ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം. ബ്രിസ്ബെയ്ൻ ട്വന്റി 20യിൽ 4 റൺസിനാണ് ഓസ്ട്രേലിയ ജയിച്ചത്. 22 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ആഡം സാംപയാണ് ആതിഥേയർക്ക് ജയമൊരുക്കിയത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി. ഇന്ത്യക്ക് വേണ്ടി ശിഖർ ധവാൻ അർദ്ധസെഞ്ച്വറി (76) നേടി.
ഇവരെ ബൗളിങ്ങ് ജോഡിയായി കിട്ടിയത് എന്റെ ഭാഗ്യമാണ്; ഇന്ത്യന്‍ താരങ്ങളെ പുകഴ്ത്തി വിരാട്
ആദ്യം ബാറ്റ് ചെയ്ത ഓസീസ് കരുതലോടെ തുടങ്ങിയെങ്കിലും ഷോർട്ട് പുറത്തായ ശേഷം ഫിഞ്ചും ലിന്നും സ്കോർ ഉയർത്തി. പിന്നെ ഒത്തുചേർന്ന മാക്സവെല്ലും സ്റ്റോയിണിയും ചേർന്ന് സ്കോർ 200 കടത്തുമെന്ന് തോന്നി. ഇതിനിടെ വില്ലനായി മഴ എത്തി. ഇതേ തുടർന്ന് മത്സരം 17 ഓവറാക്കി ചുരുക്കി. 5 പന്ത് കൂടി ബാറ്റ് ചെയ്ത ഓസീസ് 4 ന് 158. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യക്ക് ജയിക്കാൻ 174.
ഓസീസിനെതിരായ ആദ്യ ടി 20; പന്ത്രണ്ട് അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു
ആക്രമിച്ച് തന്നെയാണ് ഇന്ത്യ തുടങ്ങിയത്. ധവാൻ ഓസീസ് ബൗളർമാരെ കടന്നാക്രമിച്ചു. എന്നാൽ രോഹിത് 7, രാഹുൽ 13, കോലി 4 എന്നിങ്ങനെ മറുവശത്ത് വിക്കറ്റ് പൊഴിയുകയായിരുന്നു. 105ൽ വച്ച് 76 റൺസെടുത്ത ധവാൻ പുറത്ത്. 5 ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് ജയിക്കാൻ 65. പന്തും കാർത്തിക്കും വീറോടെ പൊരുതി. 20 റൺസെടുത്ത് പന്ത് മടങ്ങുമ്പോൾ ഇന്ത്യക്ക് വേണ്ടത് 9 പന്തിൽ 18. പ്രതീക്ഷ മുഴുവൻ കാർത്തിക്കിൽ. 13 പന്തിൽ 30 റൺസെടുത്ത കാർത്തിക്കിനെ വീഴ്ത്തി സ്റ്റോയിണിസ് ജയം ഓസീസിനുറപ്പാക്കി. ഇന്ത്യ 17 ഓവറിൽ 7 ന് 169 റൺസിലൊതുങ്ങി. വെള്ളിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket australia, India cricket, ഓസ്ട്രേലിയ, ഓസ്ട്രേലിയൻ പര്യടനം