നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • മാക്‌സ്‌വെല്ലിന്റെ സെഞ്ചുറിയിൽ ഇന്ത്യയ്ക്ക് തോൽവി; പരമ്പര സ്വന്തമാക്കി ഓസീസ്

  മാക്‌സ്‌വെല്ലിന്റെ സെഞ്ചുറിയിൽ ഇന്ത്യയ്ക്ക് തോൽവി; പരമ്പര സ്വന്തമാക്കി ഓസീസ്

  ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സിന്റെ ഭേദപ്പെട്ട ലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ, ഗ്ലെന്‍ മാക്‌സവെല്ലിന്റെയും (55 പന്തില്‍ 113) ആര്‍കി ഷോട്ടിന്റെയും (28 പന്തില്‍ 40) മികവില്‍ അനായാസം ജയിച്ചു കയറുകയായിരുന്നു.

  മാക്സ് വെൽ

  മാക്സ് വെൽ

  • News18
  • Last Updated :
  • Share this:
   ബെംഗളൂരു: ഗ്ലെന്‍ മാക്‌സ്‌വെല്‍ നേടിയ സെഞ്ച്വറിയില്‍ രണ്ടാം ട്വന്റി 20-യിലും ഇന്ത്യയ്ക്ക് തോല്‍വി. ഏഴു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ ഓസീസിന് അടിയറവെച്ചു. ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സിന്റെ ഭേദപ്പെട്ട ലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ, ഗ്ലെന്‍ മാക്‌സവെല്ലിന്റെയും (55 പന്തില്‍ 113) ആര്‍കി ഷോട്ടിന്റെയും (28 പന്തില്‍ 40) മികവില്‍ അനായാസം ജയിച്ചു കയറുകയായിരുന്നു. ഇന്ത്യക്കായി വിജയ് ശങ്കര്‍ രണ്ടും, സിദ്ധാര്‍ത്ത് കൗള്‍ ഒരു വിക്കറ്റുമെടുതത്തു.

   നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ച നായകന്‍ വിരാട് കോഹ്‌ലിയുടെയും (38 പന്തില്‍ 72) എല്‍ രാഹുലിന്റെയും (26 പന്തില്‍ 47) അവസാന ഓവറുകളില്‍ കത്തിക്കയറിയ ധോണിയുടെ (23 പന്തില്‍ 40) മികവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. ശിഖര്‍ ധവാന്‍ 14ഉം റിഷഭ് പന്ത് ഒരു റണ്‍സുമെടുത്തപ്പോള്‍, ദിനേശ് കാര്‍ത്തിക് 8 റണ്‍സുമായി പുറത്താകാതെ നിന്നു.

   55 പന്തില്‍ നിന്നും 7 ബൗണ്ടറിയും 9 സിക്‌സുമാണ് മാക്‌സ്‌വെല്‍ അടിച്ചുകൂട്ടിയത്. പീറ്റര്‍ ഹാന്‍ഡ്‌സകോംബ് 20 റണ്‍സുമായി പുറത്താകാതെ നിന്നു.

   Also Read അവസാന പന്തിൽ ജയം ഓസീസിനൊപ്പം

   First published:
   )}