നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • വിരാട് കോഹ്‌ലി ഏകദിന ക്രിക്കറ്റിലെ മികച്ച താരമോ? ആരോൺ ഫിഞ്ച് പറയുന്നത് ഇതാണ്!

  വിരാട് കോഹ്‌ലി ഏകദിന ക്രിക്കറ്റിലെ മികച്ച താരമോ? ആരോൺ ഫിഞ്ച് പറയുന്നത് ഇതാണ്!

  ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം ഓസ്ട്രേലിയ നടത്തുമെന്നും, പരമ്പര നേടാൻ പരമാവധി ശ്രമിക്കുമെന്നും ആരോൺ ഫിഞ്ച്

  Virat Kohli

  Virat Kohli

  • Share this:
   മെൽബൺ: സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഏകദിന ക്രിക്കറ്റിൽ ലോകത്തെ എക്കാലത്തെയും മികച്ച താരമാണ് കോഹ്ലിയെന്ന് ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച്. വെള്ളിയാഴ്ച ആരംഭിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായാണ് ഫിഞ്ച് ഈ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.

   ഏകദിന ക്രിക്കറ്റില്‍ വിരാട് കോഹ്‌ലിയുടെ നേട്ടങ്ങൾ അനുപമമവും അവിസ്മരണീയവുമാണെന്ന് ആരോൺ ഫിഞ്ച് പറഞ്ഞു. ബാറ്റിങ്ങില്‍ ന്യൂനതകൾ അധികമില്ലാത്തതാണ് കോഹ്ലിയുടെ സവിശേഷത. അധികം പിഴവ് വരുത്താത്ത ശൈലിയാണ് കോഹ്ലിയുടേത്. നിലയുറപ്പിച്ചാൽ പുറത്താക്കാൻ പ്രയാസമുള്ള ബാറ്റ്സ്മാനാണ് കോഹ്ലിയെന്നും ഫിഞ്ച് പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ഒരുമിച്ച്‌ കളിച്ച താരങ്ങളാണ് ആരോണ്‍ ഫിഞ്ചും വിരാട് കോഹ്‌ലിയും.

   Also Read- കോഹ്ലി ലോകകപ്പ് ഉയർത്തുന്ന ദിവസം വരും; ചരിത്ര നിമിഷത്തിന് കാത്തിരുന്നോളൂ: ഹർഭജൻ സിങ്

   ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം ഓസ്ട്രേലിയ നടത്തുമെന്നും, പരമ്പര നേടാൻ പരമാവധി ശ്രമിക്കുമെന്നും ആരോൺ ഫിഞ്ച് പറഞ്ഞു. എന്നാൽ സമകാലീന ക്രിക്കറ്റിലെ മികച്ച ടീമാണ് ഇന്ത്യ. അവരെ കീഴടക്കാൻ അത്ര എളുപ്പമല്ല. എന്നാൽ ഓസ്ട്രേലിയയിലെ സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്നും ഫിഞ്ച് പറഞ്ഞു.

   ഓസ്‌ട്രേലിയൻ ഓള്‍ റൗണ്ടര്‍മാരായ ഗ്ലെന്‍ മാക്സവെല്ലിന്റെയും മര്‍കസ് സ്റ്റോയ്‌നിസിന്റെയും പ്രകടനത്തെയും ഫിഞ്ച് പ്രകീര്‍ത്തിച്ചു. ടി20 ക്രിക്കറ്റില്‍ മാക്സ്‌വെല്ലിന്‍റെ ബൗളിംഗ് വളരെ മികച്ചതാണ്. സ്ലോഗ് ഓവറുകളിൽ, മാക്സ്വെൽ നന്നായി പന്തെറിയും. താരം ഓരോ മത്സരം കഴിയുംതോറും ബൗളിങ്ങില്‍ അദ്ദേഹം പുരോഗതി കൈവരിക്കുന്നുണ്ടെന്നും ഫിഞ്ച് പറഞ്ഞു.
   Published by:Anuraj GR
   First published: