സിഡ്നിയിൽ ഇന്ത്യയ്ക്ക് 289 റൺസ് വിജയലക്ഷ്യം; തുടക്കം തകർച്ചയോടെ
സിഡ്നിയിൽ ഇന്ത്യയ്ക്ക് 289 റൺസ് വിജയലക്ഷ്യം; തുടക്കം തകർച്ചയോടെ
Dhoni
Last Updated :
Share this:
സിഡ്നി: ഓസീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 289 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസീസ് നിശ്ചിത 50 ഓവറിൽ അഞ്ചിന് 288 റൺസെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തകർച്ചയോടെയാണ്. നാല് ഓവറിൽ നാല് റൺസെടുക്കുന്നതിനിടെ നായകൻ വിരാട് കോഹ്ലിയുടേത് ഉൾപ്പടെ മൂന്നു മുൻനിര വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി. ശിഖർ ധവാൻ(പൂജ്യം), വിരാട് കോഹ്ലി(മൂന്ന്), അമ്പാട്ടി റായിഡു(പൂജ്യം) എന്നിവരാണ് പവലിയനിലേക്ക് മടങ്ങിയത്. ധവാനെ ബെൻഡോർഫും കോഹ്ലി, റായിഡു എന്നിവരെ റിച്ചാർഡ്സണുമാണ് പുറത്താക്കിയത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ 20 ഓവറിൽ മൂന്നിന് 68 എന്ന നിലയിലാണ് ഇന്ത്യ. 40 റൺസോടെ രോഹിത് ശർമയും 20 റൺസുമായി മഹേന്ദ്രസിങ് ധോണിയുമാണ് ക്രീസിൽ.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന് വേണ്ടി പീറ്റർ ഹാൻഡ്സ്കോംബ്(73), ഷോൺ മാർഷ്(54), ഉസ്മൻ ഖാവ്ജ(59) എന്നിവർ അർദ്ധസെഞ്ച്വറി നേടി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച മാർകസ് സ്റ്റോയ്നിസ് 47 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കുവേണ്ടി ഭുവനേശ്വർകുമാർ, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതമെടുത്തു. ഏകദിനത്തിൽ നൂറ് വിക്കറ്റ് നേട്ടവും ഭുവനേശ്വർ സ്വന്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.