നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • India vs Australia, 3rd Test: സിഡ്നിയിൽ ഇന്ത്യയ്ക്ക് വീരോചിത സമനില; ഓസീസിനെ പൂട്ടിയത് ഹനുമൻ വിഹാരിയും ആർ അശ്വിനും

  India vs Australia, 3rd Test: സിഡ്നിയിൽ ഇന്ത്യയ്ക്ക് വീരോചിത സമനില; ഓസീസിനെ പൂട്ടിയത് ഹനുമൻ വിഹാരിയും ആർ അശ്വിനും

  ashwin

  ashwin

  • Share this:
   സിഡ്നി; ഹനുമൻ വിഹാരി, ആർ അശ്വിൻ എന്നിവർ നടത്തിയ ശക്തമായ ചെറുത്തുനിൽപ്പിലൂടെ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് വീരോചിത സമനില. അശ്വിൻ (39), ഹനുമൻ വിഹാരി (23) എന്നിവർ നടത്തിയ ശക്തമായ ചെറുത്തുനിൽപ്പിലൂടെ മൂന്നാം സെഷൻ മുഴുവൻ സമയവും ഓൾ ഔട്ടാകാതെ ബാറ്റ് ചെയ്യാനായതോടെയാണ് മത്സരം 1-1 ന് സമനിലയിലെത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചത്.

   ഒരു ഘട്ടത്തിൽ, അനായാസ വിജയം നേടാമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ. എന്നാൽ റിഷഭ് പന്തിനെയും ചേതേശ്വർ പൂജാരയെയും നഷ്ടായതോടെ ഇന്ത്യ തോൽവിയെ മുഖാമുഖം കണ്ടു. എന്നാൽ അവസാന സെഷനിൽ ആർ അശ്വിനും ഹനുമൻ വിഹാരിയും നടത്തിയ ചെറുത്തുനിൽപ്പ് ഇന്ത്യയ്ക്ക് തുണയായി മാറി.

   Also Read- 'ഇത് ചട്ടമ്പിതരത്തിന്‍റെ അങ്ങേയറ്റം'; താരങ്ങൾക്കെതിരായ വംശീയധിക്ഷേപത്തിൽ രൂക്ഷ പ്രതികരണവുമായി വിരാട് കോഹ്ലി

   വിഹാരിയും അശ്വനും ഓസീസ് ബൌളർമാർക്കെതിരെ ശക്തമായ പ്രതിരോധമാണ് ഉയർത്തിയത്. ഇരുവരും മൂന്ന് മണിക്കൂറിലധികം പുറത്താകാതെ ബാറ്റുചെയ്ത് സമനില ഉറപ്പാക്കുകയായിരുന്നു. 407 റൺസ് ലക്ഷ്യവുമായി ബാറ്റുചെയ്ത ഇന്ത്യ രണ്ടിന് 98 എന്ന നിലയിലാണ് ഇന്നത്തെ ബാറ്റിങ് പുനരാരംഭിച്ചത്.

   ഓപ്പണർമാരായ ഷുബ്മാൻ ഗിൽ (31), രോഹിത് ശർമ (52) എന്നിവരെയാണ് ഓസ്ട്രേലിയ നാലാം ദിവസം പുറത്താക്കിയത്. തിങ്കളാഴ്ച രണ്ടാം ഓവറിൽ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെ ലിയോൺ പുറത്താക്കിയതോടെ ഇന്ത്യ തോൽവി ഉറപ്പാക്കിയിരുന്നു. ചേതേശ്വർ പൂജാരയുടെയും(77) റിഷഭ് പന്തിന്‍റെയും(97) മികച്ച ബാറ്റിങ്ങ് ഇന്ത്യയുടെ പ്രതീക്ഷ വർദ്ധിപ്പിക്കുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 148 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ പന്തും പൂജാരയും അടുത്തടുത്ത് പുറത്തായതോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി. ഈ ഘട്ടത്തിലാണ് വിഹാരിയും അശ്വിനും രക്ഷകരായി അവതരിച്ചത്.

   Also Read സിഡ്നിയിൽ ദേശീയഗാനം ആലപിക്കുന്നതിനിടെ കരഞ്ഞത് എന്തിന്? തുറന്ന് പറഞ്ഞ് മുഹമ്മദ് സിറാജ്

   ഒടുവിൽ കളി അവസാനിപ്പിക്കുമ്പോൾ അഞ്ചിന് 334 എന്ന നിലയിലായിരുന്നു ഇന്ത്യ. അമ്പതിലേറെ ഓവറുകളാണ് ഇരുവരും പിടിച്ചുനിന്നത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 62 റൺസാണ് കൂട്ടിച്ചേർത്തത്. ജനുവരി 15 മുതൽ ബ്രിസ്ബേനിലെ ഗബ്ബയിലാണ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് നടക്കുക.
   Published by:Anuraj GR
   First published:
   )}