HOME » NEWS » Sports »

India vs Australia | ഓസ്ട്രേലിയ്ക്കെതിരെ തിരിച്ചടിക്കാൻ ഇന്ത്യ; രണ്ടാം ഏകദിനം തത്സമയം TV ONLINE എവിടെ കാണാം?

ആദ്യ കളിയിൽ തോറ്റെങ്കിലും ബാറ്റിങ് കരുത്തിലൂടെ തിരിച്ചടിക്കാനാണ് കോഹ്ലിപ്പട ഇന്ന് ഇറങ്ങുന്നത്...

News18 Malayalam | news18-malayalam
Updated: November 29, 2020, 8:31 AM IST
India vs Australia | ഓസ്ട്രേലിയ്ക്കെതിരെ തിരിച്ചടിക്കാൻ ഇന്ത്യ; രണ്ടാം ഏകദിനം തത്സമയം TV ONLINE എവിടെ കാണാം?
pandya
  • Share this:
ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ന് സിഡ്നി ക്രിക്കറ്റ് ഗ്രൌണ്ടിൽ നടക്കും. ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയ 66 റൺസിന് ഇന്ത്യയെ തോൽപ്പിച്ചിരുന്നു. ഇന്നത്തെ മത്സരം ജയിച്ച് പരമ്പരയിൽ തിരിച്ചെത്താനാണ് ഇന്ത്യയുടെ ശ്രമം. മാർച്ചിനുശേഷം ഇതാദ്യമായാണ് വിരാട് കോഹ്ലിയുടെ നീലപ്പട രാജ്യാന്തര പര്യടനത്തിനെത്തിയത്. പരിക്കേറ്റ രോഹിത് ശർമ ഇല്ലാതെയാണ് ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ കളിക്കുന്നത്. ഐപിഎലിലൂടെ നേടിയ മത്സരപരിചയം വൈറ്റ് ബോളിൽ ഇന്ത്യൻ താരങ്ങളെ തുണയ്ക്കുമോ എന്നു കണ്ടറിയണം.

ഓസീസ് പേസർമാരെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ എങ്ങനെ വിജയകരമായി നേരിടുകയെന്നതാണ് നിർണായകമാവുക. ഓസ്ട്രേലിയ കോവിഡ് കാലത്ത് ഇംഗ്ലണ്ടുമായി രണ്ട് ഏകദിന മത്സരങ്ങൾ കളിച്ചിരുന്നു. ആരോൺ ഫിഞ്ച് നയിക്കുന്ന ഓസീസ് ടീമിൽ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, മാർക്കസ് സ്‌റ്റോയ്‌നിസ്, ഗ്ലെൻ മാക്സ്വെൽ, മാർനസ് ലബുഷെയ്ൻ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക് തുടങ്ങിയവരെല്ലാമുണ്ട്.

Also Read- 'കോഹ്ലിയുടെ ടീമൊക്കെ കൊള്ളാം പക്ഷേ ധോണിയെ പോലൊരാൾ വേണം': വിൻഡീസ് ഇതിഹാസം മൈക്കൽ ഹോൾഡിങ്

ഇന്ത്യ- ഓസ്ട്രേലിയ ആദ്യ ഏകദിനം തത്സമയ സംപ്രേഷണത്തെ കുറിച്ച് അറിയാം

മത്സരം നടക്കുന്നത് എവിടെ?

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ഏകദിനം നടക്കുന്നത്.

ഇന്ത്യൻ സമയം എത്ര മണിക്കാണ് മത്സരം തുടങ്ങുന്നത്?

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ രണ്ടാം ഏകദിനം ഇന്ത്യൻ സമയം ഇന്നു (നവംബർ 29) രാവിലെ 9.10 മുതൽ. (ഓസ്ട്രേലിയയിൽ പകൽ- രാത്രി മത്സരമാണ്).

മത്സരം ലൈവായി എവിടെ കാണാനാകും?

സോണി ടെൻ ചാനലുകളിൽ മത്സരം ലൈവായി കാണാം (സോണി സിക്സ്, സോണി ടെൻ1, സോണി ടെൻ 3)

ഓൺലൈനായോ മൊബൈലിലോ എങ്ങനെ മത്സരം ലൈവായി കാണാനാകും?

സോണിയുടെ വീഡിയോ ജനറൽ ഡിമാൻഡ് പ്ലാറ്റ്ഫോമായ സോണി ലൈവിൽ (Sony Liv) മത്സരം ഓൺലൈനായി കാണാം. ഇതുകൂടാതെ ലൈവ് അപ്ഡേറ്റുകളും ലൈവ് സ്കോർബോർഡും തത്സമയ വിവരങ്ങളും News18.com- CricketNextൽ കാണാം.
Published by: Anuraj GR
First published: November 29, 2020, 8:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories