• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഓസിസും തകർച്ചയിലേക്ക്


Updated: December 7, 2018, 11:14 AM IST
ഓസിസും തകർച്ചയിലേക്ക്
Indian players celebrate after Australia's Shaun Marsh was dismissed during the first cricket test between Australia and India in Adelaide, Australia,Friday, Dec. 7, 2018. (AP Photo/James Elsby)

Updated: December 7, 2018, 11:14 AM IST
അഡ്ലെയ്ഡ്: ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഓസ്‌ട്രേലിയൻ ബാറ്റിങ് നിരയും തകരുന്നു. 60 ഓവറിൽ‌ അഞ്ചിന് 121 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ. അശ്വിനാണ് ഓസ്ട്രേലിയൻ ബാറ്റിങ് നിരയെ തകർത്തത്. അശ്വിൻ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഇശാന്ത് ശർമയും ജസ്പ്രിത് ബുംറയും ഓരോ വിക്കറ്റ് നേടി. ആരോൺ ഫിഞ്ച് (0), മാർക്കസ് ഹാരിസ് (26), ഉസ്മാൻ ഖവാജ (28), ഷോൺ മാർ‌ഷ് (2), പീറ്റർ ഹാൻഡ്സ്കോംപ്(34) എന്നിവരാണ് പുറത്തായത്. 19 റൺസെടുത്ത ട്രാവിസ് ഹെഡും അഞ്ചു റൺസുമായി ടിംപൈനുമാണ് ക്രീസിൽ.

ALSO READ- കെ സുരേന്ദ്രന് ജാമ്യം; പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്

ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ റണ്‍സെടുക്കും മുന്‍പെ ഇശാന്ത് ശര്‍മ മടക്കിയയച്ചു. നന്നായി തുടങ്ങിയ മാർക്കസ് ഹാരിസിനെയും ഉസ്മാൻ ഖവാജയെയും അശ്വിൻ പുറത്താക്കി. ഷോൺ മാർഷിനെ അശ്വിൻ ക്ലീൻബോൾഡാക്കി. നേരത്തെ കഴിഞ്ഞ ദിവസത്തെ സ്കോറിനോട് ഒരു റൺ പോലും കൂട്ടിച്ചേർക്കാനാകാതെ ഇന്ത്യ 250ന് എല്ലാവരും പുറത്തായിരുന്നു. രണ്ടാം ദിവസത്തെ ആദ്യ പന്തില്‍ തന്നെ മുഹമ്മദ് ഷമി (6) ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. ഓസീസിന് വേണ്ടി ഹേസല്‍വുഡ് മൂന്ന് വിക്കറ്റും പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍ എന്നിവ രണ്ട് വിക്കറ്റ് വീതവും നേടി. ചേതേശ്വര്‍ പൂജാരയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യയുടെ മുഖം രക്ഷിച്ചത്. മൂന്നാമനായി ഇറങ്ങി 231 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് പൂജാര 16ാം ടെസ്റ്റ് സെഞ്ചുറി തികച്ചത്.
Loading...

First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍