HOME /NEWS /Sports / ബാറ്റിങ് താളംതെറ്റി ഇന്ത്യ; ഓസീസിന് 127 റൺസ് വിജയലക്ഷ്യം

ബാറ്റിങ് താളംതെറ്റി ഇന്ത്യ; ഓസീസിന് 127 റൺസ് വിജയലക്ഷ്യം

News 18

News 18

50 റൺസെടുത്ത കെ.എൽ രാഹുൽ ആണ് ഇന്ത്യയുടെ ടോപ് സ്കോറർ

  • Cricketnext
  • 1-MIN READ
  • Last Updated :
  • Share this:

    വിശാഖപട്ടണം: കൃത്യമായ ഇടവേളയിൽ വിക്കറ്റുകൾ വീഴ്ത്തിയ ഓസീസ് ബൌളിങ് നിരയ്ക്ക് മുന്നിൽ തകർന്ന് ഇന്ത്യൻ ബാറ്റിങ് നിര. ആദ്യ ട്വന്‍റി20യിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റുചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ ഏഴിന് 126 റൺസെടുക്കാനെ സാധിച്ചുള്ളു. 50 റൺസെടുത്ത കെ.എൽ രാഹുൽ ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. വാലറ്റത്ത് മുൻ നായകൻ എം.എസ് ധോണി(29) നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യൻ സ്കോർ 120 കടത്തിയത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി 24 റൺസെടുത്ത് പുറത്തായി. രോഹിത് ശർമ(അഞ്ച്), റിഷഭ് പന്ത്(മൂന്ന്), ദിനേഷ് കാർത്തിക്ക്(ഒന്ന്) എന്നിവർ നിരാശപ്പെടുത്തി. മൂന്നു വിക്കറ്റെടുത്ത കോട്ടർനൈൽ ആണ് ഓസീസ് നിരയിൽ തിളങ്ങിയത്.

    മഹി ഭായി തയ്യാറായിക്കോളൂ; ധോണിയെ വെല്ലുവിളിച്ച് ഋഷഭ് പന്ത്

    ഡാർസി ഷോർട്ടും കെയ്ൻ റിച്ചാർഡ്സണുമടക്കം ബിഗ് ബാഷ് ലീഗിൽ തിളങ്ങിയ താരങ്ങളെ ഉൾപ്പെടുത്തിയാണ് ഓസീസിന്‍റെ വരവ്. കഴിഞ്ഞ നവംബറിൽ ഓസീസിൽ വച്ച് നടന്ന ട്വൻറി 20 പരമ്പര 1- 1 ന് സമനിലയിൽ ആവുകയായിരുന്നു. ന്യൂസിലൻഡിനെതിരെ ട്വൻറി 20 പരമ്പരയിൽ തോൽവി വഴങ്ങിയ ഇന്ത്യ സ്വന്തം മണ്ണിൽ തിരിച്ചു വരവാണ് ലക്ഷ്യമിടുന്നത്. രണ്ട് മത്സരങ്ങളാണ് ട്വൻറി20 പരമ്പരയിലുള്ളത്. അവസാനം കളിച്ച അഞ്ച് ട്വൻറി 20യിൽ രണ്ടു എണ്ണത്തിൽ മാത്രമേ ഇന്ത്യക്ക് ജയിക്കാൻ ആയിട്ടുള്ളൂ.

    First published:

    Tags: 1st T20I at Visakhapatnam, India vs australia, Live Cricket Score, ഇന്ത്യ-ഓസ്ട്രേലിയ ടി20