നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • India vs Australia | ഓസീസിനെ വീഴ്ത്തി ഇന്ത്യയ്ക്ക് ആശ്വാസജയം; ഹർദിക് പാണ്ഡ്യയും ജഡേജയും തിളങ്ങി

  India vs Australia | ഓസീസിനെ വീഴ്ത്തി ഇന്ത്യയ്ക്ക് ആശ്വാസജയം; ഹർദിക് പാണ്ഡ്യയും ജഡേജയും തിളങ്ങി

  ആദ്യ രണ്ടു ഏകദിനങ്ങളും തോറ്റ ഇന്ത്യ മൂന്നു മത്സര പരമ്പര കൈവിട്ടിരുന്നു. ഹർദിക് പാണ്ഡ്യയാണ് മാൻ ഓഫ് ദ മാച്ച്. പരമ്പരയിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ സ്റ്റീവൻ സ്മിത്ത് മാൻ ഓഫ് ദ സീരീസായി.

  indian-cricket-team

  indian-cricket-team

  • Share this:
   കാൻബെറ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്ക് ആശ്വാസജയം. ഇന്ത്യ ഉയർത്തിയ 303 റൺസിന്‍റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ഓസ്ട്രേലിയൻ ഇന്നിംഗ്സ് 49.3 ഓവറിൽ 289 റൺസിന് അവസാനിച്ചു. 75 റൺസെടുത്ത ആരോൺ ഫിഞ്ചും 59 റൺസെടുത്ത ഗ്ലെൻ മാക്സ് വെലുമാണ് ഓസീസ് നിരയിൽ തിളങ്ങിയത്. ഇന്ത്യയ്ക്കുവേണ്ടി ഷർദുൽ താക്കൂർ മൂന്നും ബുംറ, നടരാജൻ, എന്നിവർ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ രണ്ടു ഏകദിനങ്ങളും തോറ്റ ഇന്ത്യ മൂന്നു മത്സര പരമ്പര കൈവിട്ടിരുന്നു. ഹർദിക് പാണ്ഡ്യയാണ് മാൻ ഓഫ് ദ മാച്ച്. പരമ്പരയിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ സ്റ്റീവൻ സ്മിത്ത് മാൻ ഓഫ് ദ സീരീസായി.

   പരമ്പരയിലാദ്യമായി ടോസ് നേടി, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 302 റൺസെടുത്തു. 92 റൺസെടുത്ത് പുറത്താകാതെ നിന്ന് ഹാർദിക് പാണ്ഡ്യയും 66 റൺസോടെ പുറത്താകാതെ നിന്ന് രവീന്ദ്ര ജഡേജയും 63 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് ഇന്ത്യക്ക് മോശമല്ലാത്ത സ്കോർ സമ്മാനിച്ചത്. കാൻബറയിൽ 2010നുശേഷം രണ്ടാമതു ബാറ്റു ചെയ്തവർ ജയിച്ചിട്ടില്ല. മാത്രമല്ല, ഇക്കാലയളവിൽ ഓസീസ് ഇവിടെ രണ്ടാമതു ബാറ്റു ചെയ്യുന്നതും ആദ്യമായാണ്.

   Also Read- India vs Australia 3rd ODI: സച്ചിന്റെ റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി; വേഗത്തിൽ 12,000 റൺസെടുക്കുന്ന താരം

   76 പന്തിൽ ഏഴ് ഫോറും ഒരു സിക്സും സഹിതമാണ് ഹാർദിക് പാണ്ഡ്യ 92 റൺസുമായി പുറത്താകാതെ നിന്നത്. പാണ്ഡ്യയുടെ ഉയർന്ന ഏകദിന സ്കോറാണിത്. ഒന്നാം ഏകദിനത്തിൽ സിഡ്നിയിൽ നേടിയ 90 റൺസായിരുന്നു ഇതിന് മുന്‍പ് പാണ്ഡ്യയുടെ ഉയർന്ന സ്കോർ. രവീന്ദ്ര ജഡേജ 50 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 66 റൺസോടെയും പുറത്താകാതെ നിന്നു. ആറാം വിക്കറ്റിൽ 108 പന്തിൽനിന്ന് ഇരുവരും അടിച്ചെടുത്ത 150 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂണായത്. പരമ്പരയിലെ രണ്ടാം അർധസെഞ്ചുറി കണ്ടെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലി 78 പന്തിൽ 63 റൺസെടുത്തു. ഓസ്ട്രേലിയയ്ക്കായി ആദ്യ മത്സരം കളിച്ച ആഷ്ടൺ ആഗർ 10 ഓവറിൽ 44 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.

   കരുതലോടെയായിരുന്നു ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. സ്കോർ ബോർഡിൽ 26 റൺസുള്ളപ്പോൾ ശിഖർ ധവാന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. രണ്ടാം വിക്കറ്റിൽ വിരാട് കോഹ്ലി- ശുഭ്മാൻ ഗിൽ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് അടിത്തറയായത്. ഇരുവരും 59 പന്തിൽനിന്ന് അടിച്ചെടുത്തത് 56 റൺസെടുത്തു. കൃത്യമായ ഇടവേളകളിൽ വിക്കറ്റെടുത്ത് ഓസ്ട്രേലിയൻ ബൗളർമാർ ഇന്ത്യൻ മുന്നേറ്റത്തിന് വേഗത കുറച്ചെങ്കിലും ആറാം വിക്കറ്റിൽ തകർത്തടിച്ച ഹാർദിക് പാണ്ഡ്യ - രവീന്ദ്ര ജഡേജ സഖ്യമാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്.

   ഓപ്പണർ മായങ്ക് അഗർവാളിന് പകരം പരമ്പരയിലാദ്യമായി അവസരം ലഭിച്ച യുവതാരം ശുഭ്മാൻ ഗിൽ 39 പന്തിൽ 33 റൺസെടുത്തു. മൂന്നു ഫോറും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്സ്. ശിഖർ ധവാൻ (27 പന്തിൽ 16), ശ്രേയസ് അയ്യർ (21 പന്തിൽ 19) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. എന്നാൽ കെ എൽ രാഹുൽ നിരാശപ്പെടുത്തി. 11 പന്തിൽ അഞ്ച് റൺസ് മാത്രമായിരുന്നു രാഹുലിന്റെ സമ്പാദ്യം.

   ബൗളിങ് നിരയിൽ ജസ്പ്രീത് ബുമ്ര മാത്രം ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, യുസ്‌വേന്ദ്ര ചഹൽ എന്നിവർ പുറത്തായി. ടി.നടരാജൻ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവരാണ് പകരമെത്തിയത്. ടി. നടരാജന്റെ ഏകദിന അരങ്ങേറ്റം കൂടിയാണിത്. സിഡ്നിയിൽ നടന്ന ആദ്യ രണ്ട് ഏകദിനങ്ങളും തോറ്റ ഇന്ത്യ, പരമ്പര നഷ്ടമാക്കിയിരുന്നു.
   Published by:Anuraj GR
   First published:
   )}