HOME /NEWS /Sports / India Vs Australia 2nd ODI: തിരിച്ചുവരവിനൊരുങ്ങി ടീം കോലി; ഇന്ത്യക്ക് ബാറ്റിങ്

India Vs Australia 2nd ODI: തിരിച്ചുവരവിനൊരുങ്ങി ടീം കോലി; ഇന്ത്യക്ക് ബാറ്റിങ്

News18

News18

പരമ്പര പ്രതീക്ഷ നിലനിർത്തണമെങ്കിൽ ഇന്ത്യയ്ക്കു ജയിച്ചേ തീരു. ഇന്നും തോറ്റാൽ പരമ്പര ഓസീസ് നേടും.

  • Share this:

    രാജ്കോട്ട്: മുംബൈയിൽ പത്ത് വിക്കറ്റിന് നാണം കെടുത്തിയ ഓസ്ട്രേലിയ കീഴടക്കാനുറച്ച് ടീം ഇന്ത്യ. രണ്ടാം ഏകദിനത്തിലും ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഫീൽഡിംഗ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ തലയ്ക്ക് പരിക്കേറ്റ റിഷഭ് പന്തിന് പകരം മനീഷ് പാണ്ഡേയും ശാർദൂൽ ഠാക്കൂറിന് പകരം നവദീപ് സൈനിയും ടീമിലെത്തി.

    പരിക്കേറ്റ പന്തിന് പകരക്കാരനായി ആന്ധ്രയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെ എസ് ഭരതിനെ ടീമിലേക്ക് എടുത്തെങ്കിലും പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയില്ല. കഴിഞ്ഞ മത്സരത്തിൽ നാലാമാനായിറങ്ങിയ ക്യാപ്റ്റൻ വിരാട് കോഹ്ലി വീണ്ടും മൂന്നാമനായി ഇറങ്ങുമോ എന്നാണ് അറിയേണ്ടത്. പരമ്പര പ്രതീക്ഷ നിലനിർത്തണമെങ്കിൽ ഇന്ത്യയ്ക്കു ജയിച്ചേ തീരു. ഇന്നും തോറ്റാൽ പരമ്പര ഓസീസ് നേടും.

    Also Read- ഏഷ്യയിലെ ഏറ്റവും പഴയ ഫുട്ബോൾ ക്ലബ്ബിന്റെ ലയനം ജൂണിൽ; മോഹൻ ബഗാൻ ലയിക്കുന്നത് എടികെയുമായി

    കഴിഞ്ഞ രണ്ട് തവണ രാജ്കോട്ടിൽ നടന്ന മത്സരങ്ങളിൽ ഇന്ത്യയ്ക്കു വിജയിക്കാൻ സാധിച്ചിരുന്നില്ല. 2013ൽ രാജ്കോട്ടിൽ ഇംഗ്ലണ്ടിനോട് 9 റൺസിനും 2015ൽ ദക്ഷിണാഫ്രിക്കയോട് 18 റൺസിനും ഇന്ത്യ തോറ്റു.

    രണ്ടാം ഏകദിനത്തിൽ സെഞ്ചുറി തികയ്ക്കാൻ ഇന്ത്യൻ ക്യാപ്റ്റനു സാധിച്ചാൽ ക്രിക്കറ്റിലെ ഫോർമാറ്റുകളിലെല്ലാം ചേർന്ന് കൂടുതൽ സെഞ്ചുറി നേടുന്ന ക്യാപ്റ്റനെന്ന നേട്ടം കോലിയുടെ പേരിലാകും. 41 സെഞ്ചുറിയുമായി ഓസീസ് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനൊപ്പമാണ് കോലിയിപ്പോൾ. നവ്ദീപ് സെയ്നിക്കൊപ്പം പരിക്കേറ്റ് തിരിച്ചെത്തിയ ജസ്പ്രീത് ബുമ്ര കൂടി ഫോമിലേക്ക് ഉയർന്നാൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് ജീവൻ ലഭിക്കും. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് രാജ്കോട്ടിലേത്.

    India: Rohit Sharma, Shikhar Dhawan, KL Rahul (w), Virat Kohli(c), Shreyas Iyer, Manish Pandey, Kedar Jadhav, Ravindra Jadeja, Shivam Dube, Mohammed Shami, Jasprit Bumrah, Shardul Thakur, Kuldeep Yadav, Navdeep Saini, Yuzvendra Chahal

    Australia: David Warner, Aaron Finch(c), Steven Smith, Marnus Labuschagne, Alex Carey(w), D Arcy Short, Ashton Turner, Josh Hazlewood, Pat Cummins, Mitchell Starc, Kane Richardson, Adam Zampa, Ashton Agar, Peter Handscomb

    First published:

    Tags: Rajkot, Rohit sharma, Shikhar dhawan, Virat kohli