നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • India vs Australia 1st ODI| സ്മിത്തിനും ഫിഞ്ചിനും സെഞ്ചുറി; ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ

  India vs Australia 1st ODI| സ്മിത്തിനും ഫിഞ്ചിനും സെഞ്ചുറി; ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ

  മാക്സ് വെൽ 19 പന്തിൽ 45 റൺസടിച്ചു. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി.

  glenn maxwell

  glenn maxwell

  • Share this:
   സിഡ്‌നി: ആദ്യ ഏകദിനത്തിൽ തകർപ്പൻ സ്കോറുമായി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നായകൻ ആരോൺ ഫിഞ്ചിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ചുറി മികവിൽ 50 ഓവറിൽ 374 റൺസ് നേടി. 66 പന്തിൽ 105 റൺസ് നേടിയ സ്മിത്തും 124 പന്തുകളില്‍ നിന്നും 114 റണ്‍സെടുത്ത ഫിഞ്ചും ഇന്ത്യൻ ബൗളിങ് നിരയെ തച്ചുതകർക്കുന്നതാണ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ കണ്ടത്. 10 ഓവറിൽ 59 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ഷമി മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

   ജസ്പ്രീത് ബുംറ, നവദീപ് സൈനി, യുസ്വേന്ദ്ര ചാഹൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തിയെങ്കിലും റൺസ് വഴങ്ങുന്നതിൽ മത്സരിച്ചു. ബുംറ 73, സൈനി 83, ചാഹൽ 89, രവീന്ദ്ര ജഡേജ 63 എന്നിങ്ങനെയാണ് പത്തോവറിൽ വഴങ്ങിയത്.

   Also Read- കളിക്കളത്തിൽ മടങ്ങിയെത്തി ശ്രീശാന്ത്; അടുത്ത ലോകകപ്പിൽ കളിക്കുകയാണ് ലക്ഷ്യമെന്ന് താരം

   ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസിസിനായി ഓപ്പണർമാരായ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും ഡേവിഡ് വാർണറും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ആദ്യ വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. ഫിഞ്ചും വാർണറും അർധസെഞ്ചുറികൾ നേടുകയും ചെയ്തു. 76 പന്തിൽ 69 റൺസെടുത്ത ഡേവിഡ് വാർണറെ ഷമി പുറത്താക്കി. പകരം വന്ന സ്മിത്ത് അതിവേഗത്തിൽ സ്കോർ ഉയർത്തി. 4 സിക്സും 11 ഫോറും സഹിതമാണ് 66 പന്തിൽ സ്മിത്ത് 105 റൺസെടുത്തത്. മാർക്കസ് സ്റ്റോയിനിസ് നേരിട്ട ആദ്യ പന്തിൽ തന്നെ ചാഹലിന് വിക്കറ്റ് നല്‍കി മടങ്ങി. ഐപിഎല്ലിൽ നിറം മങ്ങിയ ഗ്ലെൻ മാക്സ് വെല്ലും തകർപ്പൻ ഷോട്ടുകളിലൂടെ ഫോം വീണ്ടെടുക്കുന്നതാണ് പിന്നീട് കണ്ടത്. 19 പന്തിൽ മൂന്നു സിക്സും അഞ്ച് ഫോറും സഹിതം 45 റൺസാണ് മാക്സ് വെൽ അടിച്ചുകൂട്ടിയത്.

   വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മലയാളിതാരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയിട്ടില്ല. പകരം കെ എല്‍ രാഹുല്‍ ടീമിന്റെ വിക്കറ്റ് കീപ്പറായി. ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, നവ്ദീപ് സൈനി എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി.

   ആരോണ്‍ ഫിഞ്ച് നയിക്കുന്ന ഓസിസ് ടീമില്‍ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്‌റ്റോയിനിസ്, മാര്‍നസ് ലബുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, അലെക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹെയ്‌സല്‍വുഡ് എന്നീ താരങ്ങള്‍ ഇടംപിടിച്ചു.
   Published by:Rajesh V
   First published:
   )}