ഇന്ത്യ ഓസീസ് ഒന്നാം ഏകദിനം; ഇന്ത്യക്ക് 237 റണ്‍സ് വിജയലക്ഷ്യം
മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതവും കേദാര്‍ ജാദവ് ഒരു വിക്കറ്റും നേടി
news18
Updated: March 2, 2019, 5:32 PM IST

india
- News18
- Last Updated: March 2, 2019, 5:32 PM IST
ഹൈദരാബാദ്: ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 237 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കങ്കാരുക്കള്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണ് നേടിയത്. തുടക്കത്തില്‍ തന്നെ നായകനെ നഷ്ടമായ ഓസീസിനെ അര്‍ദ്ധ സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജയും 40 റണ്‍സടിച്ച മാക്സ്വെല്ലുമാണ് കരകയറ്റിയത്.
റണ്ണൊന്നുമെടുക്കാതെ നായകന്‍ ആരോണ്‍ ഫിഞ്ച് മടങ്ങിയതോടെ ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കാന്‍ ശ്രമിച്ചെങ്കിലും ഖവാജയും സ്റ്റോയിനിസും (37) ചേര്‍ന്ന് സന്ദര്‍ശകരെ കരകയറ്റകയായിരുന്നു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 87 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത് സ്റ്റോയിനിസിനെ പുറത്താക്കി കേദര്‍ ജാദവ് കൂട്ടുകെട്ട് പൊളിച്ചതോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ച വന്നത്. Also Read: നായകന്‍ വീണു; ഒന്നാം ഏകദിനത്തില്‍ ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെ
അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഖവാജയെ കുല്‍ദീപ് യാദവും മടക്കിയതോടെ ഓസീസിസന്റെ ചെറുത്ത് നില്‍പ്പ് ഏറെക്കുഖെ അവസാനിക്കുകയായിരുന്നു. ടി20 പരമ്പരയിലെ ഓസീസിന്റെ ഹീറെ മാക്‌സ്‌വെല്‍ 51 പന്തുകളില്‍ നിന്ന് 40 റണ്ണോടെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ഷമിയ്ക്ക മുന്നില്‍ താരവും വീഴുകയായിരുന്നു.
ഇന്ത്യക്കായി മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതവും കേദാര്‍ ജാദവ് ഒരു വിക്കറ്റും നേടി.
റണ്ണൊന്നുമെടുക്കാതെ നായകന്‍ ആരോണ്‍ ഫിഞ്ച് മടങ്ങിയതോടെ ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കാന്‍ ശ്രമിച്ചെങ്കിലും ഖവാജയും സ്റ്റോയിനിസും (37) ചേര്‍ന്ന് സന്ദര്‍ശകരെ കരകയറ്റകയായിരുന്നു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 87 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത് സ്റ്റോയിനിസിനെ പുറത്താക്കി കേദര്‍ ജാദവ് കൂട്ടുകെട്ട് പൊളിച്ചതോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ച വന്നത്.