വിശാഖപട്ടണം: ഓസീസിനെതിരായ ആദ്യ ട്വൻറി 20യിൽ ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും ഇന്ത്യൻ മധ്യനിര തകരുന്നു. ഒരവസരത്തിൽ രണ്ടിന് 69 എന്ന നിലയിലായിരുന്ന ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 14 ഓവറിൽ അഞ്ചിന് 95 റൺസ് എന്ന നിലയിലേക്ക് തകർന്നു. 50 റൺസെടുത്ത കെ.എൽ രാഹുലും 24 റൺസെടുത്ത നായകൻ വിരാട് കോഹ്ലി എന്നിവരാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. രോഹിത് ശർമ(അഞ്ച്), റിഷഭ് പന്ത്(മൂന്ന്), ദിനേഷ് കാർത്തിക്ക്(ഒന്ന്) എന്നിവർ നിരാശപ്പെടുത്തി. ക്രുനാൽ പാണ്ഡ്യ(പൂജ്യം), എം.എസ് ധോണി(10) എന്നിവരാണ് ക്രീസിൽ. രണ്ടു വിക്കറ്റെടുത്ത കോട്ടർനൈൽ ആണ് ഓസീസ് നിരയിൽ തിളങ്ങിയത്.
ഡാർസി ഷോർട്ടും കെയ്ൻ റിച്ചാർഡ്സണുമടക്കം ബിഗ് ബാഷ് ലീഗിൽ തിളങ്ങിയ താരങ്ങളെ ഉൾപ്പെടുത്തിയാണ് ഓസീസിന്റെ വരവ്. കഴിഞ്ഞ നവംബറിൽ ഓസീസിൽ വച്ച് നടന്ന ട്വൻറി 20 പരമ്പര 1- 1 ന് സമനിലയിൽ ആവുകയായിരുന്നു. ന്യൂസിലൻഡിനെതിരെ ട്വൻറി 20 പരമ്പരയിൽ തോൽവി വഴങ്ങിയ ഇന്ത്യ സ്വന്തം മണ്ണിൽ തിരിച്ചു വരവാണ് ലക്ഷ്യമിടുന്നത്. രണ്ട് മത്സരങ്ങളാണ് ട്വൻറി20 പരമ്പരയിലുള്ളത്. അവസാനം കളിച്ച അഞ്ച് ട്വൻറി 20യിൽ രണ്ടു എണ്ണത്തിൽ മാത്രമേ ഇന്ത്യക്ക് ജയിക്കാൻ ആയിട്ടുള്ളൂ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.