ഇന്ത്യ ഓസീസ് ആദ്യ ടി20 ഇന്ന്; വിജയികളെ പ്രവചിച്ച് ഹെയ്ഡന്
അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര 4- 1 ന് ഇന്ത്യ നേടുമെന്നാണ് ഹെയ്ഡന് പ്രവചിക്കുന്നത്
news18
Updated: February 24, 2019, 3:41 PM IST

Indian-cricket-team
- News18
- Last Updated: February 24, 2019, 3:41 PM IST
വിശാഖപട്ടണം: ഇന്ത്യ ഓസ്ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. രാത്രി ഏഴു മണിക്കാണ് മത്സരം ആരംഭിക്കുക. ഓസീസ് മണ്ണില്‍ ടി20 പരമ്പര സമനിലയില്‍ അവസാനിപ്പിക്കേണ്ടി വന്ന ഇന്ത്യ നാട്ടില്‍ നടക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യവുമായാണ് കളത്തിലറങ്ങുന്നത്. ന്യൂസിലന്‍ഡ് പര്യടനത്തില്‍ ടീമിനൊപ്പം ഇല്ലാതിരുന്ന നായകന് കോഹ്ലിയും ബൂംറയും മടങ്ങിയെത്തുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
രോഹിത്തിനും ധവാനുമൊപ്പം കെഎല്‍ രാഹുലും ടീമിലെത്തിയതോടെ ഇന്ത്യന്‍ ബാറ്റിങ്ങ് നിര കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയും ചെയ്യും. അതേസമയം ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ആരാകും വിജയികളെന്ന പ്രവചനവുമായി രംഗത്തെത്തിയിരരിക്കുകയാണ് ഓസീസ് മുന്‍ താരം മാത്യു ഹെയ്ഡന് ഏകദിനത്തില്‍ ഇന്ത്യ പരമ്പര നേടുമെങ്കിലും ടി20യില്‍ ഫലം മറിച്ചാകുമെന്നാണ് ഹെയ്ഡന് പറയുന്നത്. Also Read: മഹി ഭായി തയ്യാറായിക്കോളൂ; ധോണിയെ വെല്ലുവിളിച്ച് ഋഷഭ് പന്ത്
രണ്ടു മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഇരു ടീമുകളും ഓരോ ജയം നേടുമെന്നും പരമ്പര സമനിലയില്‍ അവസാനിക്കുമെന്നും ഹെയ്ഡന് പറഞ്ഞു. അതേസമയം അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര 4- 1 ന് ഇന്ത്യ നേടുമെന്നാണ് ഹെയ്ഡന് പ്രവചിക്കുന്നത്.
ഇംഗ്ലണ്ട് ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരം ബഹിഷ്കരിക്കണോ വേണ്ടയോയെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഇന്ത്യ കങ്കാരുക്കള്‍ക്കെതിരെ ഏറ്റുമട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇത്തവണത്തെ പരമ്പരയ്ക്ക്.
രോഹിത്തിനും ധവാനുമൊപ്പം കെഎല്‍ രാഹുലും ടീമിലെത്തിയതോടെ ഇന്ത്യന്‍ ബാറ്റിങ്ങ് നിര കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയും ചെയ്യും. അതേസമയം ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ആരാകും വിജയികളെന്ന പ്രവചനവുമായി രംഗത്തെത്തിയിരരിക്കുകയാണ് ഓസീസ് മുന്‍ താരം മാത്യു ഹെയ്ഡന് ഏകദിനത്തില്‍ ഇന്ത്യ പരമ്പര നേടുമെങ്കിലും ടി20യില്‍ ഫലം മറിച്ചാകുമെന്നാണ് ഹെയ്ഡന് പറയുന്നത്.