നായകന് വീണു; ഒന്നാം ഏകദിനത്തില്‍ ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെ
നായകന് വീണു; ഒന്നാം ഏകദിനത്തില്‍ ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെ
സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിന് വിശ്രമം അനുവദിച്ചപ്പോള്‍ ഇന്ത്യ രവീന്ദ്ര ജഡേജയെ ആദ്യ ഇലവനിലുള്‍പ്പെടുത്തിയിട്ടുണ്ട്
stoinis
Last Updated :
Share this:
ഹൈദരാബാദ്: ഇന്ത്യ ഓസീസ് ഒന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. റണ്‍സൊന്നുമെടുക്കാതെ നായകന് ആരോണ്‍ ഫിഞ്ചാണ് പുറത്തായത്. ജസ്പ്രീത് ബൂംറയ്ക്കാണ് വിക്കറ്റ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഓസീസ് 16 ഓവറില്‍ 76 ന് 1 എന്ന നിലയിലാണ്.
40 റണ്‍സുമായി ഓപ്പണര്‍ ഉസ്മാന് ഖവാജയും 28 റണ്‍സുമായി സ്റ്റോയിനിസുമാണ് ക്രീസില്‍. രണ്ട് മത്സരങ്ങളുടെ ടി20 പരമ്പര സ്വന്തമാക്കിയ ഓസീസ് ഏകദിനത്തിലും വിജയതുടക്കം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങിയരിക്കുന്നത്. മറുവശത്ത് ഇന്ത്യയാകട്ടെ ലോകകപ്പിനു മുമ്പുള്ള അവസാന പരമ്പര വിജയിച്ച് ഇംഗ്ലണ്ടിലേക്ക് ആത്മവിശ്വാസത്തോടെ വണ്ടികയറാനാണ് ഉദ്ദേശിക്കുന്നത്.
ജേ റിച്ചാര്‍ഡ്സണെ പുറത്ത് നിര്‍ത്തി വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന് അലക്സ് ക്യാരിയെ ടീമിലുള്‍പ്പെടുത്തിയാണ് കളത്തിലിറങ്ങിയത്. മറുവശത്ത് ഇന്ത്യ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിന് വിശ്രമം അനുവദിച്ചപ്പോള്‍ ഇന്ത്യ രവീന്ദ്ര ജഡേജയെ ആദ്യ ഇലവനിലുള്‍പ്പെടുത്തിയിട്ടുണ്ട്.
പരുക്കിന്റെ പിടിയിലായിരുന്ന സീനിയര്‍ താരം എംഎസ് ധോണി കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ധോണിയും ടീമിലിടം നേടിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.