നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World cup 2019: പടയോട്ടം തുടരാന്‍ ഫിഞ്ചും സംഘവും; പിടിച്ചുകെട്ടാന്‍ ഇന്ത്യ; ആവേശ പോരാട്ടം ഉടന്‍

  ICC World cup 2019: പടയോട്ടം തുടരാന്‍ ഫിഞ്ചും സംഘവും; പിടിച്ചുകെട്ടാന്‍ ഇന്ത്യ; ആവേശ പോരാട്ടം ഉടന്‍

  ആദ്യ പോരാട്ടത്തില്‍ ആധികാരികമായരുന്നു ഇന്ത്യന്‍ ജയം. എന്നാല്‍ രണ്ടാം മത്സരം അത്ര എളുപ്പമാകില്ല

  india

  india

  • News18
  • Last Updated :
  • Share this:
   ഓവല്‍: ഇംഗ്ലണ്ട് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടി ഇന്ത്യ ഓസീസിനെ നേരിടും. മറുവശത്ത് ആദ്യ രണ്ടും മത്സരങ്ങളും ജയിച്ച കങ്കാരുക്കള്‍ മൂന്നാം മത്സരവും സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ആദ്യ പോരാട്ടത്തില്‍ ആധികാരികമായരുന്നു ഇന്ത്യന്‍ ജയം. എന്നാല്‍ രണ്ടാം മത്സരം അത്ര എളുപ്പമാകില്ല. എതിരാളികള്‍ കുറേക്കൂടി കരുത്തരാണ്.

   ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ രണ്ട് മാസം മുന്‍പാണ് ഇന്ത്യയിലെത്തി ഏകദിന പരമ്പര ജയിച്ചത്. കഴിഞ്ഞ കളിയില്‍ സെഞ്ച്വറി നേടിയ രോഹിതും ശിഖര്‍ ധവാനും വിരാട് കോഹ്‌ലിയും ചേരുന്ന ടോപ് ഓര്‍ഡറാണ് ഇന്ത്യയുടെ കരുത്ത്. പിന്നാലെ രാഹുലും ധോണിയും ജാദവും ഹാര്‍ദ്ദികും. ഏത് മത്സരവും ഒറ്റക്ക് കൈപ്പിടിലിയാക്കാന്‍ പോന്ന ജസ്പ്രീത് ബുമ്രയാണ് ബൗളിങ്ങിലെ കുന്തമുന.

   Also Read: ICC World cup 2019: ഓസീസിനെ ഇന്ത്യ തോൽപ്പിക്കുമെന്ന് അക്തർ; കാരണം ഇതാണ്!

   വിന്‍ഡീസിനെതിരെ ഓസ്‌ട്രേലിയ ഷോര്‍ട് ബോളില്‍ വലഞ്ഞത് പരിഗണിച്ച് മുഹമ്മദ് ഷമിയെ കൂടി അന്തിമ ഇലനില്‍ ഇറക്കാനുള്ള സാധ്യതയുണ്ട്. അങ്ങിനെ വന്നാല്‍ കുല്‍ദീപ് - ചഹല്‍ സ്പിന്‍ ദ്വയത്തിന് ഇടമുണ്ടാകില്ല. കടലാസില്‍ കരുത്തരാണെങ്കിലും ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ മധ്യനിര പതറുമോ എന്ന ആശങ്ക ചെറുതായുണ്ട് ഇന്ത്യക്ക്. എട്ടാം നമ്പരോടെ ബാറ്റിംഗ് ഏതാണ്ട് അവസാനിക്കുന്ന അവസ്ഥയാണ്.

   മറുവശത്ത് ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയമാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്. അവസാനം കളിച്ച 10 ഏകദിനവും ജയിച്ച് മികച്ച ഫോമിലാണ് ഓസീസ്. ഇന്ത്യന്‍ മണ്ണില്‍ തുടങ്ങിയ പടയോട്ടം ഓവലിലും തുടരാമെന്ന പ്രതീക്ഷയിലാണ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും സംഘവും

   മൂന്ന് മാസം മുമ്പ് ഏകദിന പരമ്പരക്കായി ഇന്ത്യയിലെത്തുമ്പോള്‍ തകര്‍ന്ന് തരിപ്പണമായ അവസ്ഥയിലായിരുന്നു ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്. പക്ഷെ ഏവരെയും അമ്പരിപ്പിച്ച് 0-2ന് പിന്നില്‍ നിന്ന ശേഷം പരമ്പര ജയിച്ചു സ്വന്തമാക്കിയാണവര്‍ മടങ്ങിയത്. അന്ന് ഒരു സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിന് 15 അംഗ ടീമില്‍ പോലും ഇടമില്ല. അത്ര കരുത്തുറ്റതായിരിക്കുന്നു ബാറ്റിങ്ങ് നിര.

   അവസാന 17 കളിയില്‍ 4 സെഞ്ച്വറി നേടിയ ഷോണ്‍ മാര്‍ഷ് അന്തിമ ഇലവനില്‍ ഇല്ല. ഫിഞ്ച് - വാര്‍ണര്‍ ഓപ്പണിംഗ് കൂട്ടുകെട്ടിന് പിന്നാലെ ഉസ്മാന്‍ ഖവാജയും സ്റ്റീവ് സ്മിത്തും. പിന്നെ ഓള്‍ റൗണ്ടരമാരായ മാക്‌സ്വെല്ലും സ്റ്റോയിണിസും അലക്‌സ് കാരിയും. ബൗളിംഗിലാകട്ടെ മിച്ചല്‍ സ്റ്റാര്‍ക്ക് - പാറ്റ് കമ്മിന്‍സ് സഖ്യം ഏത് പിച്ചിലും അപകടകാരികള്‍. കഴിഞ്ഞ കളിയില്‍ തിളങ്ങിയില്ലെങ്കിലും ആഡം സാംപയും മോശമല്ല.

   മൂന്നാം പേസറായ കൗള്‍ട്ടര്‍ നീലിന് വിക്കറ്റെടുക്കാനാകാത്തതാണ് ആശങ്ക. വാര്‍ണര്‍, സ്മിത്ത് എന്നിവരെ ഒഴിച്ച് നിര്‍ത്തിയാല്‍ സ്പിന്നര്‍മാരെ നേരിടാന്‍ വേണ്ട മികവുള്ളര്‍ കുറവ്. അതുകൊണ്ടുതന്നെ ചഹലിനും കുല്‍ദീപിനും മുന്നില്‍ മധ്യനിര തകര്‍ന്നാലും അത്ഭുതപ്പെടേണ്ടതില്ല.
   First published:
   )}