹാനെയെ(13) ഹെയ്സല്‍വുഡ് പുറത്താക്കി.

  • അയോധ്യാ വിധി പറഞ്ഞപ്പോൾ ഫൈസാബാദ് കോടതിയിൽ കുരങ്ങെത്തിയിരുന്നോ ?

  • Loading...


രണ്ടാം സെഷനില്‍ ആക്രമിച്ച് കളിച്ചുതുടങ്ങിയ രോഹിത് ശര്‍മ്മക്ക് അമിതാവേശം വിനയായി. 38ാം ഓവറിലെ രണ്ടാം പന്തില്‍ ലിയോണെ രോഹിത് സിക്സര്‍ പറത്തി. തൊട്ടടുത്ത പന്തിലും സിക്സിനുള്ള ശ്രമം ഹാരിസിന്റെ കൈകളില്‍ അവസാനിച്ചു. 61 പന്തില്‍ 37 റണ്‍സാണ് രോഹിത് നേടിയത്. റിഷഭ് പന്തിനും അധിക സമയം പിടിച്ചുനില്‍ക്കാനായില്ല. ലിയോണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പെയ്നിന് ക്യാച്ച് നല്‍കി പന്ത് മടങ്ങി. 38 പന്തില്‍ പന്ത് നേടിയത് 25 റണ്‍സ്. ഇതോടെ ഇന്ത്യ ആറ് വിക്കറ്റിന് 127 റണ്‍സ് എന്ന നിലയിലായി. എന്നാല്‍ പൊരുതിനിന്ന പൂജാര പിന്നാലെ അർധ സെഞ്ചുറി തികയ്ക്കുകയായിരുന്നു. പിന്നാലെ അശ്വിനെ കൂട്ടുപിടിച്ചായി പൂജാരയുടെ രക്ഷാപ്രവര്‍ത്തനം. എന്നാല്‍ 76 പന്തില്‍ 25 റണ്‍സെടുത്ത അശ്വിനെ 74ാം ഓവറില്‍ കമ്മിണ്‍സ് പുറത്താക്കിയത് തിരിച്ചടിയായി.

ഇശാന്തിനും തിളങ്ങാനായില്ല. 20 പന്തില്‍ നാല് റണ്‍സെടുത്ത താരത്തെ സ്റ്റാര്‍ക് ബൗള്‍ഡാക്കി. എട്ട് വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ 210 റണ്‍സാണ് ഇന്ത്യക്കുണ്ടായിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ പൂജാര സെഞ്ചുറി തികച്ചു. സെഞ്ചുറിക്ക് ശേഷം വേഗമാര്‍ജിച്ച പൂജാര 123ല്‍ നില്‍ക്കേ റണ്‍ ഔട്ടായതോടെ ഒന്നാം ദിനം കളിയവസാനിപ്പിക്കുകയായിരുന്നു. രണ്ടാം ദിനം തലേദിവസത്തെ സ്കോറിനോട് ഒരു റൺപോലും കൂട്ടിച്ചേർക്കാനാകാതെയാണ് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചത്.

First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626