India Vs Australia| ബുംറയ്ക്ക് നാല് വിക്കറ്റ്; ഓസ്ട്രേലിയ 195 റൺസിന് പുറത്ത്; ഇന്ത്യ 1ന് 36
India Vs Australia| ബുംറയ്ക്ക് നാല് വിക്കറ്റ്; ഓസ്ട്രേലിയ 195 റൺസിന് പുറത്ത്; ഇന്ത്യ 1ന് 36
48 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്നാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍.
News18 Malayalam
Last Updated :
Share this:
മെല്‍ബണ്‍: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 195 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കവും പതർച്ചയോടെയായിരുന്നു. ഓപ്പണർ മായങ്ക് അഗർവാളിനെ ആദ്യ ഓവറിൽ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. അവസാന പന്തിൽ മിച്ചൽ സ്റ്റാർക്ക് അഗർവാളിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. സ്കോർബോർഡ് തുറക്കും മുൻപായിരുന്നു ഇത്. പിന്നീട് അരങ്ങേറ്റക്കാരൻ ശുഭ്മാൻ ഗില്ലും ചേതേശ്വർ പൂജാരയും ചേർന്ന് സ്കോർ മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. ഒന്നം ദിവസം പതിനൊന്ന് ഓവർ എറിഞ്ഞ ശേഷം ബെയ്ലെടുക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 36 റൺസെടുത്തു നിൽക്കുകയാണ് ഇന്ത്യ. ആതിഥേയരേക്കാൾ 159 റൺസ് പിറകിലാണ് ഇന്ത്യ. ഗിൽ 38 പന്തിൽ നിന്ന് 28 ഉം പൂജാര 23 പന്തിൽ നിന്ന് ഏഴും റൺസുമെടുത്തിട്ടുണ്ട്.
തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ബൗളർമാരാണ് ഓസ്ട്രേലിയയെ 195 റൺസിൽ ഒതുക്കിയത്. ജസ്പ്രീത് ബുംറ നാലും അശ്വിൻ മൂന്നും അരങ്ങേറ്റക്കാരൻ മുഹമ്മദ് സിറാജ് രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. 48 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്നാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. ട്രാവിസ് ഹെഡ് 38ഉം മാത്യു വെയ്ഡ് 30 ഉം നഥാൻ ലയൺ 20 ഉം റണ്‍സെടുത്തു. ഓപ്പണര്‍ ജോ ബേണ്‍സും സ്റ്റീവ് സ്മിത്തും പൂജ്യത്തിനും കാമറൂണ്‍ ഗ്രീന്‍ 12 ഉം ടിം പെയ്ന് 13 ഉം പാറ്റ് കമ്മിൻസ് എട്ടും റണ്‍സെടുത്തും പുറത്തായി.
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി മീഡിയം പേസര്‍ മുഹമ്മദ് സിറാജും ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നുണ്ട്. അഡ്ലെയ്ഡിൽ നടന്ന ഒന്നാം ടെസ്റ്റിലും ഓസ്ട്രേലിയക്ക് 200 റൺസ് കടക്കാൻ കഴിഞ്ഞിരുന്നില്ല. ഒന്നാമിന്നിങ്സിൽ അവർ 191 റൺസ് ഓൾഔട്ടാവുകയായിരുന്നു. ഒന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്സിൽ 36 റൺസിന് ഓൾഔട്ടായാണ് ഇന്ത്യ എട്ട് വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.