• HOME
  • »
  • NEWS
  • »
  • sports
  • »
  • INDIA VS AUSTRALIA JASPRIT BUMRAH BOWLS A MASSIVE YORKER TO DISMISS GLENN MAXWELL

India Vs Australia | തകർപ്പനൊരു യോർക്കർ; മാക്സ്‌വെല്ലിന്റെ സ്റ്റംപ് പിഴുതു ബുംറയുടെ പന്ത്

വമ്പൻ ഷോട്ടിന് മുതിർന്ന മാക്സ്വെല്ലിനെ നിഷ്പ്രഭനാക്കിക്കൊണ്ടാണ് ബുംറയുടെ ക്ലീൻ യോർക്കർ സ്റ്റംപ് പിഴുതത്

Bumrah yorker

Bumrah yorker

  • Share this:
    ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ഏകദിന മത്സരങ്ങളിൽ തോറ്റു പരമ്പര കൈവിട്ടെങ്കിലും ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യൻ ടീം. കാൻബെറയിലെ മനുക്ക ഓവലിൽ നടന്ന പരമ്പരയിലെ അവസാന ഏകദിനത്തിൽ ഇന്ത്യ വിജയം നേടി. ഓസീസിനെതിരെ സന്ദർശകർ 13 റൺസിന്‍റെ വിജയമാണ് നേടിയത്. വിജയവഴിയിൽ തിരിച്ചെത്തിയതിനൊപ്പം പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയുടെ താളവും സ്ഥിരതയും കണ്ടെത്താൻ കഴിഞ്ഞതിൽ ഇന്ത്യക്ക് ആശ്വസിക്കാം.

    ഇന്നത്തെ മത്സരത്തിൽ രണ്ടു വിക്കറ്റുകളാണ് ബുംറ സ്വന്താക്കിയത്. 9.3 ഓവർ എറിഞ്ഞ ബുംറ 43 റൺസ് വഴങ്ങിയാണ് രണ്ടു വിക്കറ്റെടുത്തത്. ഓസീസിനുവേണ്ടി തകർപ്പൻ ഫോമിൽ കളിക്കുന്ന ഗ്ലെൻ മാക്സവെലിന്‍റെ വിക്കറ്റും ബുംറ സ്വന്തമാക്കി. തകർപ്പനൊരു യോർക്കറിലൂടെയാണ് മാക്സ്വെലിന്‍റെ സ്റ്റംപ് ബുംറ പിഴുതത്. ഈ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

    Also Read- India vs Australia | ഓസീസിനെ വീഴ്ത്തി ഇന്ത്യയ്ക്ക് ആശ്വാസജയം; ഹർദിക് പാണ്ഡ്യയും ജഡേജയും തിളങ്ങി

    ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേർന്ന് 150ന് മുകളിലുള്ള കൂട്ടുകെട്ട് പടുത്തുയർത്തിയതോടെയാണ് ഇന്ത്യ 302 റൺസ് എന്ന ഭേദപ്പെട്ട സ്കോർ നേടിയത്. 76 പന്തിൽ നിന്ന് പുറത്താകാതെ 92 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയും 66 റൺസ് നേടി പുറത്താകാതെ നിന്ന ജഡേജയും ആധിപത്യത്തോടെയാണ് ഓസീസ് ബൌളർമാരെ നേരിട്ടത്. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും 63 റൺസ് ചേർത്ത് സ്കോർബോർഡിൽ നിർണായക സംഭാവന നൽകി.


    303 റൺസ് പിന്തുടർന്ന ഓസ്ട്രേലിയ കളിയുടെ തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെ ഇന്ത്യ മേൽക്കൈ നേടി. എന്നാൽ പിന്നീട് ഓൾ‌റൌണ്ടർ ഗ്ലെൻ മാക്‍സ്‌വെൽ ബാറ്റിങ്ങിനെത്തിയതോടെ കളി മാറി. അദ്ദേഹം ക്രീസിലെത്തുമ്പോൾ 30.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് അവർ നേടിയത്. മാക്സ്വെൽ തകർത്തടിച്ചതോടെ അവസാന 6 ഓവറിൽ 39 റൺസ് എന്ന നിലയിലേക്ക് ഓസീസ് വിജയലക്ഷ്യം ചുരുങ്ങി. അവർ ജയിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ ക്യാപ്റ്റൻ കോഹ്‌ലി പന്ത് ബുംറയ്ക്ക് കൈമാറിയതോടെ കളി തിരിഞ്ഞു.

    Also Read- India vs Australia 3rd ODI: സച്ചിന്റെ റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി; വേഗത്തിൽ 12,000 റൺസെടുക്കുന്ന താരം

    45-ാം ഓവറിന്റെ മൂന്നാം പന്തിൽ ക്യാപ്റ്റന്‍റെ പ്രതീക്ഷ കാത്ത വിക്കറ്റ് എത്തി. വമ്പൻ ഷോട്ടിന് മുതിർന്ന മാക്സ്വെല്ലിനെ നിഷ്പ്രഭനാക്കിക്കൊണ്ടാണ് ബുംറയുടെ ക്ലീൻ യോർക്കർ സ്റ്റംപ് പിഴുതത്. 3 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെടെ 38 പന്തിൽ 59 റൺസ് നേടിയ മാക്സ് വെല്ലിന്‍റെ ശ്രദ്ധേയമായ ഇന്നിംഗ്സാണ് ഈ യോർക്കറിൽ അവസാനിച്ചത്. ഈ വിക്കറ്റോടെ മത്സരം ഇന്ത്യയുടെ വരുതിയിലായി. ഓസ്‌ട്രേലിയയെ 49.3 ഓവറിൽ പുറത്താക്കിയാണ് ഇന്ത്യ ജയം ആഘോഷിച്ചത്.
    Published by:Anuraj GR
    First published:
    )}