മൊഹാലി: ഇന്ത്യക്കെതിരായ നാലാം ഏകദിനത്തിൽ ഓസീസിന് നാലു വിക്കറ്റ് ജയം. 13 പന്ത് ബാക്കി നിൽക്കെ ഓസീസ് വിജയലക്ഷ്യമായ 359 റൺസിലെത്തി. ഇതോടെ അഞ്ച് മത്സര പരമ്പരയിൽ ഇരു ടീമിനും രണ്ടു ജയം വീതമായി. ആറാമനായിറങ്ങി പുറത്താകാതെ 43 പന്തിൽ 84 റൺസെടുത്ത ആഷ്ടൺ ടർണറാണ് ഓസീസിന് ജയമൊരുക്കിയത്. അഞ്ച് ബൌണ്ടറികളും ആറ് സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു ടർണറുടെ തകർപ്പൻ ഇന്നിംഗ്സ് കന്നി ഏകദിന സെഞ്ച്വറി തികച്ച് 117 റൺസെടുത്ത പീറ്റർ ഹാൻഡ്സ്കോംബിന്റെ ഇന്നിംഗ്സും സന്ദർശകർക്ക് തുണയായി. ഉസ്മാൻ ഖവാജ 91 റൺസെടുത്തു. ആഷ്ടൺ ടർണറാണ് മാൻ ഓഫ് ദ മാച്ച്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 358 റൺസെടുക്കുകയായിരുന്നു. 143 റൺസെടുത്ത ശിഖർ ധവാനും 93 റൺസെടുത്ത രോഹിത് ശർമയുമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ധവാന്റെ പതിനാറാം ഏകദിന സെഞ്ച്വറിയാണിത്. റിഷഭ് പന്ത് 36 ഉം രാഹുൽ 26 ഉം കോലി ഏഴും റൺസെടുത്ത് മടങ്ങി. ഓസിന് വേണ്ടി പാറ്റ് കമ്മിൻസ് അഞ്ചു വിക്കറ്റ് വീഴ്ത്തി. ബുധനാഴ്ച ഡൽഹിയിലാണ് അവസാന മത്സരം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.